Connect with us

നാദിര്‍ഷയുടെ മകള്‍ക്ക് കിടിലന്‍ സര്‍പ്രൈസുമായി മീനാക്ഷി, പദ്മസരോവരത്തില്‍ ആഘോഷം; ഇരട്ടി മധുരം

Malayalam

നാദിര്‍ഷയുടെ മകള്‍ക്ക് കിടിലന്‍ സര്‍പ്രൈസുമായി മീനാക്ഷി, പദ്മസരോവരത്തില്‍ ആഘോഷം; ഇരട്ടി മധുരം

നാദിര്‍ഷയുടെ മകള്‍ക്ക് കിടിലന്‍ സര്‍പ്രൈസുമായി മീനാക്ഷി, പദ്മസരോവരത്തില്‍ ആഘോഷം; ഇരട്ടി മധുരം

കഴിഞ്ഞ തിങ്കളാഴ്ച ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേഷ ഹൈക്കോടതി തള്ളിയതു മുതല്‍ ദിലീപ് ഫാന്‍സ് ആഘോഷത്തിലാണ്. സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയുമെല്ലാം സന്തോഷം പങ്കിട്ടാണ് എല്ലാവരും രംഗത്തെത്തിയത്. ഇതിനിടെ ജാമ്യ വിധി വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ദിലീപിന്റെ പദ്മസരോവരം എന്ന വീടിന്റെ മുന്നില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അടക്കം മധുരം പങ്കുവെച്ച അഷ്‌കര്‍ യുവാവിന്റെ വീഡിയോയും വൈറലായിരുന്നു. അത്‌പോലെ തന്നെ ആരാധകര്‍ക്കൊപ്പം പദ്മസരോവരവും ആഘോഷത്തിലാണ്.

പദ്മസരോവരത്തിന്റെ പിറന്നാള്‍ ആഘോഷം എന്ന പേരിലായിരുന്നു കഴിഞ്ഞ ദിവസം ദിലീപിന്റെ വീട്ടില്‍ പാര്‍ട്ടി നടന്നതെന്നാണ് പറയപ്പെടുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്തുവെന്നാണ് അറിയുന്ന വിവരം. അത് മാത്രമല്ല, ദിലീപിന്റെ നാദിര്‍ഷയുടെ മകള്‍ക്ക് മീനാക്ഷി നല്‍കിയ സര്‍പ്രൈസിനെ കുറിച്ചും ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദിലീപിനെയും നാദിര്‍ഷയെയും പോലെ തന്നെ അടുത്ത സുഹൃത്തുക്കളാണ് അവരുടെ മക്കളും. ദിലീപിന് ജാമ്യം കിട്ടിയപ്പോള്‍ ദൈവം ഉണ്ടെന്ന ്പറഞ്ഞ് ആദ്യമെത്തിയതും നാദിര്‍ഷയായിരുന്നു. സന്തോഷത്തില്‍ ദിലീപിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയും വൈറലായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം. അന്ന് മീനാക്ഷിയുടെയും ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളെല്ലാം തന്നെ വളരെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീനാക്ഷിയുടെ ഡാന്‍സ് എല്ലാം തന്നെ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ തന്റെ പ്രിയകൂട്ടുകാരിയ്ക്ക് വേണ്ടി വളരെയേറെ മൂല്യമുള്ള സമ്മാനമാണ് മീനാക്ഷി നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

അതേസമയം, ദിലീപിന്റെ നേര്‍ക്കുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്നാണ് ഒരു കൂട്ടര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്ലാദിക്കുന്നത്. എന്നാല്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം എത്തുന്നതോടെ ദിലീപിന് വീണ്ടും കുരുക്ക് മുറുകുമോ കുരുക്ക് അഴിയുമോ എന്നെല്ലാം കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. ഈ മാസം നാലിനായിരുന്നു ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ തിരുവനന്തപുരത്തെ ഹൈടെക്ക് സെല്ലില്‍ എത്തിച്ചത്. ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണും കൈമാറിയിരുന്നു.

അന്വേഷണ സംഘം ആവശ്യപ്പെട്ട ഏഴു ഫോണുകളില്‍ ആറെണ്ണം മാത്രമാണ് ദിലീപും സംഘവും ഹാജരാക്കിയത്. ഹര്‍ജിയില്‍ നാലാമതായി ചൂണ്ടിക്കാട്ടിയ ഫോണ്‍ കൈമാറിയിട്ടില്ല. അതു കൈവശമില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഈയടുത്ത കാലം വരെ അത് ഉപയോഗിച്ചതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതില്‍നിന്ന 12,000ല്‍ ഏറെ കോളുകള്‍ വിളിച്ചിട്ടുണ്ടെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. ഒരു ഫോണ്‍ മാത്രമാണോ കൈമാറാത്തത് എന്ന കോടതിയുടെ ചോദ്യത്തിന് മൂന്നെണ്ണമാണെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു.

അത്മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ശബ്ദപരിശോധന നടത്താന്‍ നടന്‍ ദിലീപും മറ്റ് കൂട്ട് പ്രതികളും ചൊവ്വാഴ്ച പതിനൊന്ന് മണിയോടെ കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലും എത്തിയിരുന്നു. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി ശബ്ദ സാമ്പിളുകള്‍ നല്‍കിയിരുന്നു. ആലുവ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ ചിത്രാഞ്ജലിയിലെത്തിയത്. എന്ത തന്നെ ആയാലും തിങ്കളാഴ്ചയോടെ മൊബൈല്‍ ഫോണുകളുടെ ഫലം എത്തുമെന്നാണ് വിവരം.

More in Malayalam

Trending

Recent

To Top