ജഗമെ തന്തിരത്തിനു പിന്നാലെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ധനുഷ്; താന്‍ ആരാധിക്കുന്ന സംവിധായകനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ ആവേശത്തിലാണെന്നും താരം

ധനുഷ് നായകനായ പുതിയ ചിത്രം ജഗമെ തന്തിരം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇന്നാല് ഇപ്പോഴിതാ ഇതിനു പിന്നാലെ തന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. താന്‍ ആരാധിക്കുന്ന സംവിധായകനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ ആവേശത്തിലാണെന്നും ധനുഷ് പറഞ്ഞു.
‘ഞാന്‍ ആരാധിക്കുന്ന സംവിധായകനായ ശേഖര്‍ കമ്മൂലക്കൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ ആവേശത്തിലാണ്. കൂടാതെ നാരായണ്‍ ദാസ് നരഗ്, പുഷ്കര്‍ റാം മോഹന്‍ റാവു എന്നിവര്‍ നിര്‍മ്മിക്കുന്ന മൂന്ന് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്’എന്നുമാണ് ധനുഷ് പറഞ്ഞത്.
തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ശ്രീ വെങ്കിടേശ്വര സിനിാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സായ് പല്ലവി, നാഗ ചൈതന്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ലൗ സ്റ്റോറിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ശേഖര്‍ കമ്മൂല. കൊവിഡ് രണ്ടാം തരംഗം മൂലമാണ് ചിത്രത്തിന്റെ റിലീസ് നീളുന്നത്. തിയറ്ററില്‍ തന്നെ ലൗ സ്റ്റോറി റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...