സിനിമയുടെ റിലീസ് തീയതി അടുക്കും തോറും വസ്ത്രത്തിന്റെ അളവ് കുറഞ്ഞു വരും, ഇതാണ് ബോളിവുഡിലെ ന്യൂട്ടന് നിയമം; ദീപികയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍
സിനിമയുടെ റിലീസ് തീയതി അടുക്കും തോറും വസ്ത്രത്തിന്റെ അളവ് കുറഞ്ഞു വരും, ഇതാണ് ബോളിവുഡിലെ ന്യൂട്ടന് നിയമം; ദീപികയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍
സിനിമയുടെ റിലീസ് തീയതി അടുക്കും തോറും വസ്ത്രത്തിന്റെ അളവ് കുറഞ്ഞു വരും, ഇതാണ് ബോളിവുഡിലെ ന്യൂട്ടന് നിയമം; ദീപികയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ദിപീക പദുകോണ്‍. ഇപ്പോള്‍ പുതിയ ചിത്രമായ ഗഹ്രായിയാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുകയാണ് നടി. നടിയുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഫ്രെഡി ബേര്‍ഡിയുടെ കമന്റും അതിന് താരം നല്കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
സിനിമയുടെ റിലീസ് തീയതി അടുക്കും തോറും വസ്ത്രത്തിന്റെ അളവ് കുറഞ്ഞുവരുമെന്നും ഇതാണ് ബോളിവുഡിലെ ന്യൂട്ടന് നിയമം എന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ ഫ്രെഡി കുറിച്ചത്. ദീപികയേയും കരണ്‍ ജോഹറിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട ദീപിക പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.
പ്രപഞ്ചം പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്ട്രോണ്‍ എന്നിവയാല്‍ നിര്‍മിതമാണെന്ന് ശാസ്ത്രജ്ഞന്മാര് പറയുന്നു. എന്നാല്‍ മോറോണുകളെക്കുറിച്ച് പറയാന്‍ അവര്‍ മറന്നു പോയി എന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം കുറിച്ചത്.
എന്നാല്‍ ഇതിനു പിന്നാലെ മറുപടിയുമായി ഫ്രെഡി വീണ്ടും എത്തിയിരുന്നു. പ്രിയപ്പെട്ട ദീപിക, ചെറിയ വസ്ത്രങ്ങള്‍ ധരിച്ചതിന്റെ പേരില്‍ ഞാന്‍ നിങ്ങളെ പരിഹസിച്ചിട്ടില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിങ്ങള്‍ക്ക് ധരിക്കാം. എന്നെ മോറോണ്‍ എന്നു വിളിച്ചതിന് നന്ദി. നിങ്ങളുടെ കരിയറില്‍ പറഞ്ഞതില്‍ വ്യാജമല്ലാത്ത ഏക കാര്യം അതു മാത്രമാണ്. സ്നേഹത്തോടെ ഫ്രഡ്’- എന്നായിരുന്നു ഫ്രെഡിയുടെ മറുപടി.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...