Malayalam
പത്തൊമ്പതാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ദീപക് ദേവ്, സോഷ്യല്‍ മീഡീയയില്‍ വൈറലായി ചിത്രങ്ങള്‍
പത്തൊമ്പതാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ദീപക് ദേവ്, സോഷ്യല്‍ മീഡീയയില്‍ വൈറലായി ചിത്രങ്ങള്‍
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷ പ്രീതി നേടിയ സംഗീത സംവിധായകനാണ് ദീപക് ദേവ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ പത്തൊമ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ദീപകും ഭാര്യയും. വിവാഹ നാളിലെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ‘It’s been 19’ എന്നു ദീപക് കുറിച്ചത്. നിരവധി പേരാണ് ദീപക്കിനും ഭാര്യ സ്മിതയ്ക്കും ആശംസകളുമായി എത്തുന്നത്. ദേവികയും പല്ലവിയുമാണ് ദീപക്- സ്മിത ദമ്പതികളുടെ മക്കള്‍.
ദീപക് ദേവിന്റെ കുട്ടിക്കാലം ദുബായിലായിരുന്നു. അന്നു മുതലേ സംഗീതത്തോട് വലിയ താത്പര്യമായിരുന്നു. പതിനഞ്ചാമത്തെ വയസു മുതല്‍ അച്ഛന് വാങ്ങിത്തന്ന കീബോര്‍ഡില്‍ ഫ്ളോപ്പി ഡിസ്ക് ഉപയോഗിച്ച് മ്യൂസിക് പ്രോഗ്രാമിംഗ് ചെയ്തു തുടങ്ങി. കോളേജില്‍ എന്റെ അതേ ക്ലാസില്‍ പഠിച്ച പെണ്‍കുട്ടിയായിരുന്നു സ്മിത. ഒടുവില്‍ പ്രണയം വിവാഹത്തിന് വഴിമാറി. അങ്ങനെ സ്മിത എന്റെ ജീവിതസഖിയായെന്ന് ദീപക് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇവര്‍ ചെന്നെയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.
ക്രോണിക് ബാച്ചിലര്‍, ഉദയനാണ് താരം, നരന്, പുതിയ മുഖം എന്നീ ചലച്ചിത്രങ്ങളിലെ വന്‍പ്രചാരം നേടിയ പാട്ടുകളിലൂടെ ദീപക് ദേവ് മലയാളികള്‍ക്ക് സുപരിചിതനാണ്. ദുബായില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനിടയിലാണ് ദീപക് കര്‍ണ്ണാടിക് സംഗീതം അഭ്യസിച്ച് തുടങ്ങിയത്. തുടര്‍ന്ന് എ ആര് റഹ്മാന്, ശങ്കര്‍ എഹ്സാന്‍ ലോയ്, സന്ദീപ് ചൗട്ട, വിദ്യാസാഗര്‍, അനു മാലിക്, എം എം ക്രീം, മണി ശര്‍മ്മ, അദേഷ് ശ്രീവാസ്തവ് തുടങ്ങിയ മഹാരഥന്മാരുടെ കൂടെ പ്രവര്‍ത്തിച്ചു. ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് 2011-ലെ കേരള സര്‍ക്കാരിന്റെ ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു.
