Connect with us

നേരിട്ട് സംസാരിക്കുന്നതിനേക്കാളും കഠിനമായ പ്രയോഗങ്ങളാണ് വാട്‌സ് ആപ്പില്‍ വരുന്നത്, മറുപടി ഗൂഗിളില്‍ നോക്കി പറയാമെന്നു പറഞ്ഞ് താന്‍ പോയി; പൃഥ്വിരാജുമായി വഴക്കിടുന്നതിനെ കുറിച്ച് പറഞ്ഞ് ദീപക് ദേവ്

Malayalam

നടന്‍ പൃഥ്വിരാജുമൊത്തുള്ള സൗഹൃദത്തെ കുറിച്ചും പൃഥ്വിയുടെ ചിത്രത്തിന് സംഗീതം ചെയ്യുമ്‌ബോഴുണ്ടായ അനുഭവത്തെ കുറിച്ചും പറഞ്ഞ് സംഗീത സംവിധായകന്‍ ദീപക് ദേവ്. ഞങ്ങളുടെ തമാശകളെല്ലാം വഴക്കിലാണ് നടക്കുന്നതെന്നായിരുന്നു ദീപക് ദേവ് പറയുന്നത്. ഞാനും പൃഥ്വിയും പരിചയപ്പെട്ട കാലം തൊട്ട് വഴക്കിലൂടെ നല്ല വര്‍ക്കില്‍ എത്തുക എന്ന ഒരു രീതിയാണ് പിന്തുടരുന്നത്. വഴക്ക് കൂടിയില്ലെങ്കില്‍ രണ്ട് പേരും അണ്‍കംഫര്‍ട്ടിള്‍ ആണ്. വഴക്ക് എന്ന് പറഞ്ഞാല്‍ തര്‍ക്കം.

ചിലപ്പോള്‍ ഞാന്‍ ഉണ്ടാക്കിയ ഏതെങ്കിലും ട്യൂണ്‍ പുള്ളിക്ക് ഇഷ്ടപ്പെടില്ല. അത് കൊള്ളില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ തര്‍ക്കിക്കും. കൊള്ളില്ല എന്ന് പറയണ്ട നിങ്ങളുടെ പടത്തിന് പറ്റില്ല എന്ന് പറ എന്നായിരിക്കും എന്റെ മറുപടി.

നേരിട്ട് സംസാരിക്കുന്നതിനേക്കാളും കഠിനമായ പ്രയോഗങ്ങളാണ് വാട്‌സ് ആപ്പ് ടെക്സ്റ്റില്‍ വരുന്നത്. ഒരിക്കല്‍ ഇങ്ങനെ വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കെ പുള്ളി എന്തോ ഒരു വാക്ക് ടൈപ്പ് ചെയ്തു. ഇത് നോക്കിയ ശേഷം, ഇതിനുള്ള ഉത്തരം ഞാന്‍ ഇപ്പോള്‍ തരുന്നില്ല, ഗൂഗിളില്‍ പോയി തപ്പിയിട്ട് ഞാന്‍ തിരിച്ചുവരുന്നതായിരിക്കും എന്ന് പറഞ്ഞ് അവസാനിപ്പിച്ചു.

എന്താ പറഞ്ഞതെന്ന് നമുക്ക് മനസിലാക്കണമല്ലോ. ഫോണ്‍ ആയതുകൊണ്ട് ആ ആപ്പ് പൂട്ടി ഗൂഗിളില്‍ പോയി അര്‍ത്ഥം തിരഞ്ഞാല്‍ കിട്ടും. പക്ഷേ ചില സമയത്ത് കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ പറഞ്ഞുകളയും എന്നും ദീപക് ദേവ് ചിരിച്ചുകൊണ്ട് പറയുന്നു.

ഇപ്പോഴത്തെ മലയാളം ഗാനങ്ങളെ കുറിച്ചും അഭിമുഖത്തില്‍ ദീപക് ദേവ് സംസാരിക്കുന്നുണ്ട്. ഇപ്പോഴത്തെ മലയാളം പാട്ടുകള്‍ സ്ട്രിക്ട്‌ലി മലയാളം അല്ല. പഴയ പാട്ടുകള്‍ പോലെ അല്ല ഇപ്പോഴത്തെ ജനറേഷന് ആഗ്രഹിക്കുന്നത്. കടിച്ചാല്‍ പൊട്ടാത്ത ക്ലാസിക്കലോ ഡെപ്തുള്ള ലിറിക്‌സോ അല്ല, വളരെ സിംപിളായിട്ടുള്ള ഗാനങ്ങളാണ് അവര്‍ക്ക് വേണ്ടത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പാട്ടുകളിലും ആ രീതി വന്നിട്ടുണ്ട്.

More in Malayalam

Trending

Recent

To Top