‘എന്റെ പേര് ഡയാന എന്നല്ല.., ഞാന്‍ ആദ്യമൊക്കെ പലവട്ടം തിരുത്തി ആളുകള്‍ക്ക് പറഞ്ഞ് കൊടുക്കുമായിരുന്നു, ആരും ഉള്‍ക്കൊള്ളുന്നില്ലെന്ന് മനസിലായി; ദയയുള്ളവള്‍ എന്നാണ് പേരിന്റെ അര്‍ത്ഥമെന്നും താരം
‘എന്റെ പേര് ഡയാന എന്നല്ല.., ഞാന്‍ ആദ്യമൊക്കെ പലവട്ടം തിരുത്തി ആളുകള്‍ക്ക് പറഞ്ഞ് കൊടുക്കുമായിരുന്നു, ആരും ഉള്‍ക്കൊള്ളുന്നില്ലെന്ന് മനസിലായി; ദയയുള്ളവള്‍ എന്നാണ് പേരിന്റെ അര്‍ത്ഥമെന്നും താരം
‘എന്റെ പേര് ഡയാന എന്നല്ല.., ഞാന്‍ ആദ്യമൊക്കെ പലവട്ടം തിരുത്തി ആളുകള്‍ക്ക് പറഞ്ഞ് കൊടുക്കുമായിരുന്നു, ആരും ഉള്‍ക്കൊള്ളുന്നില്ലെന്ന് മനസിലായി; ദയയുള്ളവള്‍ എന്നാണ് പേരിന്റെ അര്‍ത്ഥമെന്നും താരം
അവതാരകയായി കരിയര്‍ ആരംഭിച്ച് പിന്നീട് അഭിനയത്തിലേക്ക് എത്തിയ താരമാണ് ഡയാന ഹമീദ്. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ഡയാന ഏറെ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ തമിഴിലും തന്റെ സാന്നിധ്യം നടി അറിയിച്ചു കഴിഞ്ഞു. ദി ഗാംബ്ലര്‍ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. സുരേഷ് ഗോപി നായകനാകുന്ന പാപ്പനാണ് ഡയാനയുടെ പുതിയ ചിത്രം.
കഴിഞ്ഞ ദിവസം സ്വാസിക വിജയ് അവതാരകയായ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ ഡയാന ഹമീദ് പങ്കെടുത്തിരുന്നു. പരിപാടിയില്‍ തന്റെ യഥാര്‍ത്ഥ പേര് നടി വ്യക്തമാക്കിയിരിക്കുകയാണ്. ആളുകള്‍ പേര് തെറ്റിവിളിക്കാറുണ്ടെന്നും പറഞ്ഞ് കൊടുത്താലും ഉച്ചരിക്കുമ്പോള്‍ ആളുകള്‍ക്ക് മാറി പോവുന്നത് നിത്യ സംഭവമാണെന്നും ഡയാന പറയുന്നു. ‘എന്റെ പേര് ഡയാന എന്നല്ല. ഡെയ്യാന എന്നാണ് വാപ്പ ഇട്ട പേര്.
പലര്‍ക്കും ഇത് ഉച്ചരിക്കാന്‍ അറിയില്ല. പറഞ്ഞ് കൊടുത്താലും അവര്‍ പിന്നേയും ഡയാന എന്നാണ് വിളിക്കുക. ഞാന്‍ ആദ്യമൊക്കെ പലവട്ടം ഡെയ്യാന എന്ന് ആളുകള്‍ക്ക് പറഞ്ഞ് കൊടുക്കുമായിരുന്നു. ആരും ഉള്‍ക്കൊള്ളുന്നില്ലെന്ന് മനസിലായതോടെയാണ് ഞാനും ഡയാന എന്ന പേരുമായി ഒത്തുപോകാന്‍ തീരുമാനിച്ചത്. ദയയുള്ളവള്‍ എന്നാണ് പേരിന്റെ അര്‍ഥം’ ഡയാന പറയുന്നു.
‘കുറച്ച് നാള് മുമ്പ് വരെ ആങ്കറിങ് ആയിരുന്നു പാഷന്. ഇപ്പോള്‍ അത് മാറി. അഭിനയത്തിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. നല്ല സിനിമകളുടെ ഭാഗമാകാനും നല്ല റോളുകള്‍ തെരഞ്ഞെടുക്കാനും പറ്റണം എന്നാണ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടി വര്‍ക്ക് ചെയ്യണം. മറ്റുള്ള താരങ്ങളെ കണ്ട് പഠിക്കണം. അങ്ങനെ ഒരുപാട് താല്പര്യങ്ങള് ഇപ്പോഴുണ്ട്. മുമ്ബ് സിനിമയെ ഇത്രയധികം സ്നേഹിച്ചിരുന്നോ എന്ന കാര്യത്തില്‍ സംശയമാണ്. സത്യത്തില്‍ ഞാനിപ്പോഴാണ് അതൊക്കെ തിരിച്ചറിഞ്ഞത്’ ഡയാന പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....