Malayalam
ഞാന്‍ കൊള്ളില്ലാ എന്ന് പരസ്യമായി വിളിച്ചുകൂവിയര്‍ക്കും എന്റെ കണ്ണീര് കണ്ട് രസിച്ചവര്ക്കും കൊടുക്കാന്‍ ഇതിലും കൂടുതല്‍ പ്രതികാരം ഇനി ഭൂമിയില്‍ അവശേഷിക്കുന്നില്ല; പോസ്റ്റുമായി ദയ അശ്വതി
ഞാന്‍ കൊള്ളില്ലാ എന്ന് പരസ്യമായി വിളിച്ചുകൂവിയര്‍ക്കും എന്റെ കണ്ണീര് കണ്ട് രസിച്ചവര്ക്കും കൊടുക്കാന്‍ ഇതിലും കൂടുതല്‍ പ്രതികാരം ഇനി ഭൂമിയില്‍ അവശേഷിക്കുന്നില്ല; പോസ്റ്റുമായി ദയ അശ്വതി
ബിഗ് ബോസ് സീസണ് 2വിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ ഷോയുടെ ഭാഗമായത്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ആദ്യ വിവാഹബന്ധം വേര്പെടുത്തിക്കഴിയുകയാണ് താരം. രണ്ട് മക്കളും ഭര്‍ത്താവിനൊപ്പമാണ് താമസം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദയ. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായ വാര്‍ത്ത അറിയിച്ചത്. വൈകാതെ തന്നെ ബന്ധം വേര്‍പിരിഞ്ഞതായും ദയ അറിയിച്ചു.
ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് പറഞ്ഞുള്ള ദയയുടെ കുറിപ്പ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 16 വയസിലെ എന്റെ വിവാഹം. വീണ്ടും ഒന്നിക്കുന്നു. പ്രാര്‍ത്ഥനയുണ്ടാവണം. കാലം എത്ര കഴിഞ്ഞാലും സ്നേഹം സത്യമാണെങ്കില്‍ ഞങ്ങള്‍ ഒന്നിക്കുക തന്നെ ചെയ്യും. പിന്നല്ല. എന്നെ കുറ്റപ്പെടുത്തിയവര്‍ക്കും ഞാന്‍ കൊള്ളില്ലാ എന്ന് പരസ്യമായി വിളിച്ചുകൂവിയര്‍ക്കും എന്റെ കണ്ണീര് കണ്ട് രസിച്ചവര്ക്കും കൊടുക്കാന്‍ ഇതിലും കൂടുതല്‍ പ്രതികാരം ഇനി ഭൂമിയില്‍ അവശേഷിക്കുന്നില്ല. ദൈവം സത്യമാണ് എന്റെ ജീവിതം തല്ലിതകര്‍ക്കാന്‍ നോക്കിയിട്ട് സ്വന്തം ജീവിതം പെരുവഴിലായത് മിച്ഛം, ദൈവം വലിയവനാണ് എന്നുമായിരുന്നു ദയ അശ്വതി കുറിച്ചത്.
ജീവിതത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ തോന്നി തുടങ്ങിയിരിക്കുന്നു എനിക്ക്. ഈ ഒറ്റപ്പെടല്‍ നല്ലതിനായിരിക്കാം. ഒരു പക്ഷെ എനിക്ക് കാത്തിരിക്കാന്‍ ആരും ഇല്ലല്ലോ എന്ന വിഷമം. എല്ലാം ശരിയാവും അല്ലേ? എന്നെ സ്നേഹിച്ചവരോടും എന്നോട് സ്നേഹം നടിച്ചവരോടും ഒരുപാട് നന്ദി പറഞ്ഞു കൊണ്ട് വിട പറയുകയണ്. അവരോട് മാത്രം, ഈ ഒറ്റപ്പെട്ട ജീവിതം ഞാന്‍ ആസ്വദിച്ച് തുടങ്ങിയിരിക്കുന്നു എന്നായിരുന്നു നേരത്തെ ദയ എഴുതിയത്.
എന്നാല്‍ നിരവധി പേരാണ് ദയയുടെ പോസ്റ്റിന് കമന്റുകമായി എത്തിയിരിക്കുന്നത്. ആശംസകള്‍ അറിയിക്കുന്നതിനോടൊപ്പം ഉപദേശങ്ങളും ചിലര്‍ നല്‍കുന്നണ്ട്. എന്നാല്‍ ദയയെ വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരിക്കലും അങ്ങനെ ചെയ്യരുത്, അയ്യാളെങ്കിലും സമാധാനമായി ജീവിക്കട്ടെ, ഇനിയും മതിയായിട്ടില്ലല്ലേ എന്നു തുടങ്ങി നിരവധി വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ ആദ്യ ഭര്‍ത്താവിനെ കുറിച്ചും ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിക്കുന്നതിനെ കുറിച്ചും ദയ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞത് പതിനാറാം വയസിലായിരുന്നു. ചാലക്കുടിക്കാണ് വിവാഹം കഴിപ്പിച്ചു വിട്ടത്. ഭര്‍ത്താവിന്റെ പേര് ബാബു. രണ്ട് ആണ്‍കുട്ടികളാണുള്ളത്. പലരും എന്നോട് ചോദിച്ചു എന്തിനാണ് ഭര്‍ത്താവുമായി പിരിഞ്ഞത് എന്ന്. അദ്ദേഹത്തിന് നല്ല ഗുണങ്ങളും ഉണ്ട് ചീത്ത ഗുണങ്ങളും ഉണ്ട്. എങ്കിലും ഭയങ്കര സംശയം ആയിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു. സംശയത്തിന്റെ പേരില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ആയി.
ആദ്യം തമാശ രീതിയില്‍ പിരിഞ്ഞതാണ്. പക്ഷെ എന്നെ അറിയിക്കാതെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. വേണമെങ്കില്‍ എനിക്ക് നിയമപരമായി മുന്നോട്ട് പോകാം. പക്ഷേ നമ്മള്‍ക്ക് അര്‍ഹിക്കാത്ത സ്നേഹം നമ്മള് പ്രതീക്ഷിക്കരുത് എന്ന് അമ്മൂമ്മ പറഞ്ഞു തന്ന അറിവാണ്. അതുകൊണ്ട് ഞാന്‍ ഇങ്ങനെ തന്നെ മുന്പോട്ട് പോകുന്നു. മക്കള്‍ വിളിച്ചോ എന്ന് ചോദിക്കുന്നവരോട് അവര്‍ വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നെങ്കിലും ഒരു ദിവസം അവര്‍ എന്നെ തേടി വരുമെന്നാണ് കരുതുന്നത്. എന്റെ ഒര്‍ജിനല്‍ പേര് ദീപ എന്നാണ്. എന്ത് കൊണ്ട് പല പേരുകളിലേക്ക് മാറി എന്ന് ചോദിച്ചാല്‍ പല താരങ്ങളും അവരുടെ സ്വന്തം പേര് മാറ്റിയാണല്ലോ എത്തുന്നത്. അതുപോലെയാണ് ഞാനും അങ്ങനെ ഒരു രീതി എടുത്തത്. എന്റെ അമ്മയുടെ അനിയത്തി ദയ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടാണ് ഫേസ്ബുക്കില്‍ ആ പേര് കൊടുത്തത് എന്നും താരം പറഞ്ഞു.
ഉണ്ണിയെന്ന വ്യക്തിയെയാണ് ദയ രണ്ടാമതായി വിവാഹം കഴിച്ചത്. ഇരുവരുടെയും ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഈ ബന്ധം അവസാനിപ്പിച്ചതായി ദയ അറിയിക്കുകയായിരുന്നു. എന്റെ എല്ലാ സുഹൃത്തുക്കളും അറിയുന്നതിന്. ഞാന്‍ ഉണ്ണിയുമായി വിവാഹം കഴിച്ചു ജീവിക്കണം എന്ന ആഗ്രഹം തിരഞ്ഞെടുത്തു എന്നത് സത്യമാണ്. പക്ഷെ ഉണ്ണിയുടെ ഭാര്യ നിയപരമായി വേര്‍പിഞ്ഞതിനു ശേഷം മാത്രം വിവാഹം കഴിക്കാം എന്നു കരുതി. പക്ഷെ മൂന്നു വര്‍ഷമായി പിരിഞ്ഞു കഴിയുകയായിരുന്നു ഉണ്ണിയും ഉണ്ണിയുടെ ഭാര്യയും. ഇടക്ക് ഇവര്‍ ഒന്നിച്ചു പിന്നേയും പിരിഞ്ഞു, ഇപ്പോള്‍ അവര്‍ വീണ്ടും ഒന്നിക്കുകയാണ് എന്ന് ഉണ്ണി എന്നോട് പറഞ്ഞു.
അതുകൊണ്ട് തന്നെ ഞാന്‍ ഉണ്ണിയുമായുള്ള വിവാഹബന്ധത്തില്‍ നിന്നും പിന്മാറുകയാണ്. വേര്‍പിരിക്കാന്‍ എളുപ്പമാണ്, പക്ഷെ ഒന്നിപ്പിക്കാനാണ് പാടുള്ളത്. അവര്‍ രണ്ടു പേരും ഒരിക്കലും ഇനി ഒന്നിക്കില്ല എന്ന് പറഞ്ഞതിനാലും ഉണ്ണിയുടെ ഭാര്യ കോടതിയില്‍ നിന്നും വക്കില്‍ നോട്ടീസ് അയച്ചതിനാലും ആണ് ഞാന്‍ ഈ വിവാഹബന്ധത്തിന് സമ്മതിച്ചത്. പക്ഷെ, ഇപ്പോള്‍ അവര്‍ വീണ്ടും ഒന്നിക്കുന്നു എന്ന് കേട്ടതില്‍ ഞാന്‍ സന്തോഷിക്കുന്നു.
കാരണം കുടുംബ ജീവിതം ഒറ്റപ്പെട്ടു പോയ എനിക്ക് അറിയാം അതിന്റെ വിഷമം. ഇനി ഇന്ന് മുതല്‍ ഉണ്ണിയുമായി എനിക്ക് ഒരു ബന്ധവും ഉണ്ടാവില്ല. ഇതില്‍ ഞാന്‍ ചതിക്കപ്പെട്ടു എന്ന് പറയുന്നതിലും എനിക്ക് ഇഷ്ട്ടം പിരിഞ്ഞു പോയ ഉണ്ണിയുടെ ഭാര്യയും കുടുബ ജീവിതവും ഒന്നിക്കപ്പെടാന്‍ ഞാന്‍ ഒരു കാരണം ആയിഎന്ന് പറയാനും കേള്‍ക്കാനും ആണ് എനിക്കിഷ്ട്ടം. ഞാന്‍ ഈ എടുത്ത തീരുമാനം എനിക്ക് ഇപ്പോള്‍ കുറച്ച് വിഷത്തോടെ ആണെങ്കിലും പിന്നിട്ട് ശരി എന്ന് എനിക്ക് തോന്നുന്നുണ്ട് എന്നുമാണ് ദയ അന്ന് പറഞ്ഞിരുന്നത്.
