തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് റിസ്ക്കും എടുക്കാന്‍ തയ്യാറാകുന്ന നടനാണ് മോഹന്‍ലാല്‍. ഇതേകുറിച്ച് മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ഡാന്സ്് കൊറിയോഗ്രാഫര്‍ ആയ പ്രസന്ന മാസ്റ്റര്‍ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.
കാക്കക്കുയില്‍ എന്ന ചിത്രത്തിലെ അലാരെ ഗോവിന്ദ എന്നു തുടങ്ങുന്ന ഗാനം ഷൂട്ട് ചെയ്തപ്പോഴുണ്ടായ സംഭവമാണ് പ്രസന്ന മാസ്റ്റര്‍ പങ്കുവെച്ചത്. മോഹന്‍ലാലിന് സുഖമില്ലാത്ത സമയത്തയാണ് അലാരെ ഗോവിന്ദ എന്ന ഗാനത്തിന് താരം ചുവട് വെച്ചത് എന്ന് പ്രസന്ന പറയുന്നു.
ലാലേട്ടനോടൊപ്പം ചെയ്യുന്ന ആദ്യത്തെ സിനിമയാണ് കാക്കക്കുയില്‍. അതില്‍ അലാരെ ഗോവിന്ദ പാട്ട് ഷൂട്ട് ചെയ്യുകയാണ്. ഹൈദരാബാദിലായിരുന്നു ലൊക്കേഷന്‍. നല്ല വെയിലായിരുന്നു. ലാലേട്ടന് തീരെ സുഖമില്ലായിരുന്നു. ജലദോഷം, പനി, നല്ല ശരീര വേദനയും ഉണ്ടായിരുന്നു.
ഗോവിന്ദ ഗാനം ആണെങ്കില്‍ നല്ല എനര്‍ജി വേണ്ട ഒരു ഹെവി സോംഗ് ആണ്. അത്രയും ക്ഷീണം ഉണ്ടായിട്ടും ലാലേട്ടന് പെര്‍ഫോം ചെയ്തു. ഓരോ ഷോട്ട് കഴിയുമ്പോഴും അദ്ദേഹം വന്ന് പറയും, ‘മോനേ എന്റെ ശാരീരികസ്വാസ്ഥ്യം ഒന്നും നോക്കണ്ട, നിനക്ക് ഒക്കെ അല്ലെങ്കില്‍ പറയണം. നമുക്ക് ഒന്നുകൂടി ചെയ്യാമെന്ന്.’
അതായിരുന്നു അദ്ദേഹത്തിന്റെ ഡെഡിക്കേഷന് എന്നാണ് പ്രസന്ന മാസ്റ്റര്‍ പറയുന്നത്. പ്രിയദര്ശന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 2001ല്‍ ആണ് റിലീസ് ചെയ്തത്. മുകേഷ്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ എന്നിങ്ങനെ വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ഇന്നും ഇതിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ടതാണ്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....