ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ച ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചുരുളി. ചിത്രത്തിലെ അസഭ്യ പ്രയോഗങ്ങളുടെ പേരിലാണ് ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ നടന്നത്. എന്നാല്‍ ഇപ്പോഴിതാ ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി.
സിനിമ ഒടിടിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ചിത്രത്തിലെ ദൃശ്യങ്ങള്‍ ഹൈക്കോടതി പരിശോധിച്ചു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ലിജോ ജോസ് പെല്ലിശ്ശേരി, ജോജു ജോര്‍ജ്ജ്, കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
സംഭവത്തില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കിയിട്ടുണ്ട്. സെന്‍സര്‍ ചെയ്ത പതിപ്പല്ല പ്രദര്‍ശിപ്പിച്ചതെന്ന് സെന്‍സര്‍ബോര്‍ഡ് അറിയിച്ചത്. ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ‘എ’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചുരുളി സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി.
ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലര്‍ന്ന ഭാഷ കൊണ്ട് ചര്‍ച്ചയായ സിനിമയാണ് ചുരുളി. അശ്ലീല വാക്കുകളുടെ അതിപ്രസരമാണ് ചിത്രത്തിലുടനീളമുള്ളത്. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....