ലോക്നാഥ് ബെഹ്റ വിരമിച്ചതിനു പിന്നാലെ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി അനില്‍കാന്ത് ആണ് ചുമതലയേറ്റത്. തുടര്‍ന്ന് ട്രോളന്മാര് അനികാന്തിന്റെ അപരനായി നടന് ചെമ്പില്‍ അശോകനെ ഏറ്റെടുത്തിരുന്നു. രൂപ സാദൃശ്യം വൈറലായതിന് പിന്നാലെ ഇതിനെ കുറിച്ച് പ്രതികരണവുമായി ചെമ്പില്‍ അശോകന്.
വ്യാഴാഴ്ച വീടിനടുത്തുള്ള ഒരു കല്യാണത്തിന് പങ്കെടുക്കാന്‍ ചെന്നപ്പോള്‍, ‘അങ്ങനെ ഒരേ സമയം ഡിജിപിയും നടനും കല്യാണത്തിന് വന്നു’ എന്ന മട്ടിലായി അവിടുത്തെ സംസാരം എന്നാണ് ചെമ്പില്‍ അശോകന് പറയുന്നത്. ഭാഗ്യദേവത എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇന്നത്തെ അത്ര വണ്ണമില്ലായിരുന്നു. അന്ന് മുഖം അല്പം ഒട്ടിയായിരുന്നു. ക്ലീന്‍ ഷേവുമായിരുന്നു. ഇപ്പോള്‍ വണ്ണവും മീശയും വെച്ചപ്പോള്‍ മാറ്റമുണ്ട്. സിനിമയിലെത്തി നല്ല ആഹാരമൊക്കെ കഴിച്ചപ്പോള്‍ മാറ്റം വന്നതാണ്.
താമസിയാതെ ഡിജിപിയെ നേരില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട് എന്നും ചെമ്പില്‍ അശോകന് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ എത്തിയതോടെ, സത്യത്തില്‍ അത് കണ്ട് താന്‍ വണ്ടര്‍ അടിച്ചിരിക്കുകയാണ് എന്നായിരുന്നു അശോകന്റെ പ്രതികരണം.
പാഷാണം ഷാജി ഏതാണ് ബെഹ്റ സര് ഏതാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. അതുകണ്ട് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. ഇപ്പോള്‍ ഇതാ എനിക്ക് അപരനായി അനില്‍കാന്ത് സര് വന്നിരിക്കുന്നു. ശരിക്കും വണ്ടര്അടിച്ചിരിക്കുകയാണ്. ഇത്രയും ഉയരങ്ങളില്‍ നില്ക്കുന്ന അനില്‍കാന്തുമായി എനിക്ക് രൂപസാദൃശ്യം ഉണ്ടെന്ന് പറയുമ്പോള്‍ അത്ഭുതമാണ്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....