Malayalam
നടിയെ ആക്രമിച്ച വീഡിയോയുമായി ദിലീപ് സ്റ്റുഡിയോയിലെത്തി!?സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നുവെന്ന് സ്ഥിരികരിക്കാത്ത വിവരം
നടിയെ ആക്രമിച്ച വീഡിയോയുമായി ദിലീപ് സ്റ്റുഡിയോയിലെത്തി!?സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നുവെന്ന് സ്ഥിരികരിക്കാത്ത വിവരം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഓരോ ദിവസം കഴിയും തോറും നിര്‍ണ്ണായക വെളിപ്പെടുത്തലാണ് പല ഭാഗങ്ങളിലും നിന്നും ഉയരുന്നത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ടുള്ള ഒരു നിര്‍ണ്ണായക വെളിപ്പെടുത്തല്‍ കൂടെ സംവിധായകന് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ നടത്തിയിരിക്കുകയാണ്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളിലെ ശബ്ദം ദിലീപ് സ്റ്റുഡിയോയില്‍ കൊണ്ടുപോയി വര്‍ദ്ധിപ്പിച്ചതായാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
പീഡനദൃശ്യങ്ങള്‍ സ്റ്റുഡിയോയില്‍ എത്തിച്ച് 20 ഇരട്ടി ശബ്ദവര്‍ധന നടത്തിയെന്ന ആരോപണം നിഷേധിച്ച് കൊച്ചിയിലെ സ്റ്റുഡിയോ. ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതായി അറിയില്ലെന്നും കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും, വെളിപ്പെടുത്തലുമായി എത്തിയ സംവിധായകനെ സ്റ്റുഡിയോയില്‍ കണ്ടിട്ടില്ലെന്നും സ്റ്റുഡിയോയുടെ ചുമതല വഹിക്കുന്ന വനിത ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തെളിവെടുപ്പിനു പൊലീസ് എത്തുന്നതിനെക്കുറിച്ച് ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണമുണ്ടായാല്‍ സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ ഇപ്പോഴിതാ സ്റ്റുഡിയോയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നുവെന്ന വാര്‍ത്തയാണ് വൈറലാകുന്നത്. ദിലീപ് ഓഡിയോയ്ക്ക് സൗണ്ട് വര്‍ധിപ്പിക്കുന്നതിനായി സ്റ്റുഡിയോയിലേയ്ക്ക് എത്തിയ സിസിടിവി ദൃശ്യങ്ങള്‍ സ്റ്റുഡിയോയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഭിച്ചുവെന്നാണ് സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വരും മണിക്കൂറുകളില്‍ ഇതിന്റെ സത്യാവസ്ഥ പുറത്താകുമെന്ന് തന്നെയാണ് കരുതേണ്ടത്.
പള്‍സര്‍സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് തന്റെ മുന്നിലിരുന്ന് കണ്ടിരുന്നു. ഈ ദൃശ്യങ്ങളുടെ ഒറിജിനല്‍ ശബ്ദത്തിന് വ്യക്തത കുറവായിരുന്നു. അതിനാല്‍ ദൃശ്യങ്ങളുടെ ശബ്ദം സ്റ്റുഡിയോയില്‍ കൊണ്ടുപോയി യഥാര്‍ത്ഥ ശബ്ദത്തിന്റെ 20 ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കണ്ടതെന്നും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണണോയെന്ന് ചോദിച്ച് ദൃശ്യങ്ങള്‍ കാണാന്‍ തന്നെയും ദിലീപ് ക്ഷണിച്ചിരുന്നു. ഭയവും സങ്കടവും തോന്നിയതു കൊണ്ടാണ് ദൃശ്യങ്ങള്‍ കാണാന്‍ തയ്യാറാകാതിരുന്നത്. ദിലീപിനോട് കടുത്ത അമര്‍ഷം തോന്നിയിരുന്നു. ഇതേ തുടര്‍ന്നാണ് ടാബില്‍ ഇതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പമുള്ള ശബ്ദം പകര്‍ത്തിയതെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ഈ ശബ്ദത്തിന്റെ പകര്‍പ്പ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനായി പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റി. ഹര്‍ജിയില്‍ പ്രോസിക്യൂഷന് വാദങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വിമര്‍ശനങ്ങളുണ്ടായിരുന്നു. ദിലീപിനെതിരെ ഇപ്പോള്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങളും കേസും തമ്മിലുള്ള ബന്ധമെന്തെന്ന് കോടതി ചോദിച്ചു. കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് പരാമര്‍ശം.
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിക്കെതിരെ ഉണ്ടായിരുന്ന സാക്ഷികളില്‍ പലരും കൂറുമാറിയിരുന്നു. സിനിമാ നടന്മാരും നടിമാരും അടക്കം പലരും ആണ് കൂറുമാറിയത്. ഈ കൂറുമാറ്റം കേസില്‍ വമ്പന്‍ തിരിച്ചടിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കൂറുമാറിയവരിലൊരാള്‍ സത്യം പറയാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഈ കേസില്‍ കൂറുമാറിയ പ്രോസിക്യൂഷന് സാക്ഷി ‘സത്യം’ തുറന്നു പറയാന്‍ തയാറാണെന്ന് അടുത്ത സുഹൃത്തു വഴി അന്വേഷണ സംഘത്തെ അറിയിക്കുകയുണ്ടായി. ഏതു സാക്ഷിയാണിതെന്നു പ്രോസിക്യൂഷന് ഇത് വരെയും വെളിപ്പെടുത്തിയിട്ടില്ല. ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ സാഗര്‍ എന്ന സാക്ഷി കൂറുമാറിയ സാഹചര്യവും ഈ സാക്ഷിയെ പ്രതിഭാഗം സ്വാധീനിച്ച കാര്യവും ആരോപണമായി ഉന്നയിച്ചിരുന്നു.
ദിലീപ് നിര്‍മിച്ച് അഭിനയിക്കുന്ന സിനിമയുടെ സംവിധായക സ്ഥാനം ഒഴിഞ്ഞ ശേഷം ജീവഭയത്തോടെയാണു കഴിയുന്നതെന്നു കാണിച്ച് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കു പരാതി കൊടുത്തത്. പള്‍സര്‍ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ദിലീപിന്റെ വീട്ടില്‍ വച്ചു തന്റെ മുന്നില്‍ വച്ചായിരുന്നു ദുബായിയില്‍ നിന്നെത്തിയ ഒരാള്‍ ദിലീപിനു കൈമാറിയതെന്നും അതു കാണാന്‍ ദിലീപ് തന്നെ ക്ഷണിച്ചെന്നുമാണു ബാലചന്ദ്രകുമാര്‍ പറഞ്ഞത് . വിചാരണ അവസാനഘട്ടത്തിലെത്തിയ കേസാണിത്. അതുകൊണ്ടു അദ്ദേഹത്തിന്റെ മൊഴികളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ നുണപരിശോധന നടത്താന്‍ അന്വേഷണ സംഘം നിയമോപദേശം തേടിയിരിക്കുകയാണ്. എന്തായാലും കൂറുമാറിയ സാക്ഷിയുടെ മടങ്ങി വരവ് ഇത് കേസില്‍ നിര്‍ണ്ണായകമാകും.
