Connect with us

സത്യം തെളിയുന്ന ദിനത്തിനായുള്ള കാത്തിരിപ്പിലാണ് താന്‍, മാനസിക നില തെറ്റാതെ അവിടെ വരെ എത്തണേ എന്നാണ് തന്റെ പ്രാര്‍ത്ഥന; ദിലീപ് പറയുന്നു

Malayalam

സത്യം തെളിയുന്ന ദിനത്തിനായുള്ള കാത്തിരിപ്പിലാണ് താന്‍, മാനസിക നില തെറ്റാതെ അവിടെ വരെ എത്തണേ എന്നാണ് തന്റെ പ്രാര്‍ത്ഥന; ദിലീപ് പറയുന്നു

സത്യം തെളിയുന്ന ദിനത്തിനായുള്ള കാത്തിരിപ്പിലാണ് താന്‍, മാനസിക നില തെറ്റാതെ അവിടെ വരെ എത്തണേ എന്നാണ് തന്റെ പ്രാര്‍ത്ഥന; ദിലീപ് പറയുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തിയിലും നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപും കാവ്യയും. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് വനിത മാഗസീനിന്റെ കവര്‍ ഫോട്ടോയായി ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം അച്ചടിച്ചു വന്നത്. അതൊടു കൂടി പ്രശ്‌നങ്ങള്‍ കടുക്കുകയായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ദിലീപും കുടുംബവും ഒരു അഭിമുഖം നല്‍കുന്നത്.

ഈ അഭമുഖത്തെ ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ കാവ്യയുടെ മറുപടി തന്നെയാണ് വൈറലാകുന്നത്. ദിലീപ് പൊയ്ക്കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും മാറി നിന്ന് കുറച്ച് ദിവസം കഴിഞ്ഞപ്പോഴായിരുന്നു ദിലീപിന്റെ ജയിലിലേയ്ക്കുള്ള പോക്ക്. ആ സമയം ദിലീപിന്റെ അമ്മയ്ക്കും മകള്‍ക്കും സപ്പോര്‍ട്ട് താനായിരുന്നുവെന്നാണ് കാവ്യ പറയുന്നത്. ഞാന്‍ അത് മനസിലാക്കി നിന്നു. പിന്നീട് പറയേണ്ടത് മീനാക്ഷിയുടെ കൂട്ടികാരികളെ കുറിച്ചാണ്. സുഹൃത്തുക്കളാരും അതിനെ കുറിച്ച് സംസാരിച്ചിരുന്നില്ലെന്നും എല്ലാവരും അത് മറന്നത് പോലെയായിരുന്നുവെന്നുമാണ് മീനാക്ഷി പറയുന്നത്. ഇവരെല്ലാവരും പറയുന്നത് സത്യം എന്നായാലും തെളിയുമെന്നും സത്യം പുറത്ത് വരണമെന്നും തന്നെയാണ്.

ദിലീപ് ജയിലിലായ ശേഷം കാവ്യയും മീനാക്ഷിയുമായിരുന്നു സൈബര്‍ അറ്റാക്കുകള്‍ക്ക് ഇരയാകേണ്ടി വന്നത്. അതെല്ലാം തന്നെ ബോള്‍ഡായി തന്നെയാണ് നേരിട്ടതെന്നാണ് കാവ്യ തന്നെ പറയുന്നത്. സത്യം തെളിയുന്ന ദിനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു താനെന്നും മാനസിക നില തെറ്റാതെ അവിടെ വരെ എത്തണേ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നുമാണ് ദിലീപ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബസമേതം ദിലീപ് എത്തിയ ഇന്റര്‍വ്യൂ ആയതിനാല്‍ തന്നെ ഇത് ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിതെളിച്ചിരിക്കുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്കിനെ കുറിച്ച് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഡിസംബര്‍ 25 നാണ് സംവിധായകനായ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍, പീഡനദൃശ്യങ്ങള്‍ സ്റ്റുഡിയോയില്‍ എത്തിച്ച് 20 ഇരട്ടി ശബ്ദവര്‍ധന നടത്തിയെന്ന ആരോപണം നിഷേധിച്ച് കൊച്ചിയിലെ സ്റ്റുഡിയോ. ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതായി അറിയില്ലെന്നും കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും, വെളിപ്പെടുത്തലുമായി എത്തിയ സംവിധായകനെ സ്റ്റുഡിയോയില്‍ കണ്ടിട്ടില്ലെന്നും സ്റ്റുഡിയോയുടെ ചുമതല വഹിക്കുന്ന വനിത ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

ഇക്കാര്യത്തില്‍ തെളിവെടുപ്പിനു പൊലീസ് എത്തുന്നതിനെക്കുറിച്ച് ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണമുണ്ടായാല്‍ സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ നടന്‍ ദിലീപ് തന്റെ മുന്നിലിരുന്നു കണ്ടെന്ന് അവകാശപ്പെട്ട് സംവിധായകന്‍ ബാലചന്ദ്ര കുമാറാണ് രംഗത്തെത്തിയത്.

‘പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍’ കാണണോയെന്നു ചോദിച്ചാണു ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് തന്നെ ക്ഷണിച്ചതെന്നും ഭയവും സങ്കടവും തോന്നിയതിനാല്‍ കാണാന്‍ തയാറായില്ലെന്നും എന്നാല്‍ അതിലെ ശബ്ദം അതേപടി തന്റെ ടാബില്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചെന്നും ബാലചന്ദ്രകുമാര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. ഈ ശബ്ദത്തിന്റെ പകര്‍പ്പ് അന്വേഷണ സംഘത്തിനു കൈമാറിയിട്ടുമുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top