ദാമ്പത്യ ജീവിതം പരാജയപ്പെട്ട മനുഷ്യന് തെറ്റ് ചെയ്തിട്ടാണ് എന്ന് പറയുന്നത് ശരിയല്ല; മൂന്നാം വിവാഹമായതിനാല്‍ കരണിനെ അംഗീകരിക്കാന്‍ തന്റെ മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് ബിപാഷ ബസു

ബോളിവുഡിലെ ശ്രദ്ധേയരായ താരദമ്പതികളാണ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും. നേരത്തെ രണ്ടു തവണ വിവാഹിതനായിരുന്ന കരണിന്റെ മൂന്നാം വിവാഹമായിരുന്നു ബിപാഷയുമായി. മൂന്നാം വിവാഹമായതിനാല്‍ കരണിനെ അംഗീകരിക്കാന്‍ തന്റെ മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് ബിപാഷ തുറന്നു പറഞ്ഞിരുന്നു.
ദാമ്പത്യ ജീവിതം പരാജയപ്പെട്ട മനുഷ്യന് തെറ്റ് ചെയ്തിട്ടാണ് എന്ന് പറയുന്നത് ശരിയല്ല. ഇക്കാര്യം പറഞ്ഞ് അവരെ കുറ്റപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇല്ല. തന്റെ കാര്യം തന്നെ നോക്കുകയാണെങ്കില്‍ തനിക്കുണ്ടായിരുന്ന പ്രണയബന്ധം ശക്തമായിട്ടുള്ളത് ആയിരുന്നു. അത് അവന്റെ വിവാഹ ജീവിതത്തേക്കാള്‍ വളരെ വലുതാണ്.
ഇക്കാര്യം താന്‍ തന്റെ മാതാപിതാക്കളോട് വിശദീകരിക്കുകയും അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. താന്‍ പ്രണയിക്കുകയും അവന്റെ കൂടെ ജീവിക്കുകയും ചെയ്തു. പക്ഷേ ഒരു കടലാസില്‍ ഒപ്പിട്ടിട്ടില്ലെന്നു മാത്രം. അപ്പോള്‍ അതെങ്ങനെയാണ് തന്നെ അവനില്‍ നിന്ന് വ്യത്യസ്തയാക്കുന്നത് എന്നാണ് അച്ഛനോടും അമ്മയോടും ചോദിച്ചത്. ആദ്യ കാഴ്ചയില്‍ തന്നെ കരണ്‍ അമ്മയെ വീഴ്ത്തി. എന്നാല്‍ അച്ഛന് അദ്ദേഹത്തോട് ലയിക്കാന്‍ കുറച്ച് സമയം എടുത്തു.
എന്നാല്‍ ഇപ്പോള്‍ അച്ഛനും മകനും തമ്മില്‍ നല്ലൊരു കൂട്ടുകെട്ട് രൂപപ്പെടുത്താനും സുഹൃത്തുക്കളെ പോലെ ജീവിക്കാനും സാധിക്കുന്നുണ്ട്. അവര്‍ തമ്മില്‍ നല്ല ഐക്യത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നാണ് ബിപാഷ പറയുന്നത്.നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
എലോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് ബിപാഷയും കരണും കാണുന്നതും പ്രണയത്തിലാകുന്നതും. 2016ല്‍ ഇരുവരും വിവാഹിതരാകുന്നത്. ടെലിവിഷനിലൂടെ ശ്രദ്ധ നേടിയ കരണിന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു എലോണ്‍. നടിമാരായ ശ്രദ്ധ നിഗം, ജെന്നിഫര്‍ വിങ്കട്ട് എന്നിവരായിരുന്നു കരണിന്റെ മുന്‍ ഭാര്യമാര്‍.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...