Malayalam
കിംവദന്തിക്കാർ സ്റ്റെപ് ബാക്ക് റംസാനും ഋതുവും പ്രണയത്തിലായിരുന്നോ? സൂര്യയുടെ മറുപടി ഞെട്ടിച്ചു
കിംവദന്തിക്കാർ സ്റ്റെപ് ബാക്ക് റംസാനും ഋതുവും പ്രണയത്തിലായിരുന്നോ? സൂര്യയുടെ മറുപടി ഞെട്ടിച്ചു
ബിഗ് ബോസ് ആദ്യ സീസണ്‍ ഏറ്റവും ചര്‍ച്ചയായത് പേളി- ശ്രീനിഷ് പ്രണയത്തിന്റെ പേരിലായിരുന്നു. ഇരുവരും ബിഗ് ബോസ് കഴിഞ്ഞ് വിവാഹിതരാകുകയും ചെയ്‍തു. തുടര്‍ന്നുള്ള ബിഗ് ബോസിലും പ്രണയത്തിന്റെ സൂചനകള്‍ ഉണ്ടായിരുന്നു.
ബിഗ് ബോസ് സീസൺ ത്രീയുടെ തുടക്കം മുതൽ പ്രേക്ഷകർ ഉറ്റുനോക്കിയത് ആര് ആരെയൊക്കെ പ്രണയിക്കുമെന്നതാണ്. ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ ചുവട് പിടിച്ച് മത്സരാർത്ഥികളും ലവ് സ്ട്രാറ്റജി കൊണ്ടുവന്നിരുന്നു. അത്തരത്തിൽ നിരവധി ജോഡികൾ ഇതിനോടകം തന്നെ ചർച്ചയായിരുന്നു.
വൈൽഡ് കാർഡ് എൻട്രി വഴി ഏയ്ഞ്ചൽ വന്നതോടെയാണ് സീസൺ ത്രീയിൽ പ്രണയ ചർച്ചകൾ തുടങ്ങിയത്. പക്ഷെ പിന്നെഋതു റംസാൻ തമ്മിലുള്ള വ്യത്യസ്തമായ കൂട്ടുകെട്ട് പല ഗോസ്സിപ്പുകൾക്കും വഴിവച്ചു. അതോടെ ബിഗ് ബോസ് വാർത്തകളിൽ നിറഞ്ഞത് പ്രണയം ആര് ആരൊക്കെ തമ്മിൽ എന്ന് പറഞ്ഞായിരുന്നു.
പ്രണയ സ്ട്രാറ്റജി ചർച്ചയായത് സൂര്യയുടെയും മണിക്കുട്ടന്റെയും പ്രണയ വർത്തകളിലൂടെയാണ്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിച്ചു നിൽക്കുമ്പോൾ തന്നെ ഋതുവും റംസാനും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങളും പടർന്നിരുന്നു
ഇരുവരും പ്രണയത്തിലാണോയെന്ന് തുറന്ന് പറയുകയാണ് സൂര്യ, പുറത്തിറങ്ങിയ ശേഷം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ ഇതേകുറിച്ച് പറഞ്ഞത്
റംസാനോടും ഋതുവിന് പ്രണയം ഇല്ലായിരുന്നുവെന്നാണ് സൂര്യ പറയുന്നത്. അവര്‍ നല്ല സുഹൃത്തുക്കളാണ്. സ്പെഷല്‍ ഫ്രണ്ട് എന്നൊക്കെ പറയില്ലേ, അത് പോലെയെ ഉണ്ടായിരുന്നുള്ളു. അല്ലാതെ ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. പിന്നെ അവരുടെ വയസ്സ് തന്നെ നോക്കിയാല്‍ തന്നെ അങ്ങനൊന്ന് ഇല്ലെന്ന് നമുക്കറിയാം. പിന്നെ വന്നപ്പോള്‍ മുതല്‍ എന്നോട് അടക്കം പുറത്തൊരു വ്യക്തിയെ ഇഷ്ടമാണെന്ന് ഋതു തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ അങ്ങനൊരു ബന്ധത്തിന്റെ ആവശ്യമില്ലെന്നാണ് സൂര്യ പറയുന്നത്.
അതോടൊപ്പം തന്നെ ഋതും മണിക്കുട്ടനും തമ്മില്‍ പ്രണയത്തിലാണെന്ന് പറയുന്നത് വെറും തെറ്റിധാരണ മാത്രമാണെന്നും സൂര്യ പറഞ്ഞിരുന്നു. അവസാന എപ്പിസോഡിലും ഋതുവിനെ അനിയത്തിയെ പോലെയാണ് കാണുന്നതെന്ന് മണിക്കുട്ടന്‍ പറഞ്ഞിട്ടുണ്ട്. ഋതുവിനെ കുറിച്ച് സംസാരം വന്നപ്പോള്‍ ഞാനും മണിക്കുട്ടനോട് ചോദിച്ചിട്ടുണ്ട്. എന്റെ കണ്‍സപ്റ്റിലുള്ളൊരു പെണ്‍കുട്ടിയല്ല ഋതു. എനിക്ക് നിന്റെ അടുത്ത് കള്ളം പറയേണ്ട ആവശ്യമില്ല. ഋതു വേറൊരു രീതിയാണ്. ഒരിക്കലും എന്റെ വധുവായിട്ടോ, പ്രണയ സങ്കല്‍പ്പത്തിലോ ഋതു ഇല്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞിട്ടുണ്ട്.രണ്ട് പേരൊടും ഞാന്‍ സംസാരിച്ചിട്ടുണ്ട്. രണ്ടാള്‍ക്കും അങ്ങനൊരു ബന്ധമില്ലെന്നും സൂര്യ പറയുന്നു.
താൻ പ്രണയത്തിലാണെന്ന് ഋതു ബിഗ് ബോസ്സിൽ വെച്ച് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ആളിന്റെ പേര് ഋതു തുറന്നു പറഞ്ഞില്ലെങ്കിലും താൻ ആണ് ഋതുവിന്റെ ബോയ് ഫ്രണ്ട് എന്ന് ചൂണ്ടിക്കാട്ടി നടൻ ജിയ ഇറാനി രംഗത്ത് വന്നിരുന്നു.
ഋതുവും ഒത്തുള്ള സ്വകാര്യ ചിത്രങ്ങൾ ജിയ ദിവസവും ഇൻസ്റ്റയിലൂടെ പുറത്തുവിടാറുണ്ട്. നിരവധി യാത്രകൾ തങ്ങൾ ഒരുമിച്ചു നടത്തിയിട്ടുണ്ട് എന്നും, ആയിരക്കണക്കിന് ചിത്രങ്ങൾ തൻറെ അടുത്തുള്ളതായും ജിയ തുറന്നു പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഇതിനകം തന്നെ ഇരുവരുടെയും ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി ഋതുവും ഞാനും പ്രണയത്തിലാണ്. അവളും ഒത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിടാൻ കഴിയുന്നതിൽ തനിക്ക് സന്തോഷം ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
താൻ ഋതുവിനെ കണ്ടുമുട്ടിയത് ഒരു ഷൂട്ടിംഗിനിടെയിൽ വച്ചാണെന്നും നീണ്ട സംഭാഷണത്തിന് ഒടുവിൽ തങ്ങൾക്ക് സമാനമായ ആശയങ്ങൾ ആണ് ഉള്ളതെന്ന് മനസിലായത്. ഷോയിൽ നിന്നും ഋതുവിന് എതിരെ ഉയരുന്ന ആരോപണങ്ങളിളെല്ലാം അടിസ്ഥാനമില്ലാത്തതാണെന്നും ഋതുവിനെ സംബന്ധിക്കുന്ന ട്രോളുകൾ തന്നെ അൽപ്പം വിഷമിപ്പിച്ചു. താൻ വിവാഹിതനാണ് ഒരു ആൺകുട്ടിയുമുണ്ട്. പക്ഷെ ഞങ്ങൾ വർഷങ്ങളായി വേർപിരിഞ്ഞു താമസിക്കുകയാണ്.
ഫെബ്രുവരിയിൽ ഋതു ബിഗ് ബോസിലേക്ക് പോയതിന് ശേഷമാണ് നിയമപരമായി ഡിവോഴ്സ് ആകുന്നതെന്നും ജിയ പറഞ്ഞിരുന്നു. ആ കേസ് സെറ്റിൽഡ് ആകുന്നത് ഒരു മാസം മുമ്പേയാണ്, അതിന് ശേഷമാണു ഋതുവും തമ്മിലുള്ള ചിത്രങ്ങൾ പങ്കിടാൻ താൻ തീരുമാനിക്കുന്നത്. ജിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ അവൾ ഇപ്പോൾ അറിയപ്പെടുന്ന ഒരു മുഖമാണെന്നും ഞങ്ങളുടെ ബന്ധം ലോകത്തിന് മുൻപിൽ വെളിപ്പെടുത്തേണ്ട സമയമാണിതെന്ന് എനിക്ക് തോന്നിയതു കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിട്ടതെന്നും ജിയ വ്യക്തമാക്കി.
തനിയ്ക്ക് പുറത്ത് പ്രണയമുണ്ടെന്ന് മോഹൻലാലിനോട് ഒരു എപ്പിസോഡിൽ റംസാനും പറഞ്ഞിരുന്നു
പ്രണയം ഉണ്ട്. അത് ശക്തമാണെന്നാണ് റംസാന്‍ പറഞ്ഞത്. നിന്റെ ഈ സ്വഭാവമൊക്കെ പുറത്ത് അവരിത് കാണുന്നുണ്ടോ എന്ന തമാശ രൂപേണയുള്ള മോഹന്‍ലാലിന്റെ ചോദ്യത്തിന് അറിയില്ലെന്ന ഉത്തരമായിരുന്നു റംസാന്‍ നല്‍കിയത്.
