Malayalam
ബിഗ്ബോസ് മലയാളം സീസണ് 4 ലേയ്ക്ക് പിസി ജോര്‍ജും ഹെലന് ഓഫ് സ്പാര്‍ട്ടയും!?
ബിഗ്ബോസ് മലയാളം സീസണ് 4 ലേയ്ക്ക് പിസി ജോര്‍ജും ഹെലന് ഓഫ് സ്പാര്‍ട്ടയും!?
ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ് 3 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അവസാന നിമിഷത്തിലായിരുന്നു ചിത്രീകരണം നിര്‍ത്തിവെച്ചത്. എന്നാല്‍ വിജയിയെ തീരുമാനിക്കാനുള്ള അവസരം ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നു. ആരാണ് ഈ സീസണിലെ വിജയി എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇതിനു പിന്നാലെ ബിഗ് ബോസ് സീസണ് 4നെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി കൊണ്ടിരിക്കുകയാണ്. നാലാം സീസണിലേക്ക് പ്രേക്ഷകര്‍ പ്രധാനമായും പങ്കുവെക്കുന്ന പേര് മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റേത് ആണ്. പിസി ജോര്‍ജ് ഷോയിലേക്ക് വന്നാല്‍ ‘ ഒന്നാം ദിനം മുതല്‍ തന്നെ കണ്ടന്റ്’ ആയിരിക്കുമെന്നാണ് ഒരു പ്രേക്ഷകന് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഒരു രാഷ്ട്രീയക്കാരനായ അദ്ദേഹം ഒരിക്കലും ഇത്തരമൊരു ഷോയിലേക്ക് വരില്ലെന്ന അഭിപ്രായവും ചിലര്‍ പങ്കുവെക്കുന്നുണ്ട്
സിനിമാ താരം ബാബുരാജിന്റെ പേരും ചിലര്‍ പങ്കുവെക്കുന്നുണ്ട്. മിമിക്രി താരമായ ബിനു അടിമാലി, ടിക് ടോക് ഫെയിം ഹെലന് ഓഫ് സ്പാര്‍ട്ട എന്നിവരുടെ പേരുകളും ഒന്നില്‍ കൂടുതല്‍ പേരുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കില്‍ നിന്നും ബിനു അടിമാലിയെ കൂടാതെ തങ്കച്ചന് വിതുര, അസീസ് നെടുമങ്ങാട്, അനുക്കുട്ടി, തുടങ്ങിയവരുടേ പേരുകളും ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്.
നാലം സീസണില്‍ അവതാരകനായി മോഹന്‍ലാല്‍ എത്തില്ലെന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് പിറത്ത വന്നിരുന്നത്. വൈകാതെ തന്നെ ബിഗ് ബോസ് സീസണ് 4 പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നാണ് പ്രതീക്ഷ. സീസണ് 2നേക്കാളും പ്രേക്ഷക പ്രീതി സീസണ് 3 ന് ആയിരുന്നു. മാത്രമല്ല, ഇപ്പോള്‍ ചെന്നൈയില്‍ നടക്കുന്ന ചിത്രീകരണം കേരളത്തില്‍ ആരംഭിക്കാനുള്ള സാധ്യതയുണ്ടെന്നും വിവരങ്ങളുണ്ട്. എത്രത്തോളം സാധ്യമാവുമെന്ന കാര്യത്തിലാണ് ആശങ്ക.
