Malayalam
ഹംഗറിയില്‍ അവധി ആഘോഷിച്ച് ഭൂമി പെഡ്നേകര്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഹംഗറിയില്‍ അവധി ആഘോഷിച്ച് ഭൂമി പെഡ്നേകര്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ ഇടം നേടി മുന്‍നിരയിലെത്തിയ താരമാാണ് ഭൂമി പെഡ്നേകര്. വളരെ അധികം സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെ ഒന്നിനൊന്ന് മികച്ച വേഷങ്ങളായിരുന്നു.
ഇതിനോടകം തന്നെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമാകാനും ഭൂമി പെഡ്നേകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ ഹംഗറിയില്‍ അവധി ആഘോഷിക്കുന്ന ഭൂമി പെഡ്നേകറുടെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. എപ്പോഴത്തെയും പോലെ തന്നെ ഈ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഭൂമിയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ വൈറലായിരുന്നു. ഭൂമിയുടെ സഹോദരി സമിക്ഷ പെഡ്നേകര് ആണ് ആദ്യം ഫോട്ടോ ഷെയര്‍ ചെയ്തത്. അത് ഭൂമി വീണ്ടും ഷെയര്‍ ചെയ്യുകയായിരുന്നു.
രണ്ടുപേരും ഇരട്ടകളെ പോലെയുണ്ട് എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ശരിക്കും ഭൂമിയും സമിക്ഷയും തമ്മില്‍ മൂന്ന് വയസിന്റെ പ്രായവ്യത്യാസമുണ്ട്.
2015ല്‍ ഭൂമി ഹിന്ദിസിനിമയിലേയ്ക്ക് എത്തിയപ്പോള്‍ സമിക്ഷ, വക്കീല്‍ ഉദ്യോഗസ്ഥയാകുകയായിരുന്നു. ഭൂമി മുമ്പ് ഷെയര്‍ ചെയ്ത സഹോദരിയുടെ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
