Malayalam
ഒരു സ്ത്രീയ്ക്ക് ധരിക്കാനാവുന്ന ഏറ്റവും മനോഹരമായ കാര്യം ആത്മവിശ്വാസമാണ്; പുതിയ ചിത്രങ്ങളുമായി ഭാമ
ഒരു സ്ത്രീയ്ക്ക് ധരിക്കാനാവുന്ന ഏറ്റവും മനോഹരമായ കാര്യം ആത്മവിശ്വാസമാണ്; പുതിയ ചിത്രങ്ങളുമായി ഭാമ
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ഭാമ. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
ഒരു സ്ത്രീയ്ക്ക് ധരിക്കാനാവുന്ന ഏറ്റവും മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന കാപ്ഷനോടെ മലയാളികളുടെ പ്രിയ താരം ഭാമ പങ്കുവെച്ച ചിത്രം വൈറല്‍. നിരവധി ആളുകളാണ് ചിത്രങ്ങള്‍ക്ക് കമന്റുമായെത്തുന്നത്. സിനിമയിലേക്ക് മടങ്ങി വരുന്നുണ്ടോയെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. മകളുടെ ചിത്രങ്ങളും ആരാധകര്‍ ചോദിക്കുന്നുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികളുടെ മുന്നില്‍ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങി. കഴിഞ്ഞ മാര്‍ച്ച് 12ന് ഭാമ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. അരുണ്‍ ആണ് ഭര്‍ത്താവ്.
വിവാഹ വാര്‍ഷികാഘോഷത്തിന് പിന്നാലെയാണ് അമ്മയായ സന്തോഷവും ഭാമ പങ്കുവെച്ചത്. ബേബി ഷവര്‍ ചിത്രങ്ങളോ കുഞ്ഞിന്റെ ചിത്രങ്ങളോ ഇതുവരെ ഭാമ പങ്കുവെച്ചിട്ടില്ല.
മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്ബോള്‍ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓര്‍മകള്‍ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാന്‍,” എന്നാണ് മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഭാമ കുറിച്ചത്.
