അമ്മയുടെ സഹോദരന് അന്യമതത്തില്‍ നിന്നും പെണ്ണ് കെട്ടിയപ്പോള്‍ കൂടെ നിന്നതും അവരെ സംരക്ഷിച്ചതും തന്റെ വിവാഹത്തിനും മുന്‍കൈ എടുത്തതും അപ്പച്ചന് ആയിരുന്നു; അപ്പച്ചന് മരിക്കുമ്പോള്‍ ആ ഷോക്കില്‍ തനിക്ക് അബോര്ഷന് വരെ സംഭവിച്ചിരുന്നു; കുറിപ്പുമായി ബീന ആന്റണി

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന നടിയാണ് ബീന ആന്റണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കെടുക്കാറുണ്ട്. അടുത്തിടെ കുടുംബത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടായ ഘട്ടത്തില്‍ ഒപ്പം നിന്ന തങ്ങളുടെ പ്രിയ ആരാധകര്‍ക്ക് നന്ദിയും കുടുംബം അറിയിച്ചു. ഇപ്പോഴിതാ തന്റെ അപ്പച്ചന്റെ ഓര്‍മ്മയില്‍ പങ്കുവെച്ച കുറിപ്പ് വൈറല്‍ ആവുകയാണ്.
ബീന ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ, ഹീറോ ആയിരുന്നു അപ്പച്ചന്. തനിക് ഒരുപാടുണ്ട് അപ്പച്ചനെ കുറിച്ച് പറയാന്‍. അദ്ദേഹം ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്നേഹിച്ച വ്യക്തി ആയിരുന്നു. ആരോടും അറുത്തുമുറിച്ചു സംസാരിക്കുമായിരുന്ന അപ്പച്ചന് താഴ്ത്തപ്പെട്ട സമുദായങ്ങളില്‍ പിറന്നവരെയും വീട്ടിലിരുത്തി സത്കരിച്ച വ്യക്തി കൂടി ആയിരുന്നു.
കെട്ടുനിറച്ചു ശബരിമല സന്ദര്‍ശനം മൂന്നു തവണ നടത്തിയിട്ടുള്ള അപ്പച്ചന് പള്ളിക്കാരുടെ ശത്രുത വാങ്ങേണ്ടി വന്നിരുന്നു. മക്കളുടെ കല്യാണം നടത്തി തരില്ല എന്ന് പറഞ്ഞ പള്ളിക്കാരോട് അതിന്റെ ആവശ്യമില്ലെന്നും മക്കള്‍ക്ക് ഇഷ്ടമുള്ളവര്‍ വിവാഹം കഴിച്ചോട്ടെ എന്ന നയം അവരെ അറിയിക്കുകയും ചെയ്ത ആള് കൂടിയാണ്.
അപ്പച്ചന്റെ തന്റേടം കണ്ടിട്ട് അപ്പച്ചനെ പ്രണയിച്ചു വിവാഹം ചെയ്യുകയായിരുന്നു തന്റെ അമ്മ. അമ്മയുടെ സഹോദരന് അന്യമതത്തില്‍ നിന്നും പെണ്ണ് കെട്ടിയപ്പോള്‍ കൂടെ നിന്നതും അവരെ സംരക്ഷിച്ചതും തന്റെ അപ്പച്ചന് ആയിരുന്നു. തന്റെ വിവാഹത്തിനും മുന്‍കൈ എടുത്തത് അപ്പച്ചന് ആയിരുന്നു.
തന്റെ അപ്പച്ചന് ആണെന്നറിയാതെ തന്നെ കുറിച്ച് പറഞ്ഞ അപവാദത്തിന്റെ പേരില്‍ ഒരാളെ കുത്തിയിട്ടുണ്ട്. അതിന്റെ പേരില്‍ അപ്പച്ചന് ജയില്‍ ശിക്ഷ വരെ അനുഭവിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ പലതുണ്ടായപ്പോഴും അദ്ദേഹം തന്റെ ഒപ്പം തന്നെ നിന്നിരുന്നു. 2004 ല്‍ ഒരു അപകടത്തില്‍ പെട്ടുകൊണ്ടാണ് അപ്പച്ചന് മരിക്കുന്നത്. അപ്പോള്‍ താന്‍ ഗര്‍ഭിണി ആയിരുന്നു, ആ ഷോക്കില്‍ തനിക്ക് കുഞ്ഞിനെ നഷ്ടമായി. രണ്ടാമതും ഗര്‍ഭിണി ആയ തനിക്ക് നല്ല പരിചരണമായിരുന്നു വിദ്യാമ്മ(ശ്രീവിദ്യ) സീരിയല്‍ സെറ്റില്‍ വച്ച് നല്‍കിയത്. അവരുടെ മരണം ഞെട്ടിച്ചു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...