Malayalam
‘ഇങ്ങനെയും ഒരു കാലം ഉണ്ടല്ലോ അല്ലേ..’പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ താരങ്ങള്‍; ഇവരെ മനസിലായോ
‘ഇങ്ങനെയും ഒരു കാലം ഉണ്ടല്ലോ അല്ലേ..’പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ താരങ്ങള്‍; ഇവരെ മനസിലായോ
പ്രിയതാരങ്ങളഉടെ മേക്കോവര്‍ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ബീന ആന്റണിയും മനോജും. വര്‍ഷങ്ങളായി സീരിയല്‍-സിനിമാ രംഗത്ത് സജീവമായി നില്‍ക്കുന്ന ഇരുവര്‍ക്കും വലിയ ആരാധകരാണ് ഉള്ളത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ അടുത്തിടെ പങ്കുവച്ച ഒരു മേക്കോവര്‍ ചിത്രമാണ് ശ്രദ്ധ നേടുന്നത്. പ്രായമുള്ള ക്രിസ്ത്യന്‍ ദമ്പതിളുടെ വേഷത്തിലാണ് പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ഇങ്ങനെയും ഒരു കാലം ഉണ്ടല്ലോ അല്ലേ..’ എന്നാണ് ബീന ആന്റണി ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
അടുത്തിടെയാണ് ബീന ആന്റണി കൊവിഡ് ബാധയില്‍ നിന്ന് മുക്തയായി തിരിച്ചെത്തിയത്. കൊവിഡ് ബാധ ഗുരുതരമായതിന് പിന്നാലെ വീഡിയോയുമായി മനോജ് എത്തിയിരുന്നു. ബുദ്ധിമുട്ടുകളില്‍ സഹായവുമായി എത്തിയത് അമ്മ സംഘടനയാണെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.
വിശ്രമത്തിലായിരുന്ന ബീന വീണ്ടും അഭിനയരംഗത്ത് സജീവമാവുകയാണ്. 2003ലാണ് ബീനയും മനോജും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ആരോമല്‍ എന്നൊരു മകനുമുണ്ട്. കുടുംബസമേതം ബിഗ് ബോസ് ആരാധകരായ താരങ്ങള്‍, തന്റെ ഇഷ്ടതാരങ്ങള്‍ക്ക് പിന്തുണയറിയിച്ചു ഷോ റിവ്യു ചെയ്തും എത്താറുണ്ടായിരുന്നു.
