അച്ഛന് സുഖമില്ല, അമ്മയ്ക്ക് സുഖമില്ല, വയറുവേദന എന്നൊക്കെ പറഞ്ഞ് ഞാന്‍ ഒഴിവാകും, എങ്ങനെയെങ്കിലും തന്നെ പുറത്താക്കണമെന്ന് അവര്‍ കരുതിയിരുന്നു; തുറന്ന് പറഞ്ഞ് ബേസില്‍ ജോസഫ്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ബേസില്‍ ജോസഫ്. സംവിധായകനായും നടനായും തിളങ്ങി നില്ക്കുന്ന താരം ഇപ്പോള്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ജീവിതത്തില്‍ മടുപ്പ് തോന്നിയ സമയത്തെ കുറിച്ചാണ് താരം പറയുന്നത്.
തന്റെ പുതിയ ചിത്രമായ ജാന്‍ എ മന്നിലെ കഥാപാത്രത്തെ പോലെ ജീവിതത്തില്‍ മടുപ്പ് തോന്നിയതിനെ കുറിച്ചാണ് ബേസില്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.
ഇന്‍ഫോസിസില്‍ ജോലി ചെയ്തിരുന്ന സമയത്ത് ചെന്നൈയില്‍ ഓണ്‍സൈറ്റ് കിട്ടിയിരുന്നു. ഒന്ന്, രണ്ട് മാസം. അപ്പോള്‍ ഒരു ബാങ്കില്‍ ജോലി ചെയ്യേണ്ടി വന്നിരുന്നു. ബാങ്കിന്റെ മാനേജരുടെ തൊട്ടടുത്ത് തന്നെയായിരുന്നു താന്‍ ജോലി ചെയ്തത്.
ഒന്ന് അനങ്ങാന്‍ പോലും അയാള്‍ സമ്മതിക്കൂല. ഒന്ന് ചായ കുടിക്കണമെങ്കില്‍ പോലും പുള്ളിയോട് ചോദിക്കണം. ആ രണ്ട് മാസം തനിക്ക് തീരെ പറ്റിയിരുന്നില്ല. അതിന് ശേഷം താന്‍ ഓണ്സൈറ്റേ എടുത്തിട്ടില്ല. അച്ഛന് സുഖമില്ല, അമ്മയ്ക്ക് സുഖമില്ല, വയറുവേദന എന്നൊക്കെ പറഞ്ഞ് ഞാന്‍ ഒഴിവാകും.
അവസാനം കമ്പനിക്കും മനസിലായി താന്‍ ആ പണി എടുക്കില്ലാന്ന്. എങ്ങനെയെങ്കിലും തന്നെ കമ്പനിയില്‍ നിന്ന് പുറത്താക്കണമെന്ന് അവര്‍ വിചാരിച്ച് ഇരിക്കുമ്പോഴാണ് താന്‍ പോയി രാജിക്കത്ത് കൊടുത്തത്. രാജി വച്ച് തന്നെ അവിടന്ന് ഇറങ്ങി എന്നാണ് ബേസില്‍ പറയുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...