Malayalam
ദിലീപ് ജാമ്യത്തിലിറങ്ങിയാല്‍ കൂടുതല്‍ ശക്തനാണ്, പിന്നീട് തനിക്കെതിരെ കുറഞ്ഞത് പത്ത് പീഡന പരാതികളെങ്കിലും വരും; ചെയ്ത കുറ്റങ്ങളെല്ലാം ഏറ്റ് പറയുന്ന ദിലീപിന്റെ ഓഡിയോയും കൈവശം ഉണ്ടെന്ന് ബാലചന്ദ്രകുമാര്‍
ദിലീപ് ജാമ്യത്തിലിറങ്ങിയാല്‍ കൂടുതല്‍ ശക്തനാണ്, പിന്നീട് തനിക്കെതിരെ കുറഞ്ഞത് പത്ത് പീഡന പരാതികളെങ്കിലും വരും; ചെയ്ത കുറ്റങ്ങളെല്ലാം ഏറ്റ് പറയുന്ന ദിലീപിന്റെ ഓഡിയോയും കൈവശം ഉണ്ടെന്ന് ബാലചന്ദ്രകുമാര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെതിരെ കൂടുതല്‍ ശബ്ദ സന്ദേശങ്ങളാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ പുറത്ത് വിട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ കേസുകളും ദിലീപിനെതിരെ ചുമത്തിയിരുന്നു. ഇപ്പോഴിതാ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വരാനിരിക്കെ പുതിയ ശബ്ദ സന്ദേശം പുറത്ത് വിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നത് സംബന്ധിച്ച് ദിലീപ് സഹോദരന് അനൂപിന് നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തായിരിക്കുന്നത്.
അതോടൊപ്പം തന്നെ കണ്ണൂര്‍ സ്വദേശിനിയുടെ പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ ബാലചന്ദ്രകുമാറിനെതിരെ എളമക്കര പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ദിലീപ് ജാമ്യത്തിലിറങ്ങിയാല്‍ കൂടുതല്‍ ശക്തനാണെന്നും പിന്നീട് തനിക്കെതിരെ കുറഞ്ഞത് പത്ത് പീഡന പരാതികളെങ്കിലും വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതുവരെ രണ്ട് പേരാണ് പരാതിയുമായി എത്തിയിരിക്കുന്നതെന്നും രണ്ടും ഒരാളാണോ രണ്ട് പേരാണോ എന്നെല്ലാം പോലീസ് അന്വേഷിക്കുമെന്നും അദ്ദേഹം പറയുന്നു. ബാലചന്ദ്രകുമാറും ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഒരാളാണെങ്കിലും രണ്ടാളാണെങ്കിലും കൃത്യമായ തെളിവുകളോ കാര്യങ്ങളോ ഇല്ലാതെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇവരുടെ ഇന്റര്‍വ്യൂ പുറത്ത് വന്ന ഓണ്‍ലൈന്‍ ചാനലിനെതിരെയും ബാലചന്ദ്രകുമാര്‍ പരാതി നല്‍കിയതായാണ് പറയുന്നത്. ദിലീപിന്റേത് ശാപ വാക്കുകളല്ല. ഗ്രൂപ്പിലിട്ട് തട്ടണമെന്ന് പറയുന്നതിന് ആധാരമായി എടുത്തിരിക്കുന്നത് ഒരു സിനിമയെ ആണ്. ചെയ്ത കുറ്റങ്ങളെല്ലാം ഏറ്റ് പറയുന്ന ദിലീപിന്റെ ഓഡിയോയും കൈവശം ഉണ്ട്.
അത് നിലവില്‍ പോലീസിന്റെ പക്കലുണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തുന്നു. തിങ്കളാഴ്ച ദിലീപിന് നിര്‍ണായകം ആയതിനാല്‍ തന്നെ അദ്ദേഹത്തിന് ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും തന്നെ സംബന്ധിച്ച് അത് സന്തോഷമോ പ്രത്യേകിച്ച് ദുഃഖമോ നല്കുന്ന കാര്യമല്ല. അത് അദ്ദേഹത്തെ മാത്രം ബാധിക്കുന്ന കാര്യമാണ്. താന്‍ മുന്നോട്ട് വെച്ച കാല് മുന്നോട്ട് തന്നെയാണ് എന്നും അദ്ദേഹം പറയുന്നു.
