Malayalam
ദിലീപിന്റെ പത്മസരോവരത്തിലും സഹോദരന്‍ അനൂപിന്റെ വസതിയിലും പോലീസ് റെയിഡ്; ഫോണും സ്വിച്ച് ഓഫ് ചെയ്ത് ദിലീപ്
ദിലീപിന്റെ പത്മസരോവരത്തിലും സഹോദരന്‍ അനൂപിന്റെ വസതിയിലും പോലീസ് റെയിഡ്; ഫോണും സ്വിച്ച് ഓഫ് ചെയ്ത് ദിലീപ്
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ഇപ്പോഴും റെയ്ഡ് പുരോഗമിക്കുന്നു. രണ്ട് മണിക്കൂറിലേറെയായി അന്വേഷണം നടക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെത്തുന്ന സമയത്ത് കേസിലെ പ്രതിയായ ദിലീപ് വസതിയിലുണ്ടായിരുന്നില്ല. ഗേറ്റിന് പുറത്ത് ഉദ്യോഗസ്ഥര്‍ ഏറെ നേരം കാത്തിരുന്നതായിട്ടാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ഗേറ്റിന് വെളിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മതില്‍ ചാടിയാണ് അകത്ത് കടന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരി ഭര്‍ത്താവ്, സഹോദരന്‍ അനൂപ് എന്നിവരും വീട്ടിലില്ലായിരുന്നു.
എന്നാല്‍ കുറച്ചധികം സമയത്തിനു ശേഷമാണ് ദിലീപിന്റെ സഹോദരി വന്ന പൂട്ടിയ ഗേറ്റ് തുറക്കുന്നത്. പിന്നാലെ ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പ് ടി വര്‍ഗീസും ദിലീപിന്റെ സഹോദരന്‍ അനൂപും വീട്ടിലേയ്ക്ക് എത്തിയിരുന്നു. ദിലീപിന്റെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു പരിശോധന നടത്തിയതെന്ന് ക്രൈം ബ്രാഞ്ച് എസ്പി അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ദിലീപിന്റെ അനുജന്റെ വീട്ടിലേയ്ക്ക് പോയിരിക്കുകയാണ്. സമാനമായി മൂന്ന് സ്ഥലത്താണ് ഇപ്പോള്‍ റെയിഡ് നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തിയ കേസില്‍ കോടതി നാളെ വിചാരണ കേള്‍ക്കെ കേസില്‍ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് എത്തിയിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റിയിരുന്നു. അതുവരെ അറസ്റ്റുണ്ടാവില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ക്രൈബ്രാഞ്ച് വീട്ടില്‍ പരിശോധനയ്ക്കെത്തിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ദിലീപ്, അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് കേസിനാധാരം. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, ബൈജു ചെങ്ങമണ്ട്, ഇതുവരെ കണ്ടെത്താനാവാത്ത വിഐപി എന്നിവരാണ് മറ്റ് പ്രതികള്‍. തന്റെ ദേഹത്ത് കൈ വെച്ച സുദര്‍ശന്‍ എന്ന പൊലീസുദ്യോഗസ്ഥന്റെ കൈ വെട്ടണം എന്ന് ദിലീപ് പറഞ്ഞതായി എഫ്‌ഐആറിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസ്, സുദര്‍ശന്‍, സന്ധ്യ, സോജന്‍ എന്നിവര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞതായി എഫ്‌ഐആറിലുണ്ട്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ഗൂഡാലോചന നടന്നത്.
