മലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബാബുരാജ്. വില്ലനായും സ്വഭാവ നടനായും കോമഡി താരമായും എല്ലാം പ്രേക്ഷകരെ കയ്യിലെടുക്കാന്‍ താരത്തിനായി. ബാബുരാജ് പ്രധാന വേഷത്തിലെത്തിയ ജോജി എന്ന ചിത്രത്തിലെ ബാബുരാജിന്റെ പ്രകടനത്തിന് നിരവധി പ്രശംസകളാണ് ലഭിച്ചത്.
ഇപ്പോഴിതാ സിനിമയെക്കുറിച്ചും അമ്മയെക്കുറിച്ചും പറയുകയാണ് താരം, ജോജിയുടെ കഥ കേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ‘ഷോക്ഡ്’ ആയി. ഒരു മറുപടി കൊടുക്കാതെ കാറും എടുത്തു തിരികെ പോന്നു. കാരണം ഞാന്‍ ക്രിസ്ത്യാനി ആണ്. എന്റെ അമ്മ മരിക്കാന്‍ കിടക്കുമ്പോള്‍ ആത്മാവ് വിട്ടു പോകാനായി നടത്തിയ പ്രാര്‍ഥനയില്‍ ഞാന്‍ പങ്കെടുത്തില്ല. ഇത്രയും നാള് സ്നേഹിച്ച ഒരാള്‍ ‘വിട്ടു പോകണേ’ എന്നു പ്രാര്‍ഥിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ഈ ഓര്‍മകള്‍ എന്നെ ബാധിച്ചു. എനിക്ക് ഇത്രയും ആഴമുള്ള കഥാപാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നു ആദ്യം സംശയിച്ചെന്ന് ബാബുരാജ് പറഞ്ഞു.
ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ താരങ്ങളില്‍ ഒരാളായി തിളങ്ങിയ വാണി വിശ്വനാഥ് ആണ് ബാബുരാജിന്റെ ഭാര്യ. ഇരുവര്‍ക്കും 4 മക്കളുണ്ട്. വില്ലനായി ബാബുരാജ് സ്ക്രീനിലെത്തിയപ്പോള്‍, ഡ്യൂപ്പുകള്‍ പോലുമില്ലാതെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്ത് കയ്യടികള്‍ വാങ്ങിക്കുകയായിരുന്നു വാണി. സിനിമയില്‍ എത്തുന്നത് മുമ്പ് തന്നെ വാണി വിശ്വനാഥ് ഇന്ത്യയൊട്ടാകെ പ്രശസ്ത ആയിരുന്നു.
ഒരു പ്രൊഫഷണല്‍ ഹോഴ്സ് റൈഡറായിരുന്നു വാണി. നിരവധി ഹോഴ്സ് റൈഡിങ് മത്സരങ്ങളില്‍ താരം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. ഇന്ത്യയിലെ നമ്പര്‍ വണ്‍ വുമണ്‍സ് ജോക്കി എന്നായിരുന്നു താരത്തെ അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് റൈഡര്‍ കൂടിയായി താരം കുറെ ബുള്ളറ്റ് റേസില്‍ പങ്കെടുത്തിട്ടുണ്ട്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റും നേടിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....