Malayalam
ആസിഫ് അലി എന്ന പേരു കൊണ്ട് പുലിവാല് പിടിച്ചിട്ടുണ്ട്; മറക്കാനാകാത്ത ആ സംഭവത്തെ കുറിച്ച് ആസിഫ് അലി
ആസിഫ് അലി എന്ന പേരു കൊണ്ട് പുലിവാല് പിടിച്ചിട്ടുണ്ട്; മറക്കാനാകാത്ത ആ സംഭവത്തെ കുറിച്ച് ആസിഫ് അലി
ആസിഫ് അലി എന്ന പേരു കൊണ്ട് പുലിവാല് പിടിച്ച സംഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍. എം.എ യൂസഫലി ചെയ്ത ഒരു കാര്യം താനാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചതിനെ കുറിച്ചാണ് ആസിഫ് പറയുന്നത്. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിനിനസുകാരനായ ഒരാളാണ് എം.എ യൂസഫലി. വലിയൊരു തുകയ്ക്ക് അദ്ദേഹം അദ്ദേഹത്തിന്റെ കാറിന് വേണ്ടി ഒരു നമ്ബര്‍ ലേലം വിളിച്ചെടുത്തിരുന്നു. അന്ന് ചില ഓണ്‍ലൈന്‍ മീഡിയകളില്‍ വന്ന വാര്‍ത്ത ആസിഫ് അലി എട്ട് ലക്ഷം രൂപയ്ക്ക് ഒരു കാറിന്റെ നമ്ബര്‍ ലേലത്തിന് എടുത്തു എന്നായിരുന്നു.
ഇതോടെ എല്ലാവരും തന്നെ വിളിക്കുകയാണ്. അന്ന് തന്റെ കൈയിലിരിക്കുന്ന വണ്ടിക്ക് ആറ് ലക്ഷം രൂപയേ ഉള്ളൂ. അങ്ങനെ ഒരു തമാശയുണ്ട്. അതേസമയം, സോഷ്യല്‍ മീഡിയകളില്‍ തന്നെ പറ്റി വരുന്ന കമന്റുകള്‍ക്ക് മറുപടി കൊടുക്കാന്‍ മടിയുള്ള ആളല്ല താന്‍.
സമയമുണ്ടെങ്കില്‍ മറുപടി പറയാറുണ്ട്. മോശം കമന്റ് ആണെങ്കില്‍ എന്തുകൊണ്ടാണ് അങ്ങനെ ഒരു കമന്റ് വന്നതെന്ന് അന്വേഷിക്കാന്‍ തനിക്ക് സന്തോഷമേയുള്ളൂ. പിന്നെ താന്‍ അഹങ്കാരിയാണെന്ന കാര്യം കേട്ടിട്ടുണ്ട്. അതൊരു ഗോസിപ്പായി താന്‍ എടുക്കുന്നില്ല.
