അഭിനയം നിര്‍ത്തിയിട്ടില്ല, ഇപ്പോഴും അവസരം ലഭിച്ചാല്‍ തിരിച്ചുവരവിന് തയ്യാറാണ്; അല്ലി അല്ലേയെന്ന് ചോദിച്ചാണ് ആളുകള്‍ ഇപ്പോഴും സംസാരിക്കാറുള്ളതെന്ന് അശ്വനി

മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. ഈ ചിത്രത്തിലെ അല്ലിയായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ അശ്വനിയുടെ ഇപ്പോഴത്തെ വിശേഷമാണ് വൈറലാകുന്നത്.
‘മലയാളത്തില്‍ കാണാതായതോടെ ഞാന്‍ അഭിനയമേ നിര്‍ത്തിയെന്നാണ് പലരും കരുതിയിട്ടുള്ളത്. ഡാന്‍സും അഭിനയവും ഇന്നും എന്റെ പാഷനാണ്. ഇപ്പോഴും ഇത് രണ്ടും ചെയ്യുന്നുമുണ്ട്. മലയാളത്തില്‍ അഭിനയിക്കുന്നില്ല എന്നുള്ളത് ശരിയാണ്. സിംഗപ്പൂര്‍ ചാനലുകളിലെ പരമ്പരകളിലും ഷോര്‍ട്ട് ഫിലിമുകളിലുമെല്ലാം അഭിനയിക്കുന്നുണ്ട്. തമിഴിലെ ഒരു പരമ്പരയില്‍ അഭിനയിച്ചിരുന്നു. എന്നും അശ്വിനി പറഞ്ഞു.
‘സിംഗപ്പൂരിലെത്തിയതോടെ കുടുംബത്തിനൊപ്പമായി കൂടുതല്‍ സമയം നീക്കി വെക്കുകയായിരുന്നു. അഭിനയം നിര്‍ത്തിയിട്ടില്ല, ഇപ്പോഴും അവസരം ലഭിച്ചാല്‍ തിരിച്ചുവരവിന് തയ്യാറാണ്. മലയാളത്തില്‍ നിന്നും മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ അത് സ്വീകരിക്കും. പ്രേക്ഷകര്‍ക്ക് ഞാനിപ്പോഴും മണിച്ചിതത്രത്താഴിലെ അല്ലിയാണ്.
ആ പേരിലാണ് എല്ലാവരും ഓര്‍ത്തിരിക്കുന്നത്. അല്ലി അല്ലേയെന്ന് ചോദിച്ചാണ് ആളുകള്‍ ഇപ്പോഴും സംസാരിക്കാറുള്ളത്. നായകനൊപ്പമോ നായികയ്ക്ക് തുല്യമായോ നില്ക്കുന്ന കഥാപാത്രമൊന്നുമായിരുന്നില്ല. എന്നിട്ടും ഇപ്പോഴും ആളുകള്‍ അത് ഓര്‍ത്തിരിക്കുന്നുണ്ടെങ്കില്‍ അത് ആ സിനിമയുടെ ഗുണമെന്നും അശ്വിനി അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...