അന്തം വിട്ടു കുന്തം വിഴുങ്ങി നില്ക്കുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ ജുവാവ്…, എന്നെ ക്ലാപ്ബോര്‍ഡുമായി കണ്ടാല്‍ സാറിന് ചെകുത്താന് കുരിശ് കാണുന്നത് പോലെ ആയിരുന്നു; പളയകാല ചിത്രങ്ങള്‍ പങ്കുവെച്ച് അരുണ്‍ ഗോപി
അന്തം വിട്ടു കുന്തം വിഴുങ്ങി നില്ക്കുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ ജുവാവ്…, എന്നെ ക്ലാപ്ബോര്‍ഡുമായി കണ്ടാല്‍ സാറിന് ചെകുത്താന് കുരിശ് കാണുന്നത് പോലെ ആയിരുന്നു; പളയകാല ചിത്രങ്ങള്‍ പങ്കുവെച്ച് അരുണ്‍ ഗോപി
അന്തം വിട്ടു കുന്തം വിഴുങ്ങി നില്ക്കുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ ജുവാവ്…, എന്നെ ക്ലാപ്ബോര്‍ഡുമായി കണ്ടാല്‍ സാറിന് ചെകുത്താന് കുരിശ് കാണുന്നത് പോലെ ആയിരുന്നു; പളയകാല ചിത്രങ്ങള്‍ പങ്കുവെച്ച് അരുണ്‍ ഗോപി
ദിലീപ് നായകനായി എത്തിയ രാമലീല എന്ന ഒറ്റ ചിത്രം മതി അരുണ്‍ ഗോപി എന്ന സംവിധായകനെ ഓര്‍ത്തിരിക്കാന്‍. സഹസംവിധായകനായാണ് അരുണ്‍ ഗോപി തന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച ഒരു പഴയ കാല ചിത്രമാണ് വൈറലാകുന്നത്.
മമ്മൂട്ടി ചിത്രം നേരറിയാന്‍ സിബിഐ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചുള്ള ഓര്‍മ്മകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പഴയകാല ചിത്രവും ഫോട്ടോയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു അരുണ്‍ ഗോപി ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചത്.
അരുണ്‍ ഗോപിയുടെ വാക്കുകള്‍:
അന്നൊരു നാളില്‍… ക്ലാപ്പ് ബോര്‍ഡ് അടിക്കുക എന്ന ലോകത്തിലെ ഏറ്റവും പ്രയാസമേറിയ പണിയില്‍ നിന്നും രക്ഷപെടാനായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുറവാണെന്ന വ്യാജേനെ പോലീസ് വേഷത്തില്‍ രക്ഷപെട്ടു അന്തം വിട്ടു കുന്തം വിഴുങ്ങി നില്ക്കുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ ജുവാവ്… സാലു ജോര്‍ജ് സര് ആയിരുന്നു ക്യാമറാമാന് എന്നെ ക്ലാപ്ബോര്‍ഡുമായി കണ്ടാല്‍ സാറിന് ചെകുത്താന് കുരിശ് കാണുന്നത് പോലെ ആയിരുന്നു കുറ്റം പറയാന്‍ പറ്റില്ല.
കാരണം ഞാന്‍ പൊതുവെ സര് വെയ്ക്കുന്ന ഫ്രെമിന്റെ അപ്പുറത്തെ ക്ലാപ് വെക്കൂ. മധു സര് എന്ന ഗുരുമുഖത്തു നിന്നു ശകാരവര്ഷങ്ങള് ഏറ്റു വാങ്ങി തോല്ക്കാന് തയ്യാറല്ലാത്ത ആ കാലത്തിന്റെ ഓര്‍മ്മയ്ക്ക്.. പ്രിയ ജിഷ്ണുവിനൊപ്പം ജിഷ്ണു ആയിരുന്നു ആദ്യ നടനായ സുഹൃത്ത്.
രാമലീല എന്ന സിനിമയിലൂടെ സംവിധാന മേഖലയിലേക്ക് കടന്നു വന്നയാളാണ് അരുണ്‍ ഗോപി. അന്തരിച്ച തിരക്കഥാകൃത്ത് സച്ചിയുടെ രചനയില്‍ പുറത്തിറങ്ങിയ രാമലീല ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരുന്നു. ദിലീപ്, ഷാജോണ്‍, പ്രയാഗ മാര്ട്ടിന്, വിജയരാഘവന്, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ്. തുടര്‍ന്ന് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയും അരുണ്‍ ഗോപി ഒരുക്കിയിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...