Malayalam
അശ്ലീല മേസേജ്; സ്‌ക്രീന്‍ ഷോര്‍ട്ട് പങ്കുവെച്ച് ആരാധകരോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അര്‍ച്ചന കവി
അശ്ലീല മേസേജ്; സ്‌ക്രീന്‍ ഷോര്‍ട്ട് പങ്കുവെച്ച് ആരാധകരോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അര്‍ച്ചന കവി
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അര്‍ച്ചന കവി. നീലത്താമര എന്ന ലാല്‍ജോസ് ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിലെത്തിയത്.
തുടര്‍ന്ന് മമ്മി ആന്‍ഡ് മീ, ഹണീബീ, പട്ടം പോലെ, നാടോടി മന്നന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 2016ല്‍ വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്
ഇപ്പോഴിതാ നഗ്‌നഫോട്ടോ പങ്കുവെയ്ക്കാനാവശ്യപ്പെട്ട് തനിക്ക് ഒരാള്‍ അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചിരിക്കുകയാണ് നടി അര്‍ച്ചന കവി. ഇന്‍സ്റ്റാഗ്രാം ചാറ്റിന്റെ ചിത്രം പങ്കുവെച്ചാണ് ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യാന്‍ നടി അവശ്യപ്പെട്ടിരിക്കുന്നത്.
2016-ല്‍ ദൂരം എന്ന സിനിമയിലാണ് ഒടുവിലായി അര്‍ച്ചന അഭിനയിച്ചത്. ശേഷം ടോക്ക് വിത്ത് ആര്‍ച്ചി എന്ന വ്ളോഗ് പുറത്തിറക്കിയിരുന്നു. തൂഫാന്‍ മെയ്ല്‍, ബിഗ് ടോക്ക്, മീനവിയല്‍, പണ്ടാരപ്പറമ്പില്‍ ഹൗസ് തുടങ്ങിയ വെബ് സീരീസുകളിലും അര്‍ച്ചന കവി അഭിനയിച്ചിരുന്നു.
