റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.
തുളളി കളിക്കുന്ന കുഞ്ഞി പുഴു എന്ന പാട്ടാണ് അനുശ്രീ പാടുന്നത്. താരത്തിനു ചുറ്റും കൂട്ടുകാരുമുണ്ട്. അനുശ്രീ പാട്ടു പാടുമ്പോള്‍ കൂട്ടുകാരും ഒപ്പം പാടി ഡാന്‍സ് കളിക്കുന്നതാണ് വീഡിയോ. സോഷ്യല്‍ മീഡിയ വഴി അനുശ്രീയുടെ സുഹൃത്തുക്കളെ ആരാധകര്‍ക്കും പരിചിതമാണ്.
വീഡിയോ വൈറലായതിനു പിന്നാലെ നിരവധി പേരാണ് കമന്റ്ുകളുമായി എത്തിയത്. മാത്രമല്ല, ഫിറ്റ്നസ്സിനു ഏറെ പ്രാധാന്യം നല്കുന്ന ഒരു അഭിനേത്രി കൂടിയാണ് അനുശ്രീ. ഇടയ്ക്ക് തന്റെ വര്‍ക്ക് ഔട്ട് വിശേഷങ്ങള്‍ അനുശ്രീ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച വീഡിയോയും വൈറലായിരുന്നു.
2012ല്‍ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനുശ്രീ.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...