Malayalam
‘കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി’; പോസ്റ്റിനു താഴെ വിമര്‍ശന കമന്റുമായി എത്തിയവര്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി അമൃത
‘കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി’; പോസ്റ്റിനു താഴെ വിമര്‍ശന കമന്റുമായി എത്തിയവര്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി അമൃത
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. നടന്‍ ബാല രണ്ടാമതും വിവാഹിതനാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്നാല്‍ ഒരു മാസം മുന്‍പ് തന്നെ ബാല വിവാഹിതനായെന്നും ഭാര്യയുടെ പേര് എലിസബത്ത് ആണെന്നും പിന്നാലെ പുറത്ത് വന്നു.
ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായി എല്ലുവിനെ കൂടി പരിചയപ്പെടുത്തിയത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള നിരവധി വിശേഷങ്ങള്‍ പുറത്ത് വന്നു. ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത് നടന്‍ ബാലയുടെ വിവാഹത്തെ കുറിച്ചാണ്. ബാലയ്ക്കും എലിസബത്തിനും വിവാഹാശംസകള്‍ നേര്‍ന്നു കൊണ്ട് ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. അതുപോലെ തന്നെ വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. ബാലയുടെ രണ്ടാം വിവാഹത്തോടെ അമൃതയുമായുള്ള ആദ്യ വിവാഹം പ്രേക്ഷകരുടെ ഇടയില്‍ വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. ബാലയേയും അമൃതയേയും പിന്തുണച്ചും വിമര്‍ശിച്ചുംനിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം അമൃത പങ്കുവെച്ച പോസ്റ്റിനു താഴെയും വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. മകള്‍ പാപ്പുവിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന അമൃതയെ ആണ് ചിത്രത്തില്‍ കാണുന്നത്. ഇതില്‍ കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി എന്നായിരുന്നു കമന്റ്. ഇതിന് അമൃത നല്‍കിയ മറുപടിയ്ക്കാണ് ഇപ്പോള്‍ കയ്യടികള്‍ കിട്ടുന്നത്. ‘ഞാന്‍ കാത്തു സൂക്ഷിച്ച മാമ്പഴം ആണ് എന്റെ മകള്‍ ആണ് സഹോദരാ’ എന്നാണ് അമൃത ഈ കമന്റിന് മറുപടി നല്‍കിയത്.
അതേസമയം, ബാലയുടെ വിവാഹം ചര്‍ച്ചയാകുന്നതിനിടയ്ക്ക് തന്നെ നടന്റെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സുഖമില്ലാത്ത വ്യക്തിയ്ക്ക് വീട് വെച്ച് നല്‍കിയതിനെ കുറിച്ചാണ് നടന്‍ വീഡിയോയില്‍ പറയുന്നത്. 26ാം തീയതിയാണ് താക്കോല്‍ കൈമാറുന്നതെന്നും ബാല വീഡിയോയില്‍ പറയുന്നുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ബാല. ഇതിന് പിന്നാലെ വീഡിയോയ്ക്ക് താഴെ വന്ന കമന്റും ബാല നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു.
” ജീവിതം എന്ന് പറയുന്നത് റബ്ബര്‍ പോലെയാണ്. ഇരുവശങ്ങളില്‍ നിന്ന് അധികം വലിക്കരുതെന്നായിരുന്നു ആരാധികയുടെ കമന്റ്. ഇതിന് നടന്‍ മറുപടി നല്‍കിയിട്ടുണ്ട്. ” നിങ്ങളും” എന്നായിരുന്നു നടന്റെ മറുപടി. ഇതിനും ബാലയ്ക്ക് മറുപടി നല്‍കിയിട്ടുണ്ട്. ബാല പ്രതികരിച്ചതിന് നന്ദി പറഞ്ഞ് കൊണ്ടാണ് ആരാധകിയുടെ മറുപടി.” അതേ, ഞാന്‍ ഇത് 40 കഴിഞ്ഞപ്പോഴാണ് മനസ്സിലാക്കിയത്. അതിനാല്‍ ഇത് ഞാന്‍ എല്ലാവരിലേയ്ക്കും ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഭൂതകാലത്തെ മറന്ന് സന്തോഷത്താടെ ജീവിക്കുക. കൂടാതെ മറ്റുള്ളവരെ അവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദിക്കണമെന്നും ആരാധിക കുറിച്ചു. ബാലയ്ക്ക് നല്ലൊരു ജീവിതവും ആശംസിക്കുന്നുണ്ട്’.
ഭാര്യ എലിസബത്തിനും കുടുംബത്തിനുമൊപ്പമായിരുന്നു ബാലയുടെ ഇത്തവണത്തെ ഓണം. ഓണ സാദ്യ കഴിക്കുന്ന വീഡിയോ നടന്‍ പങ്കുവെച്ചിരുന്നു.’ എല്ലാവര്‍ക്കും ഓണം ആശംസസിക്കുന്നതിനോടൊപ്പം ‘കര്‍മം മാത്രമേ വിജയിക്കുകയുളളൂ’ എന്നും നടന്‍ വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. അമൃതയ്ക്കുള്ള സന്ദേശമാണോ ഇതെന്നായിരുന്നു പ്രേക്ഷകരുടെ സംശയം. മകള്‍ പാപ്പുവും ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു.
കര്‍മം വിജയിച്ചു എന്ന് ഒന്നും പറയേണ്ടെന്നും മകള്‍ മതിയെന്ന് ചിന്തിച്ചത് കൊണ്ടാവും. അല്ലെങ്കില്‍ വിവാഹം കഴിച്ച് കര്‍മം വിജയിച്ചു എന്നൊരു പോസ്റ്റ് അമൃതയും ഇടമായിരുന്നു. എങ്കില്‍ ആ പാപ്പു കൊച്ചിന്റെ ജീവിതം സ്വാഹാ, നിങ്ങളുടെ പുതിയ ജീവിതത്തിന് എല്ലാവിധത്തിലുമുള്ള ആശംസകളും നേരുന്നു, പക്ഷെ കര്‍മം വിജയിച്ചു എന്നൊക്കെ പറയുന്നത് ഓവര്‍ അല്ലേ എന്നും ഒരു ആരാധിക ചോദിക്കുന്നുണ്ട്.
