Malayalam
അച്ഛന്റെ സംരക്ഷണവും അമ്മയുടെ സ്‌നേഹവും ഞാന്‍ തന്നെ നല്‍കണം, അത് പറയുന്നത്ര എളുപ്പമല്ല; എല്ലാം പാപ്പുവിന് മനസിലാകുന്നുണ്ടെന്ന് അമൃത
അച്ഛന്റെ സംരക്ഷണവും അമ്മയുടെ സ്‌നേഹവും ഞാന്‍ തന്നെ നല്‍കണം, അത് പറയുന്നത്ര എളുപ്പമല്ല; എല്ലാം പാപ്പുവിന് മനസിലാകുന്നുണ്ടെന്ന് അമൃത
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടന്‍ ബാലയെ വിവാഹം കഴിച്ചതോടെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളായി മാറുകയായിരുന്നു. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ ആണ് വിവാഹിതരായത്. എന്നാല്‍ 2019 ല്‍ വേര്‍പിരിയുകയും ചെയ്തിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. എലിസബത്താണ് ബാലയുടെ വധു.
ഇരുവരുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇതിനു പിന്നാലെ അമൃതയുടെയും ബാലയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം വീണ്ടും ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.
ഇപ്പോഴിതാ മകളുമൊത്തുള്ള ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് അമൃത. സിംഗിള്‍ പാരന്റിംഗിലെ വെല്ലുവിളികളെ കുറിച്ചും അത് മറികടക്കാനുള്ള ശ്രമങ്ങളെ കുറിച്ചുമൊക്കെ ഒരു അഭിമുഖത്തിലാണ് അമൃത വ്യക്തമാക്കിയിരിക്കുന്നത്. ഒരു കുട്ടിയുടെ ജീവിതത്തില്‍ തുല്യ പ്രധാന്യമാണ് അച്ഛനും അമ്മയ്ക്കും ഉള്ളതെന്നും എന്നാല്‍ വ്യത്യസ്തങ്ങളായ കാര്യങ്ങളായിരിക്കും ഇരുവര്‍ക്കും കുട്ടിക്കായി ചെയ്തുകൊടുക്കാനുള്ളതെന്നും സിംഗിള്‍ പാരന്റിംഗ് ആവുമ്പോള്‍ അത് ലഭിക്കാതെ വരരുതെന്നും അമൃത പറയുന്നു.
വിവാഹ ജീവിതത്തില്‍ മുന്നേറാനായിരുന്നെങ്കില്‍ സിംഗിള്‍ പാരന്റിംഗ് തിരഞ്ഞെടുക്കില്ലായിരുന്നു. അതിന് കഴിയാത്തതിനാലാണ് ഇത്തരമൊരു സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള ശ്രമം നടത്തുന്നത്. മകള്‍ക്കുവേണ്ടി അച്ഛന്റേയും അമ്മയുടേയും കടമകള്‍ ഞാന്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. അച്ഛന്റെ സംരക്ഷണവും അമ്മയുടെ സ്‌നേഹവും ഞാന്‍ തന്നെ നല്‍കണം. അത് പറയുന്നത്ര എളുപ്പമല്ല.
നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും മക്കള്‍ പാകപ്പെടുമെന്ന് തോന്നുന്നു. പാപ്പുവിന് അത് മനസ്സിലാകുന്നുണ്ട്. പാപ്പു കംഫര്‍ട്ടബിള്‍ ആയിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ശീലിപ്പിക്കാറുണ്ട്. സമ്മര്‍ദ്ധമുണ്ടാക്കാന്‍ ശ്രമിക്കാറില്ല. നോ പറയാനും യെസ് പറയാനും ഉള്ള സ്വാതന്ത്ര്യം നല്‍കിയാണ് അവളെ വളര്‍ത്തുന്നത്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ചുറ്റിലും നടക്കുന്ന പല സംഭവങ്ങളും ഭയപ്പെടുത്തുന്നുമുണ്ട്. എങ്കിലും പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന സാമൂഹ്യ വ്യവസ്ഥിതി മാറണമെന്ന ചിന്തയാണ് എനിക്കുള്ളതെന്ന് അമൃത.
അതായാത് കുട്ടിയുടെ സുരക്ഷ ഉറപ്പു വരുത്തിക്കൊണ്ടു തന്നെ സ്വാതന്ത്ര്യത്തോടെ വളര്‍ത്താനാണ് ശ്രമിക്കുന്നത്. ആണ്‍ – പെണ്‍ ഭേദമില്ലാതെയാണ് എന്റെ അച്ഛനും അമ്മയും എന്നേയും സഹോദരിയേയും വളര്‍ത്തിയത്. അത് ഞങ്ങള്‍ക്ക് ഏറെ ധൈര്യവും ആത്മവിശ്വാസവും തന്നു, അങ്ങനെ തന്നെയാണ് പാപ്പുവിനേയും ഞാന്‍ വളര്‍ത്തുന്നത്, എന്നും അമൃത പറയുന്നു.
ഡിജിറ്റല്‍ യുഗത്തില്‍ എന്തും ഏതും ഓണ്‍ലൈനില്‍ പരതുന്ന പ്രവണത മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. സംശയങ്ങള്‍ മാതാപിതാക്കളോടു ചോദിക്കാനാണ് പഠിപ്പിക്കുന്നത്. ഒരു സുഹൃത്തിനോടെന്ന പോലെ എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ലൈംഗികത സംബന്ധിച്ചുള്ള സംശയങ്ങള്‍ ചോദിച്ചാല്‍ പോലും അതൊക്കെ ഇപ്പോള്‍ അറിയേണ്ടതല്ല എന്ന് പറയാതെ അവള്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ പറഞ്ഞു കൊടുക്കാറുണ്ട്. അത് നമ്മള്‍ പറഞ്ഞുകൊടുത്തില്ലെങ്കില്‍ കുട്ടികള്‍ ഇന്റര്‍നെറ്റില്‍ തിരയുകയും ആവശ്യമില്ലാത്ത സൈറ്റുകളിലോട്ടൊക്കെ ചെന്നെത്തുകയും ചെയ്‌തേക്കാം. ഒട്ടനവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും ഡിജിറ്റല്‍ യുഗം കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ ബാല്യത്തെ ദോഷമായി ബാധിക്കാനിടയാക്കരുത്, എന്നും അമൃത പറഞ്ഞു.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് പാപ്പുവിന്റെ പിറന്നാള്‍. മകളുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുന്ന വീഡിയോ അമൃത പങ്കുവെച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. തിരക്കുകളെല്ലാം മാറ്റിവെച്ചായിരുന്നു അമൃത പാപ്പുവിന്റെ പിറന്നാളിന് ഓടിയെത്തിയത്. സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാനായി ഹൈദരാബാദില്‍ പോയിരിക്കുകയായിരുന്നു അമൃതയും അഭിരാമിയും.
അവാര്‍ഡ് വേദിയില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം അമൃതയും അഭിരാമിയും പങ്കുവച്ചിരുന്നു. അവിടെ നിന്നും മകളുടെ പിറന്നാള്‍ ആഘോഷിക്കാാനായി ഓടിയെത്തുകയായിരുന്നു. ഹാപ്പി ബര്‍ത്ത്ഡേ പാടിക്കൊണ്ടാണ് അമൃതയും പാപ്പുവും ചേര്‍ന്ന് കേക്ക് മുറിക്കുന്നത്. എന്റെ കുഞ്ഞിക്കുറുമ്പിയ്ക്ക് ഒരായിരം ചക്കര ഉമ്മ എന്ന് പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ പങ്കുവച്ചിരുന്നത്.
