Malayalam
‘എന്തൊക്കെ സംഭവിച്ചാലും മുന്നോട്ട് പോവുക, നമ്മള്‍ എന്തൊക്കെ ചെയ്താലും എല്ലാത്തിന്റേയും അവസാനം നമുക്ക് നമ്മള്‍ മാത്രമേ ഉണ്ടാകൂ…, ബാലയുടെ സന്തോഷ വാര്‍ത്തയ്ക്ക് പിന്നാലെ പോസ്റ്റുമായി അമൃത സുരേഷ്
‘എന്തൊക്കെ സംഭവിച്ചാലും മുന്നോട്ട് പോവുക, നമ്മള്‍ എന്തൊക്കെ ചെയ്താലും എല്ലാത്തിന്റേയും അവസാനം നമുക്ക് നമ്മള്‍ മാത്രമേ ഉണ്ടാകൂ…, ബാലയുടെ സന്തോഷ വാര്‍ത്തയ്ക്ക് പിന്നാലെ പോസ്റ്റുമായി അമൃത സുരേഷ്
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ വിവാഹിതരായി എങ്കിലും 2019 ല്‍ വേര്‍പിരിഞ്ഞിരുന്നു. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായ എലിസബത്ത് എന്ന എല്ലുവിനെ പരിചയപ്പെടുത്തിയത്.
ഇരുവരുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. എന്നാല്‍ ഒരു കൂട്ടര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെല്ലാം തക്കതായ മറുപടിയും താരം നല്‍കിയുന്നു. ബാലയുടെ രണ്ടാം വിവാഹം വാര്‍ത്തയായതോടെ ആദ്യ വിവാഹത്തെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.
ഇപ്പോഴിതാ വിഷമിക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ അമൃത. പലപ്പോഴും അമൃത തന്നെ പല വേദികളില്‍ പറഞ്ഞിട്ടുള്ള വാക്കുകളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. എന്തൊക്കം സംഭവിച്ചാലും മുന്നോട്ട് പോകണമെന്നും എല്ലാത്തിന്റേയും അവസാനം നമുക്ക് നമ്മള്‍ മാത്രമേയുള്ളൂവെന്ന കാഴ്ചപ്പാട് ഉണ്ടാകണമെന്നും അമൃത സുരേഷ് കുറിച്ചു.
‘എന്തൊക്കെ സംഭവിച്ചാലും മുന്നോട്ട് പോവുക. നമ്മള്‍ എന്തൊക്കെ ചെയ്താലും എല്ലാത്തിന്റേയും അവസാനം നമുക്ക് നമ്മള്‍ മാത്രമേ ഉണ്ടാകൂ. ജീവിതത്തില്‍ പലതും സംഭവിച്ചേക്കാം…തളര്‍ന്നുപോകാതെ അവയെ നോക്കി പുഞ്ചിരിച്ച ശേഷം വീണ്ടും മുന്നോട്ട് സഞ്ചരിക്കുക’ എന്നായിരുന്നു അമൃത കുറിച്ചത്.
എന്നാല്‍ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ബാലയുടെ പുതിയ വിശേഷം അറിഞ്ഞതു കൊണ്ടാണോ ഇങ്ങനൊരു പോസ്റ്റ്, ബാലയ്ക്കുള്ള മറുപടി ആണല്ലേ ഇത് എന്ന് തുടങ്ങി കമന്റുകളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. ബാലയുടേതായി പുറത്തെത്തിയ പുതിയ വാര്‍ത്തയ്ക്ക് പിന്നാലെയാണ് അമൃതയുടെ വാക്കുകളും വൈറലാകുന്നത്. ‘ചില വലിയ വാര്‍ത്തകള്‍ ഉടന്‍ വരും. ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയരും. നല്ലത് ചിന്തിച്ചാല്‍ നല്ലത് മാത്രം നടക്കും. എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ആത്മാര്‍ഥമായ സ്നേഹം നിറഞ്ഞ ദീപാവലി ആശംസകള്‍ അറിയിക്കുകയാണ്’ എന്നുമാണ് ബാല വീഡിയോയ്ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
ഭാര്യയുടെ കൂടെ പഞ്ചഗുസ്തി പിടിക്കുന്നതും ബാലയുടെ അമ്മ മരുമകള്‍ക്ക് മധുരപലഹാരങ്ങള്‍ കൈമാറുന്നതുമടക്കമുള്ള കാര്യങ്ങളാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഇതോടെ ആ സന്തോഷ വാര്‍ത്ത എന്താണെന്ന് ചോദിച്ച് എത്തുകയാണ് ആരാധകര്‍. ബാല രണ്ടാമതും അച്ഛനാവാന്‍ പോവുകയാണെന്ന് ആണോ പറയാന്‍ ഉദ്ദേശിച്ചത്. ഇത്രയും സന്തോഷത്തോടെ പറയണമെങ്കില്‍ അത് തന്നെയാവുമെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. നിങ്ങളൊരു അച്ഛനാവാന്‍ പോവുകയാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും ബാല അതിനൊന്നും മറുപടി പറഞ്ഞിട്ടില്ല.
അതേസമയം, കുടുംബത്തിലെ എല്ലാ ആഘോഷങ്ങളും വിശേഷങ്ങളും സോഷ്യല്‍മീഡിയ വഴി പങ്കുവെക്കാറുള്ള അമൃത കുറച്ച് നാളുകള്‍ക്ക് മുമ്പ് സഹോദരി അഭിരാമിക്ക് നേര്‍ന്ന പിറന്നാള്‍ ആശംസകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ജീവിതത്തിലെ എക്കാലത്തെയും വലിയ പിന്തുണ തനിക്ക് ലഭിക്കാറുള്ളത് അഭിരാമിയില്‍ നിന്നാണെന്ന് പലപ്പോഴും അമൃത പറഞ്ഞിട്ടുണ്ട്. ‘എന്റെ ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്‍… ജന്മദിനങ്ങള്‍ ലഭിക്കുമ്പോള്‍ പ്രായം കൂടുന്നതായി നിനക്ക് തോന്നിയേക്കാം. പക്ഷേ നീ എപ്പോഴും എന്റെ കുഞ്ഞാണ്… ജന്മദിനാശംസകള്‍ പൊന്നാ…’ എന്നാണ് അഭിരാമിക്കായി അമൃത കുറിച്ചിരുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ഥികളായി ഇരുവരും എത്തിയപ്പോള്‍ അഭിരാമിയുടെ പ്രകടനത്തെ ഒരുപാട് ആളുകള്‍ പ്രശംസിച്ചിരുന്നു. കൃത്യമായി കാര്യങ്ങള്‍ മനസിലാക്കി സംസാരിക്കുന്നതിലും മത്സരങ്ങളില്‍ പ്രകടനം കാഴ്ചവെക്കുന്നതിലും അഭിരാമി മുന്നിലായിരുന്നു. അവാസന ഫൈവില്‍ എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന മത്സരാര്‍ഥികളുമായിരുന്നു അമൃതയും അഭിരാമിയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ ബിഗ് ബോസ് ഷോ പകുതിയില്‍ വെച്ച് അവസാനിപ്പിക്കുകയാണ് സംഘാടകര്‍ ചെയ്തത്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് അമൃതയും ഒപ്പം അഭിരാമിയും ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍. റാമ്പില്‍ ചുവടുവെയ്ക്കുന്ന അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങള്‍ എപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ കവരാറുണ്ട്. സ്റ്റൈലിഷ് ലുക്കിലുള്ള അഭിരാമിയുടെ ഫാഷന്‍ ഫോട്ടോകള്‍ക്കും ആരാധകര്‍ ഏറെയാണ്. ചേച്ചി അമൃതയുടെ പിറന്നാള്‍ ആശംസ എത്തിയതോടെ അഭിരാമിക്ക് ആരാധകരടക്കം നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.
