Connect with us

‘എന്റെ ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്‍’….., പോസ്റ്റുമായി അമൃത സുരേഷ്; ആശംസകളുമായി ആരാധകരും

Malayalam

‘എന്റെ ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്‍’….., പോസ്റ്റുമായി അമൃത സുരേഷ്; ആശംസകളുമായി ആരാധകരും

‘എന്റെ ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്‍’….., പോസ്റ്റുമായി അമൃത സുരേഷ്; ആശംസകളുമായി ആരാധകരും

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ വിവാഹിതരായി എങ്കിലും 2019 ല്‍ വേര്‍പിരിഞ്ഞിരുന്നു. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായ എലിസബത്ത് എന്ന എല്ലുവിനെ പരിചയപ്പെടുത്തിയത്.

ഇരുവരുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. എന്നാല്‍ ഒരു കൂട്ടര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെല്ലാം തക്കതായ മറുപടിയും താരം നല്‍കിയുന്നു. ബാലയുടെ രണ്ടാം വിവാഹം വാര്‍ത്തയായതോടെ ആദ്യ വിവാഹത്തെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.

ഇപ്പോഴിതാ അനിയത്തി അഭിരാമിക്ക് മനോഹരമായ പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ് തന്റെ ജീവിതത്തില പ്രണയമാണ് അഭിരാമി എന്ന അനിയത്തിയെന്നാണ് അമൃത സുരേഷ് പറഞ്ഞത്. അമൃതയ്ക്ക് താങ്ങും തണലുമായി എപ്പോഴും ഒപ്പമുണ്ടാകുന്ന വ്യക്തി കൂടിയാണ് അഭിരാമി. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളായും അഭിരാമിയും അമൃതയും ഒരുമിച്ച് എത്തിയിരുന്നു. അടുത്തിടെ വിരല്‍ എന്ന ഹ്രസ്വ ചിത്രത്തിലും അഭിരാമി അഭിനയിച്ചിരുന്നു. കൂടാതെ നിരവധി മലയാളം സിനിമകളിലും തമിഴ് സിനിമകളിലും അഭിരാമി അഭിനയിച്ചിട്ടുണ്ട്.

കുടുംബത്തിലെ എല്ലാ ആഘോഷങ്ങളും വിശേഷങ്ങളും സോഷ്യല്‍മീഡിയ വഴി പങ്കുവെക്കാറുള്ള അമൃത സഹോദരി അഭിരാമിക്ക് നേര്‍ന്ന പിറന്നാള്‍ ആശംസയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ജീവിതത്തിലെ എക്കാലത്തെയും വലിയ പിന്തുണ തനിക്ക് ലഭിക്കാറുള്ളത് അഭിരാമിയില്‍ നിന്നാണെന്ന് പലപ്പോഴും അമൃത പറഞ്ഞിട്ടുണ്ട്. ‘എന്റെ ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്‍… ജന്മദിനങ്ങള്‍ ലഭിക്കുമ്പോള്‍ പ്രായം കൂടുന്നതായി നിനക്ക് തോന്നിയേക്കാം. പക്ഷേ നീ എപ്പോഴും എന്റെ കുഞ്ഞാണ്… ജന്മദിനാശംസകള്‍ പൊന്നാ…’ എന്നാണ് അഭിരാമിക്കായി അമൃത കുറിച്ചത്. ഇരുവരും ഒരുമിച്ച് അടുത്തിടെ തെന്നിന്ത്യയിലെ ഏറ്റവും വലിയ അവാര്‍ഡ് നിശയായ സൈമയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഒപ്പം പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

അമൃതയുടെ യാത്രാവേളകളിലും മ്യൂസിക്ക് ഷോകളിലും സഹായിയായും കൂട്ടുകാരിയായും സഹാപട്ടുകാരിയായുമെല്ലാം അഭിരാമിയും ഉണ്ടാകാറുണ്ട്. കേരളോത്സവം എന്ന മലയാള സിനിമയിലാണ് അഭിരാമി ആദ്യമായി അഭിനയിച്ചത്. പിന്നീട് വേനല്‍മരം, ഗുലുമാല്‍, കെല്‍വി, ക്രോസ് റോഡ് തുടങ്ങിയ സിനിമകളിലും അഭിരാമി അഭിനയിച്ചു. മൂന്ന് തമിഴ് സിനിമകളുടേയും ഭാഗമായിട്ടുണ്ട് അഭിരാമി. ഇപ്പോള്‍ അഭിരാമി സിനിമകളില്‍ അഭിനയിക്കാറില്ല. പാട്ടിന് പ്രാധാന്യം നല്‍കി മ്യൂസിക്ക് ആല്‍ബങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ചേച്ചി അമൃതയ്‌ക്കൊപ്പമാണ് പ്രവര്‍ത്തനങ്ങളെല്ലാം.

ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ഥികളായി ഇരുവരും എത്തിയപ്പോള്‍ അഭിരാമിയുടെ പ്രകടനത്തെ ഒരുപാട് ആളുകള്‍ പ്രശംസിച്ചിരുന്നു. കൃത്യമായി കാര്യങ്ങള്‍ മനസിലാക്കി സംസാരിക്കുന്നതിലും മത്സരങ്ങളില്‍ പ്രകടനം കാഴ്ചവെക്കുന്നതിലും അഭിരാമി മുന്നിലായിരുന്നു. അവാസന ഫൈവില്‍ എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന മത്സരാര്‍ഥികളുമായിരുന്നു അമൃതയും അഭിരാമിയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ ബിഗ് ബോസ് ഷോ പകുതിയില്‍ വെച്ച് അവസാനിപ്പിക്കുകയാണ് സംഘാടകര്‍ ചെയ്തത്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് അമൃതയും ഒപ്പം അഭിരാമിയും ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍. റാമ്പില്‍ ചുവടുവെയ്ക്കുന്ന അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങള്‍ എപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ കവരാറുണ്ട്. സ്‌റ്റൈലിഷ് ലുക്കിലുള്ള അഭിരാമിയുടെ ഫാഷന്‍ ഫോട്ടോകള്‍ക്കും ആരാധകര്‍ ഏറെയാണ്. ചേച്ചി അമൃതയുടെ പിറന്നാള്‍ ആശംസ എത്തിയതോടെ അഭിരാമിക്ക് ആരാധകരടക്കം നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരുടെയും മകളായ പാപ്പുവിന്റെ പിറന്നാള്‍. മകളുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുന്ന വീഡിയോ അമൃത പങ്കുവെച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. തിരക്കുകളെല്ലാം മാറ്റിവെച്ചായിരുന്നു അമൃത പാപ്പുവിന്റെ പിറന്നാളിന് ഓടിയെത്തിയത്. സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാനായി ഹൈദരാബാദില്‍ പോയിരിക്കുകയായിരുന്നു അമൃതയും അഭിരാമിയും. അവാര്‍ഡ് വേദിയില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം അമൃതയും അഭിരാമിയും പങ്കുവച്ചിരുന്നു. അവിടെ നിന്നും മകളുടെ പിറന്നാള്‍ ആഘോഷിക്കാാനായി ഓടിയെത്തുകയായിരുന്നു. ഹാപ്പി ബര്‍ത്ത്ഡേ പാടിക്കൊണ്ടാണ് അമൃതയും പാപ്പുവും ചേര്‍ന്ന് കേക്ക് മുറിക്കുന്നത്. എന്റെ കുഞ്ഞിക്കുറുമ്പിയ്ക്ക് ഒരായിരം ചക്കര ഉമ്മ എന്ന് പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ പങ്കുവച്ചിരുന്നത്.

More in Malayalam

Trending

Recent

To Top