Malayalam
തലമുടിയില്‍ ആഫ്രിക്കന്‍ പരീക്ഷണങ്ങള്‍ നടത്തി അമൃത സുരേഷ്; കമന്റുകളുമായി ആരാധകര്‍
തലമുടിയില്‍ ആഫ്രിക്കന്‍ പരീക്ഷണങ്ങള്‍ നടത്തി അമൃത സുരേഷ്; കമന്റുകളുമായി ആരാധകര്‍
റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. വളരെക്കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. നേരത്തെ ബിഗ് ബോസ് സീസണ്‍ രണ്ടിലെത്തിയ അമൃതയും സഹോദരി അഭിരാമിയും പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ത്ഥികളായി മാറിയിരുന്നു.
സമൂഹമാധ്യമങ്ങളില്‍ സജീവമായ അമൃത പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തലമുടിയില്‍ പുത്തന്‍ പരീക്ഷണങ്ങളുമായി എത്തിയിരിക്കുകയാണ് അമൃത. ആഫ്രിക്കക്കാരുടെ വിവിധ ഹെയര്‍സ്‌റ്റൈലുകളാണ് അമൃത പരീക്ഷിക്കുന്നത്.
ദുബായിലെത്തിയ താരം, അവിടെയുള്ള ആഫ്രോ ബ്യൂട്ടി സലൂണില്‍ നിന്നാണ് തലമുടിയില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇതിന്റെ വീഡിയോ അമൃത തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഓരോ രീതിയും പരീക്ഷിച്ച് ഒടുവില്‍ ഏത് ഹെയര്‍ സ്‌റ്റൈലാണ് വേണ്ടതെന്ന് തീരുമാനിക്കുന്നതു വീഡിയോയില്‍ കാണാം. ഒടുവില്‍ കറുപ്പിലും ഗോള്‍ഡന്‍ നിറത്തിലുമുള്ള മുടിയിഴകള്‍ ചേര്‍ത്താണ് പുത്തന്‍ ലുക്ക് തയ്യാറാക്കിയത്.
മണിക്കൂറിലധികം സമയമെടുത്ത് ചെയ്ത പുത്തന്‍ ഹെയര്‍സ്‌റ്റൈല്‍ പ്രേക്ഷകര്‍ക്കു വിശദമായി പരിചയപ്പെടുത്തിക്കൊണ്ടാണ് അമൃത വീഡിയോ അവസാനിപ്പിക്കുന്നത്. എന്തായാലും അമൃതയുടെ മേക്കോവര്‍ വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
