Malayalam
എപ്പോഴും നമ്മുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും മറന്നുപോവുമ്പോള്‍ ആയിരിക്കാം ചിലപ്പോള്‍ നമ്മള്‍ ഡീ മോട്ടിവേറ്റഡ് ആയിപ്പോവുന്നത്, ഞാന്‍ എപ്പോഴും എന്റെ സ്വപ്നങ്ങളും കാര്യങ്ങളുമൊക്കെ റൂമിലും, ബുക്കിലും എല്ലാം എഴുതിവെക്കാറുണ്ട്; കരുത്തയായ അമൃതയായി മാറിയതിനെ കുറിച്ച് അമൃത
എപ്പോഴും നമ്മുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും മറന്നുപോവുമ്പോള്‍ ആയിരിക്കാം ചിലപ്പോള്‍ നമ്മള്‍ ഡീ മോട്ടിവേറ്റഡ് ആയിപ്പോവുന്നത്, ഞാന്‍ എപ്പോഴും എന്റെ സ്വപ്നങ്ങളും കാര്യങ്ങളുമൊക്കെ റൂമിലും, ബുക്കിലും എല്ലാം എഴുതിവെക്കാറുണ്ട്; കരുത്തയായ അമൃതയായി മാറിയതിനെ കുറിച്ച് അമൃത
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ വിവാഹിതരായി എങ്കിലും 2019 ല്‍ വേര്‍പിരിഞ്ഞിരുന്നു. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായ എലിസബത്ത് എന്ന എല്ലുവിനെ പരിചയപ്പെടുത്തിയത്.
ഇരുവരുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. എന്നാല്‍ ഒരു കൂട്ടര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെല്ലാം തക്കതായ മറുപടിയും താരം നല്‍കിയുന്നു. ബാലയുടെ രണ്ടാം വിവാഹം വാര്‍ത്തയായതോടെ ആദ്യ വിവാഹത്തെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.
ഇപ്പോഴിതാ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് അമൃത. ഈ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നിങ്ങള്‍ പേടിയോടെ സമീപിക്കുകയും പിന്നീട് ആ പേടിയെ ബോധപൂര്‍വ്വം മറിക്കടക്കാന്‍ ശ്രമിക്കുകയും ചെയ്ത എന്തെങ്കിലും ജീവിതത്തില്‍ ഉണ്ടോ എന്നാണ് ഒരാള്‍ അമൃത സുരേഷിനോട് ചോദിച്ചത്. ഇതിന് മറുപടിയായി തനിക്ക് അണ്ടര്‍വാട്ടര്‍ മുന്‍പ് ഭയങ്കര പേടിയായിരുന്നു എന്ന് അമൃത പറയുന്നു.
പിന്നെ ആ പേടി മറിക്കടക്കാന്‍ താന്‍ ഒരു സ്നോര്‍ക്കലിംഗ് വെളളത്തിന് അടിയില്‍ പോയി ചെയ്തു എന്നും അമൃത പറഞ്ഞു. അത് നിര്‍ബന്ധത്തിന് വഴങ്ങി ചെയ്തതാണ്, പക്ഷേ ആ ഒരു പേടിയെ തരണം ചെയ്തു, ആരാധകന്റെ ചോദ്യത്തിന് മറുപടിയായി അമൃത പറഞ്ഞു. ഐഡിയ സ്റ്റാര്‍ സിംഗര്‍ സമയത്തെ ചേച്ചിയും ഇപ്പോഴത്തെ ചേച്ചിയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ഇപ്പോഴത്തെ കരുത്തയായ അമൃതയിലേക്കുളള മാറ്റത്തെ കുറിച്ചാണ് മറ്റൊരാള്‍ക്ക് അറിയേണ്ടത്.
ഇതിന് മറുപടിയായി ജീവിതത്തില്‍ ഉണ്ടായിട്ടുളള മനോഹരമായ ചാലഞ്ചുകള്‍ ചിലപ്പോള്‍ തനിക്ക് കുറച്ചുകൂടി കരുത്ത് തന്നതായിരിക്കാം എന്ന് അമൃത പറയുന്നു. അതായിരിക്കാം ഞാന്‍ സ്ട്രോംഗ് ആയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നാനുളള കാരണം. എങ്ങനെയാണ് സ്വയം മോട്ടിവേറ്റ് ആവുന്നത് എന്നാണ് മറ്റൊരാള്‍ അമൃതയോട് ചോദിച്ചത്. എപ്പോഴും നമ്മുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും മറന്നുപോവുമ്പോള്‍ ആയിരിക്കാം ചിലപ്പോള്‍ നമ്മള്‍ ഡീ മോട്ടിവേറ്റഡ് ആയിപ്പോവുന്നത് എന്ന് അമൃത പറയുന്നു.
ഞാന്‍ എപ്പോഴും എന്റെ സ്വപ്നങ്ങളും കാര്യങ്ങളുമൊക്കെ റൂമിലും, ബുക്കിലും എല്ലാം എഴുതിവെക്കാറുണ്ട് എന്ന് ഗായിക പറഞ്ഞു. അതുകൊണ്ട് എപ്പോഴും നമ്മളത് ആലോചിക്കും. മോട്ടിവേറ്റ് ആയിരിക്കും എന്നാണ് അമൃത സുരേഷ് ചോദ്യത്തിന് മറുപടി നല്‍കിയത്. സംഗീതത്തിന് പുറമെ മോഡലിംഗിലും സജീവമാണ് അമൃത സുരേഷ്. അമൃതയുടെ വേറിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പുറത്തിറങ്ങാറുണ്ട്. കഴിഞ്ഞ വര്‍ഷം ജയസൂര്യയുടെ സൂഫിയും സുജാതയും സിനിമയില്‍ അമൃത സുരേഷ് പാടിയ പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ രജിഷ വിജയന്‍ പ്രധാന വേഷത്തില്‍ എത്തിയ ജൂണ്‍ എന്ന ചിത്രത്തില്‍ അമൃത പാടിയ പാട്ടും ഹിറ്റായി മാറി. മ്യൂസിക്ക് വീഡിയോസുമായി അമൃത സുരേഷ് ഇടയ്ക്ക് എത്താറുണ്ട്. ‘അയ്യേ വയ്യായ്യേ’ എന്ന ഗാനമാണ് അമൃത സുരേഷിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. യൂടൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കുവെച്ച് അമൃത സുരേഷ് എത്തിയിരുന്നു.
ഐഡിയ സ്റ്റാര്‍ സിംഗര്‍ മുതല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗറിന് ശേഷം പിന്നണി ഗായികയായും സജീവമായിരുന്നു ഗായിക. ബാലയുമായി വേര്‍പിരിഞ്ഞ ശേഷമാണ് അമൃത വീണ്ടും സംഗീത രംഗത്ത് സജീവമായത്. അനിയത്തി അഭിരാമിക്കൊപ്പം അമൃതംഗമയ ബാന്‍ഡുമായും എത്തുകയായിരുന്നു അമൃത. കൂടാതെ സിനിമകളില്‍ പാടിയും ഗായിക വീണ്ടും എത്തി.
ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് അമൃത സുരേഷ്. അനിയത്തി അഭിരാമിക്കൊപ്പം ആണ് അമൃത ബിഗ് ബോസില്‍ എത്തിയത്. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായ അമൃത എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. ബാലയുമായി ഡിവേഴ്സ് ആയ ശേഷം പലതവണ നെഗറ്റീവ് കമന്റുകള്‍ അമൃതക്കെതിരെ വന്നിട്ടുണ്ട്. എന്നാല്‍ വായടപ്പിക്കുന്ന മറുപടികളാണ് ഇത്തരത്തിലുളള കമന്റുകള്‍ക്കെല്ലാം ഗായിക നല്‍കാറുള്ളത്.
