Connect with us

എല്ലാവര്‍ക്കും അറിയുന്നൊരു തുറന്ന പുസ്തകമാണ് എന്റെ ജീവിതം, ഒരു കുടുംബിനിയായിരിക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു..! പക്ഷേ സംഭവിച്ചത്; തുറന്ന് പറഞ്ഞ് രേഖ രതീഷ്

Malayalam

എല്ലാവര്‍ക്കും അറിയുന്നൊരു തുറന്ന പുസ്തകമാണ് എന്റെ ജീവിതം, ഒരു കുടുംബിനിയായിരിക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു..! പക്ഷേ സംഭവിച്ചത്; തുറന്ന് പറഞ്ഞ് രേഖ രതീഷ്

എല്ലാവര്‍ക്കും അറിയുന്നൊരു തുറന്ന പുസ്തകമാണ് എന്റെ ജീവിതം, ഒരു കുടുംബിനിയായിരിക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു..! പക്ഷേ സംഭവിച്ചത്; തുറന്ന് പറഞ്ഞ് രേഖ രതീഷ്

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രേഖ രതീഷ്. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയില്‍ എത്താറുള്ള താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോള്‍ അമ്മയായും അമ്മായിയമ്മ കഥാപാത്രങ്ങളിലുമായാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടു കൂടിയാണ് നിരവധി അമ്മ കഥാപാത്രങ്ങല്‍ താരത്തെ തേടിയെത്തിയത്.

പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ആയില്ല. മാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളില്‍ ഇടംപിടിക്കാറും ഉണ്ട് താരം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പരസ്പരം എന്ന സീരിയല്‍ വലിയ രീതിയില്‍ ഹിറ്റ് ആയതോടെ രേഖ രതീഷും ഏറെ ശ്രദ്ധിക്കപ്പെട്ടു. രേഖയ്ക്ക് ഒരു മകനാണ് ഉള്ളത്. രേഖയോടൊപ്പം അയാനും ടിക്ക് ടോക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. തന്റെ മകനുവേണ്ടി ഉള്ളതാണ് ഇനി തന്റെ ജീവിതം എന്ന് പലപ്പോഴും രേഖ തുറന്നുപറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ ജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് താരം, വാക്കുകള്‍, പത്തുവയസ്സായി ഇപ്പോള്‍ മകന്. തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. എന്റെ ബുദ്ധിമുട്ടൊക്കെ ഇപ്പോള്‍ മാറി വരുന്നു. അവന്‍ ചെറുതായിരുന്ന സമയത്തെ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. എല്ലാവര്‍ക്കും അറിയുന്നൊരു തുറന്ന പുസ്തകമാണ് എന്റെ ജീവിതം, കൊവിഡ് കാലം പരമ്പരകളെയൊക്കെ ബാധിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇപ്പോള്‍ വീണ്ടും എല്ലാം തുടങ്ങി. മാസ്‌ക് വെച്ച് അഭിനയിക്കാന്‍ ഒക്കത്തില്ലല്ലോ, കുട്ടികളാണ് കൊവിഡ് സമയത്ത് ഏറെ ബുദ്ധിമുട്ടിയവര്‍. നമ്മള്‍ ആരെയെങ്കിലുമൊക്കെ പുറത്ത് കാണുമല്ലോ, അവര്‍ വീട്ടില്‍ തന്നെയിരുന്ന് കൂട്ടിലടച്ച കിളികളെ പോലെയായി പോയില്ലേ.

വര്‍ക്കൗട്ട് ചെയ്തിരുന്നു, ശരീരഭാരം കുറച്ച ശേഷം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച മേക്കോവര്‍ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ കുറച്ചുനാളായി വര്‍ക്കൗട്ടൊക്കെ മുടങ്ങിയിരിക്കുകയാണ്. കൊവിഡ് വാക്‌സിന്‍ എടുത്ത ശേഷമുള്ള ക്ഷീണം മാറി വരുന്നുള്ളൂ. വര്‍ക്കൗട്ട് രണ്ടാമതും ആരംഭിക്കണമെന്നുണ്ട്. സീരിയലുകള്‍ ആളുകളെ വഴിതെറ്റിക്കുന്നുവെന്നൊക്കെ പറയുന്നതിനോട് യോജിപ്പില്ല. എല്ലാ മേഖലയിലും നന്മയും തിന്മയുമില്ലേ, ആളുകളല്ലേ വിവേചന ബുദ്ധിയോടെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. രാഷ്ട്രീയത്തിലും സിനിമയിലുമൊക്കെ നല്ലതു മാത്രമല്ലല്ലോ ഉള്ളത്. സീരിയലുകള്‍ കുറച്ചാളുകളുടെ ഉപജീവനമാര്‍ഗ്ഗമാണ്, അധിക്ഷേപിക്കുന്നത് ശരിയല്ല എന്നും താരം പറഞ്ഞു.

അതേസമയം, തന്റെ വിവാഹ ജീവിതത്തെ കുറിച്ചും താരം പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 18ാം വയസ്സിലായിരുന്നു രേഖയുടെ ആദ്യ വിവഹം. യൂസഫ് എന്നയാളെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ ആ ദാമ്പദ്യ ജീവിതം അധിക നാള്‍ നീണ്ടു നിന്നില്ല. തുടര്‍ന്ന് നടന്‍ നിര്‍മല്‍ പ്രകാശിനെ വിവാഹം കഴിച്ചു എങ്കിലും അദ്ദേഹത്തെ മരണത്തോടു കൂടി ആ ബന്ധവും അവസാനിച്ചു. കമല്‍ റോയ് നെ വിവാഹം ചെയ്തു. ഈ ബന്ധവും അധിക നാള്‍ നീണ്ടു നിന്നില്ല. തുടര്‍ന്ന് അഭിഷേകുമായി ആണ് വിവാഹം കഴിഞ്ഞത്. ഈ ബന്ധത്തിലുള്ള മകനാണ് അയാന്‍.

അച്ഛനും അമ്മയും പിരിഞ്ഞു, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോള്‍ എല്ലായിടത്തും അഭയം തേടാന്‍ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി ഞാന്‍. വിവാഹമെല്ലാം അബദ്ധങ്ങളായിരുന്നു. ഒരു കുടുംബിനിയായിരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എല്ലാവര്‍ക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിച്ചിരുന്നില്ല. ഞാന്‍ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭര്‍ത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേര്‍ കൂടി എന്റെ ജീവിതത്തിലേയ്ക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങള്‍ അടിച്ചു പൊളിച്ച് കഴിയുന്നു.

4 വയസുള്ളപ്പോള്‍ ആണ് രേഖ ഉന്നൈ നാന്‍ സന്തിത്തെന്‍ എന്ന തമിഴ് ടി.വി. പരമ്പരയില്‍ രേവതിയുടെ ബാല്യകാലം അവതരിപ്പിച്ചത്. ക്യാപ്റ്റന്‍ രാജുവാണ് സീരിയലിലേക്ക് വീണ്ടും കൈപിടിച്ചുകൊണ്ടുവന്നത്. 14 വയസ്സുള്ളപ്പോളാണ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. ശ്രീവത്സന്‍ സംവിധാനം ചെയ്ത നിറക്കൂട്ടുകള്‍ എന്ന പരമ്പരയിലാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് എ. എം. നസീര്‍ സംവിധാനം നിര്‍വ്വഹിച്ച മനസ്സ് എന്ന പരമ്പരയില്‍ അഭിനയിച്ചു.

പിന്നീട് ദേവി, കാവ്യാഞ്ജലി എന്നീ പരമ്പരകളില്‍ അഭിനയിച്ചു. കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം മഴവില്‍ മനോരമയിലെ ആയിരത്തില്‍ ഒരുവള്‍ എന്ന പരമ്പരയിലൂടെ മഠത്തിലമ്മ എന്ന വേഷം ചെയ്ത് തിരിച്ച് ജനശ്രദ്ധപിടിച്ചു പറ്റി. മികച്ച നടിക്കുള്ള 2014 ലെ ഏഷ്യാനെറ്റ് ടെലിവിഷന്‍ പുരസ്‌കാരം, മികച്ച സ്വഭാവനടിക്കുള്ള 2015 , 2016 , 2017 ലെ ഏഷ്യാനെറ്റ് ടെലിവിഷന്‍ പുരസ്‌കാരം, ജൂറി പാരമര്‍ശം 2018 ലെ ഏഷ്യാനെറ്റ് ടെലിവിഷന്‍ പുരസ്‌കാരം എന്നിവയും ലഭിച്ച നടിയാണ് താരം.

More in Malayalam

Trending

Recent

To Top