News
പുത്തന്‍ മേക്കോവറുമായി അല്ലു സിരിഷ് സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ ചിത്രങ്ങള്‍
പുത്തന്‍ മേക്കോവറുമായി അല്ലു സിരിഷ് സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ ചിത്രങ്ങള്‍
നിരവധി ആരാധകരുള്ള താരമാണ് നടന്‍ അല്ലു സിരിഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമാ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
പുതിയ സിനിമാ പ്രൊജക്ടുകള്‍ക്കായി പുത്തന്‍ മേക്കോവര്‍ നടത്തിയിരിക്കുകയാണ് അല്ലു ഇപ്പോള്‍. കര്‍ശനമായ വര്‍ക്കൗട്ട് സെഷനുകളെ തുടര്‍ന്ന് സിക്‌സ് പാക്ക് ശരീരം പ്രദര്‍ശിപ്പിച്ചുള്ള മിറര്‍ സെല്‍ഫികളാണ് താരം പങ്കുവച്ചിരിക്കുന്നത്. വരാനിരിക്കുന്ന സിനിമകള്‍ക്കുള്ള തയ്യാറെടുപ്പിലാണ് താരം.
താരത്തിന്റെ പുതിയ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങള്‍ ജന്മദിനമായ മെയ് 30-ന് സിരിഷ് പങ്കുവയ്ക്കും.ജിഎ2 പിക്‌ചേഴ്‌സിന്റെ അടുത്ത ചിത്രത്തില്‍ അല്ലു സിരിഷ് ഉണ്ടാകുമെന്നാണ് വിവരങ്ങള്‍. ടോളിവുഡ് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ ഇളയ സഹോദരന്‍ കൂടിയായ അല്ലു സിരിഷ് മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ അഭിനയിച്ചിട്ടുണ്ട്.
അതേസമയം, തന്റെ ആദ്യ ഹിന്ദി സംഗീത വീഡിയോ ‘വിലായത്തി ഷറാബി’ന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് താരം. അല്ലു സിരിഷും ഹെലി ദാരുവാലയും അഭിനയിച്ച ഗാനം ഇതുവരെ 10 കോടിയിലേറെ പേര്‍ കണ്ടു കഴിഞ്ഞു.
