Malayalam
വിശക്കുമ്പോള്‍ കഴിയ്ക്കുന്ന സാധനമാണ് കല്യാണം, മൂന്ന് ദിവസമായി നന്നായി ഭക്ഷണം കഴിച്ചിട്ട്, അതുകൊണ്ട് ഒരു ഉരുള പോലും കൊടുക്കുന്ന പ്രശ്നമില്ലെന്ന് എലീന; വൈറലായി വീഡിയോ
വിശക്കുമ്പോള്‍ കഴിയ്ക്കുന്ന സാധനമാണ് കല്യാണം, മൂന്ന് ദിവസമായി നന്നായി ഭക്ഷണം കഴിച്ചിട്ട്, അതുകൊണ്ട് ഒരു ഉരുള പോലും കൊടുക്കുന്ന പ്രശ്നമില്ലെന്ന് എലീന; വൈറലായി വീഡിയോ
നടിയായും അവതാരകയായും മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എലീന പടിക്കല്‍. ബിഗ് ബോസ് മലയാളം സീസണ് 2 ലെ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് താരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. മികച്ച മത്സാര്‍ത്ഥികളില്‍ ഒരാളായി സീസണ് 2 അവസാനിപ്പിക്കും വരെ താരം ഷോയില്‍ ഉണ്ടായിരുന്നു. ഷോയില്‍ പങ്കെടുക്കവെയാണ് തന്റെ പ്രണയത്തെ കുറിച്ച് താരം തുറന്ന് പറയുന്നത്. പിന്നാലെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ വീട്ടുകാരുടെയും ബന്ധുക്കളുടെയും അനുഗ്രഹാശിസ്വകളോടെ എലീന രോഹിത്തിന് സ്വന്തമായി.
കഴിഞ്ഞ മൂന്ന് ദിവസമായി എലീനയുടെ വിവാഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ട്രെന്റിങ്. മെഹന്തി ചടങ്ങിന് ഇടയില്‍ എടുത്ത ഫോട്ടോകളും ഡാന്‍സ് വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞതാണ്. പര്‍പ്പിള്‍ നിറത്തിലുള്ള ലഹങ്കയാണ് മെഹന്തി ചടങ്ങിന് എലീന ധരിച്ചിരുന്നത്.
ഇപ്പോഴിതാ വിവാഹ ചടങ്ങുകളും ഷോട്ടോഷൂട്ടുകളും എല്ലാം കഴിഞ്ഞ് വധൂ- വരന്മാര് ഭക്ഷണം കഴിയ്ക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചോറ് ഉണ്ണുന്നതിന് ഇടെ ഒരു ഉരുള ചോറ് വരന്റെ വായില്‍ വച്ച് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ എലീന സമ്മതിയ്ക്കുന്നില്ല. അത്രയേറെ വിശന്നിരിയ്ക്കുകയാണെന്നായിരുന്നു നടിയുടെ പ്രതികരണം.
വിശന്നിരിയ്ക്കുമ്പോള്‍ കല്യാണം കഴിഞ്ഞ പാടെ ആണെന്ന ഡീസന്റ് ഒന്നും ഉണ്ടാവില്ല. വിശക്കുമ്പോള്‍ കഴിയ്ക്കുന്ന സാധനമാണ് കല്യാണം. മൂന്ന് ദിവസമായി നന്നായി ഭക്ഷണം കഴിച്ചിട്ട്. അതുകൊണ്ട് ഒരു ഉരുള പോലും കൊടുക്കുന്ന പ്രശ്നമില്ല എന്ന് എലീന തീര്‍ത്ത് പറഞ്ഞു. അവസാനം നിര്‍ബന്ധം സഹിക്കാന്‍ പറ്റാതെ ഒരു നുള്ള് ചോറ് രോഹിത്തിന്റെ വായില്‍ വച്ച് കൊടുത്ത് കൊണ്ട് എലീന ചോദിയ്ക്കുന്നു, ‘ദാമ്പത്യം പൊളിക്കുവോടെ’ എന്ന്. എന്തായാലും ഇതോടെ ഒരു കാര്യം വ്യക്തമാക്കാം, വിവാഹം കഴിഞ്ഞാലും എലീന മാറാന്‍ പോകുന്നില്ല. കളിയും ചിരിയും ഇതുപോലെയൊക്കെ തന്നെ തുടരും. രോഹിത്തുമായി നല്ല സൗഹൃദമാണെന്നും വീഡിയോയിലൂടെ മനസ്സിലാക്കാം.
രോഹിത്തിന്റെ നാടായ കോഴിക്കോട് വെച്ചായിരുന്നു വിവാഹം നടന്നത്. ഹിന്ദു ആചാരവിധി പ്രകാരമായിരുന്നു കല്യാണം . അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. ബിഗ് ബോസ് താരങ്ങളായ അലസാന്‍ഡ്രയും രേഷ്മയും കല്യാണത്തിന് പങ്കെടുത്തിരുന്നു. ആര്യ, ഫുക്രു, വീണ എന്നിവര്‍ വിവാഹത്തിന് എത്തിയിരുന്നില്ല എലീന വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ആര്യ ഇന്‍സ്റ്റഗ്രാം ക്യു. എ സെക്ഷനില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ വൈറലാവുന്നത് എലീനയുടെ വിവാഹ സാരിയെ കുറിച്ചാണ്. കല്യാണത്തിന് മുന്‍പ് തന്നെ സാരിയെ കുറിച്ചു അതിലുള്ള സര്‍പ്രൈസിനെ കുറിച്ചും പറഞ്ഞിരുന്നു. എലീന പറഞ്ഞത് പോലെ സിമ്പിള്‍ വര്‍ക്കുള്ള സാരിയായിരുന്നു. സാരിയ്ക്ക് അനിയോജ്യമായ രീതിയിലുള്ള ആഭരണവും മേക്കപ്പുമാണ് ചെയ്തിരിക്കുന്നത്. ആഭരണങ്ങളോട് താല്പര്യം ഇല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദു സ്റ്റൈല്‍ വെഡ്ഡിങ് രീതിയായത് കൊണ്ട് അല്പം സ്വര്‍ണ്ണം ധരിക്കുമെന്നും എലീന പറഞ്ഞിരുന്നു. സാരിയ്ക്ക് ചേരുന്ന വളരെ കുറച്ച് ആഭരണമായിരുന്നു ബിഗ് ബോസ് സീസണ് 2 താരം ധരിച്ചത്.
കല്യാണ സാരിയിലെ സര്‍പ്രൈസിനെ കുറിച്ചും എലീന നേരത്തെ പറഞ്ഞിരുന്നു. രേഹിത്തിന്റേയും എലീനയുടേയും പേരിന്റെ ആദ്യത്തെ അക്ഷരം ഉപയോഗിച്ചാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൂടാതെ അച്ഛനും അമ്മയും ഒരു സന്ദേശം സാരിയിലൂടെ നല്‍കുമെന്നും താരം പറഞ്ഞിരുന്നു. ആ സന്ദേശത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. മെറൂണ്‍ നിറത്തിലുള്ള കാഞ്ചീവരം പട്ടുസാരിയാണ് എലീന ധരിച്ചിരിക്കുന്നത്. കസവ് മുണ്ടും ജുബ്ബയുമാണ് രോഹിത്തിന്റെ വേഷം. സുഹൃത്തായിരുന്ന താരത്തിന് വേണ്ടി സാരി ഒരുക്കിയത്. സിമ്പിള്‍ സാരിയ്ക്ക് ഹെവി വര്‍ക്കുള്ള ബ്ലൗസായിരുന്നു ഡിസൈന്‍ ചെയ്തിരിക്കുന്നത്. എലീനയുടെ ലുക്ക് വൈറലായിരുന്നു.
എലീനയുടെ മെഹന്ദി ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം തന്നെയായിരുന്നു ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. മെഹന്ദി 2കെ 21 എന്ന് കുറിച്ച് കൊണ്ടായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലുമായിരുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള ലെഹങ്കയാണ് എലീന ധരിച്ചിരുന്നത്. ”താന്‍സ് കൗച്ചറാണ്” ലെഹങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്. വസ്ത്രത്തിന് അനിയോജ്യമായ ആഭരണമായ സ്റ്റൈലിഷ് ചോക്കര്‍ സെറ്റും കമ്മലും നെറ്റിച്ചുട്ടിയുമായിരുന്നു അണിഞ്ഞിരുന്നത്. താരത്തിന്റെ മേക്കപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു .ചുണ്ടുകള്‍ക്കും കണ്ണിനും ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പായിരുന്നു. സിമ്പിള്‍ മേക്കപ്പായിരുന്നു. സാരിയാണ് വിവാഹത്തിന് ഉടുത്തതെങ്കില്‍ ക്രിസ്ത്യന്‍ വെഡ്ഡിങ് ലുക്കിലാണ് റിസപ്ഷന് എത്തിയത്.
