Malayalam
ഒന്നും വാങ്ങാൻ സമ്മതിച്ചില്ല!വഴക്കിന്റെ വക്കോളം എത്തി വിവാഹ ശേഷം ആലീസ്!
ഒന്നും വാങ്ങാൻ സമ്മതിച്ചില്ല!വഴക്കിന്റെ വക്കോളം എത്തി വിവാഹ ശേഷം ആലീസ്!
പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് ആലീസ് ക്രിസ്റ്റിയും സജിനും. നവംബര്‍ 18നായിരുന്നു ഇവരുടെ വിവാഹം നടന്നത്. സീരിയല്‍ നടിയായ ആലീസ് ക്രിസ്റ്റിയുടെയും സജിന്റെയും വിവാഹ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. വിവാഹത്തെ കുറിച്ചും മറ്റ് വിശേഷങ്ങളുമെല്ലാം ആലീസ് തന്നെയാണ് ആരാധകരുമായി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. വിവാഹത്തിന് ലഭിച്ച സമ്മാനങ്ങള്‍ പൊട്ടിച്ച് കാണിക്കുന്നതും പാചകം ചെയ്യുന്നതുമടക്കം നിരവധി വീഡിയോസ് ആണ് നടി പോസ്റ്റ് ചെയ്തിരുന്നത്. ഇപ്പോഴിതാ ക്രിസ്തുമസിന് മുന്നോടിയായി ഭര്‍ത്താവ് നല്കിയ സര്‍പ്രൈസിനെ കുറിച്ച് ആലീസ് മനസ്സ് തുറക്കുകയാണ്.
‘വിവാഹ ശേഷമുള്ള ആദ്യത്തെ ക്രിസ്മസാണ്. എന്തായാലും അത് ഗംഭീരമാക്കണം, അതിന് മുന്നോടിയായി ചെറിയൊരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞായിരുന്നു സജിന്‍ ആലീസിനൊപ്പം ജ്വല്ലറിയിലേക്ക് പോയത്. രാവിലെ ഭക്ഷണം പോലും വാങ്ങി തരാതെ ജ്വല്ലറിയിലേക്ക് പോയത് എന്തിനാണെന്ന് ആലീസിന് മനസിലായിരുന്നില്ല. ജ്വല്ലറിയിലേക്ക് കയറിയപ്പോഴും അമ്പരപ്പിലായിരുന്നു ആലീസ്…
ലൈറ്റ് വെയ്റ്റിലുള്ള മാല, വള, മോതിരം, ബ്രേസ്ലെറ്റ്, പാദസരം എന്നിങ്ങനെ ഓരോന്നായി മാറിമാറി നോക്കിയിരുന്നു. ഒന്നും എടുക്കാന്‍ സമ്മതിക്കാതെ തന്നെ പ്രാങ്ക് കളിപ്പിക്കുകയാണോ ഇച്ചായന് എന്ന സംശയത്തിലായിരുന്നു ആലീസ്. കുറേനേരം ഈ കളി തുടര്‍ന്നതോടെ മതി നമുക്ക് പോവാമെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടപ്പോഴാണ് സജിന്‍ യഥാര്‍ത്ഥ സര്‍പ്രൈസ് നല്‍കിയത്. മനോഹരമായൊരു ആന്റീക് മാലയാണ് സജിന്‍ ആലീസിന് സമ്മാനിച്ചത്.
തുടക്കത്തിലെ ഇത് തനിക്ക് പ്രാങ്ക് തരാന്‍ വേണ്ടിയാണോ എന്ന് ആലീസ് ചോദിച്ചിരുന്നെങ്കിലും ഒരിക്കലും അതല്ലെന്നായിരുന്നു സജിന്‍ പറഞ്ഞത്. ഒന്നും വാങ്ങിക്കാന്‍ സമ്മതിക്കാതെ തന്നെ പ്രാങ്ക് കളിപ്പിക്കുകയാണോ ഇച്ചായന് എന്നൊക്കെ ആലീസ് ചോദിച്ചിരുന്നു. കുറേനേരം ഇത് തന്നെ ആവര്‍ത്തിച്ചതോടെ ആലീസ് ദേഷ്യത്തിലായി. കളിപ്പിക്കാതെ മതിയാക്കി, നമുക്ക് പോവാമെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് തുടങ്ങിപ്പോഴാണ് സജിന്‍ യഥാര്‍ത്ഥ സര്‍പ്രൈസ് നല്‍കിയത്.
ആലീസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നെങ്കിലും മനോഹരമായൊരു ആന്റീക് മാലയാണ് സജിന്‍ ആലീസിന് സമ്മാനിച്ചത്. സര്‍പ്രൈസ് കണ്ട് ഞെട്ടിയ ആലീസിന് അത് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. കടയില്‍ എല്ലാവരും ഉണ്ടെന്നുംം അത് വേണ്ട, ഇത് വേണ്ട എന്നൊക്കെ പറഞ്ഞപ്പോള്‍ ദേഷ്യം വന്നുവെന്നും ആലീസ് വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാല്‍ ആന്റീക് മാലകള്‍ ഇഷ്ടമാണെന്ന് ഭാര്യ പറഞ്ഞ സമയത്ത് തന്നെ താന്‍ നോക്കിവെച്ച മോഡലാണ് ഇതെന്ന് സജിന്‍ സൂചിപ്പിച്ചു.
അത് നല്‍കുന്നതിന് വേണ്ടിയാണ് ഇങ്ങനൊരു പ്ലാന്‍ ചെയ്തത്. നിനക്ക് ക്രിസ്തുമസ് ഗിഫ്റ്റ് തരാനൊരു പ്ലാന്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ഈ ജ്വല്ലറിയിലേക്ക് വിളിച്ചത്. വീഡിയോ ചെയ്യാനുള്ള പെര്‍മിഷനൊക്കെ അവര്‍ തന്നിരുന്നു. നിനക്ക് സര്‍പ്രൈസ് തരുന്ന കാര്യം ഷൂട്ട് ചെയ്യാന്‍ പറ്റിയത് അങ്ങനെയാണ്. വീഡിയോ കാണുന്ന വ്യൂയേഴ്സിനും സര്‍പ്രൈസുണ്ടെന്നും സജിന്‍ സൂചിപ്പിച്ചു. അതേ സമയം ആ കടയില്‍ നിന്നും വഴക്ക് ഉണ്ടാക്കാതെ തിരിച്ചിറങ്ങാന്‍ പറ്റിയത് ഇച്ചായന്റെ ഭാഗ്യമാണെന്നാണ് ആലീസിന്റെ പറയുന്നത് .
എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാന്‍ സജിനും ആലീസിനും സാധിക്കട്ടേ എന്നാണ് ആരാധകര്‍ പറയുന്നത്. നടിയുടെ വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് ആളുകള്‍ കമന്റുകളുമായി വന്നിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളും സ്നേഹ കൂടുതല്‍ കൊണ്ട് ഉണ്ടാവുന്നതല്ലേ, ഇതൊക്കയല്ലേ ജീവിതം. ആലീസ് ഇങ്ങനൊരു സര്‍പ്രൈസ് ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നിങ്ങനെ അനേകം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
