Connect with us

കേരളത്തിലെ മിക്ക ഷാപ്പുകളിലും ഞാൻ കയറിയിറങ്ങി; ഹോട്ടല്‍ തുടങ്ങാന്‍ പ്രവാസികള്‍ ബന്ധപ്പെട്ടിരുന്നു! അഭിപ്രായ വ്യത്യാസങ്ങൾ കാര്യങ്ങൾ മാറ്റിമറിച്ചു; വിശേഷങ്ങൾ പങ്കുവെച്ച് കിഷോർ !

Malayalam

കേരളത്തിലെ മിക്ക ഷാപ്പുകളിലും ഞാൻ കയറിയിറങ്ങി; ഹോട്ടല്‍ തുടങ്ങാന്‍ പ്രവാസികള്‍ ബന്ധപ്പെട്ടിരുന്നു! അഭിപ്രായ വ്യത്യാസങ്ങൾ കാര്യങ്ങൾ മാറ്റിമറിച്ചു; വിശേഷങ്ങൾ പങ്കുവെച്ച് കിഷോർ !

കേരളത്തിലെ മിക്ക ഷാപ്പുകളിലും ഞാൻ കയറിയിറങ്ങി; ഹോട്ടല്‍ തുടങ്ങാന്‍ പ്രവാസികള്‍ ബന്ധപ്പെട്ടിരുന്നു! അഭിപ്രായ വ്യത്യാസങ്ങൾ കാര്യങ്ങൾ മാറ്റിമറിച്ചു; വിശേഷങ്ങൾ പങ്കുവെച്ച് കിഷോർ !

മിനി സ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും സുപരിചിതമായ മുഖമാണ് കിഷോറിന്റേത്. സിനിമയിലും സീരിയലുകളിലും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള കിഷോര്‍ ഒരു സകലകലാ വല്ലഭനാണ്. അഭിനയത്തിന് പുറമെ പാട്ട് പാടാനും കഴിവുള്ള കിഷോര്‍ നല്ലൊരു പാചക വിദഗ്ധനുമാണ്. പാചക പരിപാടിയുടെ അവതാരകനായും കിഷോര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂട്യൂബ് വ്‌ളോഗുകളിലൂടെ താരം ഒരുപാട് പാചകക്കൂട്ടുകളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. മികച്ച ഹാസ്യ നടനുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും കിഷോറിനെ തേടിയെത്തിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി നിറഞ്ഞു നില്‍ക്കുകന്ന താരമാണ് കിഷോര്‍.

കുട്ടിക്കാലം മുതലേ തന്നെ പാട്ട് തന്റെ കൂടെ ഉണ്ടെന്നാണ് കിഷോർ പറഞ്ഞത്. അക്കാര്യം പല വേദികളിലും പലപ്പോഴും കിഷോര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അഭിനയത്തിനും അവതാരക ജോലിക്കും പുറമെ അധ്യാപനം, കൃഷി, മോട്ടിവേഷന്‍ സ്പീക്കിങ്, എഴുത്ത്, പാചകം എന്നിങ്ങനെ പല മേഖലകളിലും മികവ് തെളിയിച്ച താരമാണ് കിഷോര്‍. മിമിക്രിയിലൂടെയും കോമഡി ഷോയിലൂടേയും സീരിയില്‍ രംഗത്തേക്ക് എത്തിയ കിഷോര്‍ നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ കിഷോര്‍ അച്ഛന്റേയും അമ്മയുടേയും നാലു മക്കളില്‍ ഇളയവനായിട്ടാണ് ജനിക്കുന്നത്. അച്ഛന്‍ പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം പോലീസ് ഉദോഗസ്ഥന്‍ ആയിട്ടാണ് സേവനം അനുഷ്ഠിച്ചത് . അമ്മ രാഷ്ട്രീയപ്രവര്‍ത്തകയായിരുന്നു. മകനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആക്കണമെന്നായിരുന്നു അച്ഛന്റേയും അമ്മയുടേയും ആഗ്രഹം. എന്നാല്‍ ആ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ കിഷോറിന് സാധിച്ചില്ല. കാരണം വിധി കിഷോറിനെ എത്തിച്ചത് കലയുടെ ലോകത്തേക്കായിരുന്നു.

എന്നാല്‍ കല തന്നിലേക്ക് വന്നത് ഒട്ടും യാദൃശ്ചികമല്ലെന്നാണ് കിഷോര്‍ പറയുന്നത്. വീട്ടില്‍ അച്ഛനും കലാപരമായ കഴിവുകള്‍ ഉണ്ടായിരുന്നുവെന്ന് ഒരിക്കല്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കിഷോര്‍ പറഞ്ഞിട്ടുണ്ട്. സ്‌കൂള്‍ കാലം മുതലേ തന്നെ മിമിക്രിയും നാടകവുമൊക്കെയായി കലാജീവിതം ആരംഭിച്ച കിഷോര്‍ നടന്‍ കൃഷ്ണന്‍കുട്ടി നായര്‍ വഴിയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പ്രൊഫഷണല്‍ മിമിക്രി രംഗത്ത് സജീവമായ മാറിയ കിഷോര്‍ പിന്നീട് കലാഭവന്‍ റിയാസുമൊത്ത്’നര്‍മകല’ എന്ന പേരില്‍ ഒരു സമതി തുടങ്ങി.

പിന്നീട് നിരവധി ടെലിവിഷന്‍ സീരിയലുകളും കിഷോറിനെ തേടിയെത്തി. അവതാരകനായും കയ്യടി നേടിയിട്ടുണ്ട്  താരം .കേരളത്തിലെ ഷാപ്പുകളിലൂടെയുള്ള സഞ്ചാരമായിരുന്നു കിഷോറിന്റെ പരിപാടിയുടെ പ്രത്യേകത. ഷാപ്പുകളില്‍ രുചി തേടി കിഷോര്‍ നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ക്ക് ഏറെ ആസ്വാദകര്‍ ആയിരുന്നു ഉണ്ടായിരുന്നത്.  

ഇന്നത്തെ പോലെ ഫുഡ് വ്‌ളോഗര്‍മാരില്ലാത്ത കാലത്ത് കേരളത്തിലെ ഷാപ്പുകളിലൂടെ കയറിയിറങ്ങി നാടന്‍ രുചികള്‍ പരിചയപ്പെടുത്തുകയായിരുന്നു കിഷോര്‍. ഷോയിലൂടെ കിഷോര്‍ പ്രേക്ഷകരുടെ മനസ്സിലും സ്ഥാനം കണ്ടെത്തി. അത് കിഷോറിനെ ജീവിതത്തിലെ മറ്റൊരു വഴിയിലേക്കും എത്തിച്ചു. ഇപ്പോല്‍ സ്വന്തമായി ഭക്ഷണശാല നടത്തുന്നുണ്ട് കിഷോര്‍. ഇതിന് പുറമെ് പശു വളര്‍ത്തലും കൃഷിയുമുണ്ട് കിഷോറിന്.

ഷാപ്പിലെ കറിയും നാവിലെ രുചിയും ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നിരവധി പ്രവാസികള്‍ ബന്ധപ്പെടുകയും തന്റെ പേരില്‍ കട തുടങ്ങാം എന്നു പറയുകയും ചെയ്തിരുന്നു എന്നും കിഷോര്‍  പറയുന്നു. അതേതുടര്‍ന്ന് ഗള്‍ഫിലും നാട്ടിലും അതിനുവേണ്ടി ചില സ്ഥലങ്ങള്‍ പോയി കാണുകയും ചെയ്തിരുന്നു . എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം അതൊന്നും നടന്നില്ല എന്ന കിഷോർ പറയുന്നു. അശ്വതിയാണ് കിഷോറിന്റെ ഭാര്യ. നഴ്‌സിംഗ് കോളേജില്‍ അസിസ്റ്റന്റെ പ്രൊഫസറാണ് അശ്വതി. ആദികേശവന്‍ ആണ് ദമ്പതികളുടെ മകന്‍.  ഇപ്പോള്‍ ജനപ്രീയ പരിപാടിയായ സ്റ്റാര്‍ മാജിക്കിലേയും സജീവ സാന്നിധ്യമാണ് കിഷോര്‍.

More in Malayalam

Trending

Recent

To Top