News
ഇനിയും തിളങ്ങിക്കൊണ്ടിരിക്കട്ടെ, ധനുഷിന് പിറന്നാള്‍ ആശംസകളുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍
ഇനിയും തിളങ്ങിക്കൊണ്ടിരിക്കട്ടെ, ധനുഷിന് പിറന്നാള്‍ ആശംസകളുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍
നിരവധി ആരാധകരുള്ള തമിഴ് താരമാണ് ധനുഷ്. തമിഴ് കടന്ന് അങ്ങ് ഹോളിവുഡിലും താരം സാന്നിധ്യമറിയിച്ചിരുന്നു. ഇപ്പോഴിതാ ധനുഷിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍.
‘നിന്റെ പേര് ധനുഷ് എന്നാണ്. പക്ഷെ അത് തീര്(അമ്പ്) എന്നായിരുന്നെങ്കിലും യോജിച്ചേനെ. നിങ്ങളുടെ കഴിവ് അപാരമാണ്. പിറന്നാള്‍ ആശംസകള്‍ പ്രിയ സുഹൃത്തേ. ഇനിയും നിങ്ങളുടെ പ്രതിഭ തിളങ്ങിക്കൊണ്ടിരിക്കട്ടെ’ എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. ഒപ്പം നിരവധി ആരാധകരും താരങ്ങളും ധനുഷിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
അദ്രങ്കി രേ എന്ന ബോളിവുഡ് ചിത്രത്തിലാണ് അക്ഷയ് കുമാര്‍ ധനുഷിനൊപ്പം അഭിനയിച്ചത്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പൂര്‍ത്തിയായത്. ധനുഷിന്റെ മൂന്നാമത്തെ
ബോളിവുഡ് ചിത്രമാണ് ‘അദ്രങ്കി രേ’.
ധനുഷ് ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ ധനുഷ് എ ആര് റഹ്മാനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ആദ്യമായാണ് ധനുഷ് എ ആര് റഹ്മാന് സംഗീതം നല്കിയ ഗാനം ആലപിക്കുന്നത്.
