മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.
‘കോവിഡായതുകൊണ്ട് തിയേറ്റര്‍ റിസ്കിലാണെന്നാണ് അജുവര്‍ഗീസ് പറയുന്നത്. ഗവണ്മെന്റ് ഒരു കാരണം നോക്കിയിരിക്കുകയാണ്. സേഫ് ഡിസ്റ്റന്‍സ് കീപ്പ് ചെയ്ത് എല്ലാവരും സിനിമ കാണുക,’ അജു കൂട്ടിച്ചേര്‍ത്തു.
ഹൃദയമാണ് താരത്തിന്റെ പുതിയ സിനിമ. ഹൃദയത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നെങ്കിലും 21 ന് തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച് വിനീത് ശ്രീനിവാസന് തന്നെ രംഗത്ത് വന്നിരുന്നു. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. അജു വര്‍ഗീസ്,അരുണ്‍ കുര്യന്, വിജയരാഘവന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം.
ഇന്ന് യുവ തലമുറയ്ക്കിടയിൽ തരംഗമാണ് റാപ്പപ് വേടനും അദ്ദേഹത്തിന്റെ ഗാനങ്ങളും. ഇപ്പോഴിതാ വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല....
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...