News
ശരത്കുമാറിനും കുടുംബത്തിനുമൊപ്പം ഐശ്വര്യ റായും അഭിഷേക് ബച്ചനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ശരത്കുമാറിനും കുടുംബത്തിനുമൊപ്പം ഐശ്വര്യ റായും അഭിഷേക് ബച്ചനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
തമിഴ് നടന്‍ ശരത്ത് കുമാറിന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടെയും ഈ ചിത്രങ്ങള്‍ ാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിനായി ഐശ്വര്യ റായും കുടുംബവും പോണ്ടിച്ചേരിയിലാണ്.
ശരത്ത് കുമാറും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഐശ്വര്യയുടെ മകള്‍ ആരാധ്യയും ഒപ്പമുണ്ടായിരുന്നു. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തതോടെ ഐശ്വര്യ റായ് ട്വിറ്ററില്‍ ട്രെന്റിങ്ങായിരിക്കുകയാണ്. രാമുജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. നിലവില്‍ പോണ്ടിച്ചേരിയിലാണ് ചിത്രീകരണം നടക്കുന്നത്.
കൊവിഡ് വ്യാപനം മാറി തുടങ്ങിയാല്‍ മാത്രമാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചിന്തിക്കുകയുള്ളു എന്ന് മണിരത്നം അറിയിച്ചിരുന്നു. ചിത്രീകരണം 75 ശതമാനത്തോളം പൂര്‍ത്തിയായി. പൊന്നിയിന്‍ സെല്‍വന്‍ ഇതുവരെ കണ്ട മണിരത്നം ചിത്രത്തില്‍ വെച്ച് വലിയ കാന്‍വാസാണ്. അതിനാല്‍ സിനിമ തിയറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്നും മണിരത്നം വ്യക്തമാക്കിയിരുന്നു.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. വിക്രം, കാര്‍ഡത്തി, ജയം രവി, അമിതാബ് ബച്ചന്‍, ജയറാം, ഐശ്വര്യ റായ് ബച്ചന്‍, ത്രിഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോബിത ധുലിപാല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കതാപാത്രങ്ങള്‍. എ ആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നിര്‍മ്മിക്കുന്നത്.
