Malayalam
പത്തു പൈസേടെ വിവരം സിനിമയെ പറ്റി ഇല്ലാത്തതു കൊണ്ട് ഇതൊക്കെ പുതുമയായിരുന്നു; മിന്നല്‍ മുരളിയില്‍ ഡബ്ബ് ചെയ്തതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി
പത്തു പൈസേടെ വിവരം സിനിമയെ പറ്റി ഇല്ലാത്തതു കൊണ്ട് ഇതൊക്കെ പുതുമയായിരുന്നു; മിന്നല്‍ മുരളിയില്‍ ഡബ്ബ് ചെയ്തതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി നടി ഐശ്വര്യ ലക്ഷ്മിയും ഉണ്ടായിരുന്നു എന്ന് ബേസില്‍ ജോസഫ് ആണ് വെളിപ്പെടുത്തിയത്. മിന്നല്‍ മുരളിക്കായി ക്രൗഡ് ഡബ്ബിംഗ് നടക്കുന്നതിനിടെ താന്‍ കയറി ഡബ്ബ് ചെയ്യുകയായിരുന്നു എന്നാണ് ഐശ്വര്യ ഇപ്പോള്‍ തുറന്നു പറയുന്നത്.
ഒരു ക്ലാസ് റൂം രംഗത്തിനിടയില്‍ ”ടീച്ചറേ അപ്പോള്‍ മിന്നലടിച്ചിട്ട് മരിച്ചില്ലെങ്കിലോ” എന്നതായിരുന്നു ഐശ്വര്യ ഡബ്ബ് ചെയ്ത ഡയലോഗ്. അര്‍ച്ചന 31 നോട്ട് ഔട്ടിന്റെ ഡബ്ബിംഗ് നടക്കുന്ന സമയത്ത് കുറച്ച് സമയത്തേക്ക് പുറത്തു വന്നു. അപ്പോള്‍ അപ്പുറത്തെ സ്റ്റുഡിയോയില്‍ ബേസില്‍ ഉണ്ടെന്ന് അറിഞ്ഞു.
അവിടെ മിന്നല്‍ മുരളിയുടെ ക്രൗഡ് ഡബ്ബിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. താന്‍ ആദ്യമായാണ് ഈ പരിപാടി കാണുന്നത്. തനിക്ക് നല്ല താല്‍പ്പര്യമായി. ഒരു ക്ലാസ് റൂം ഡബ്ബിംഗ് നടക്കുകയാണ്. ഇതൊക്കെ ഇങ്ങനെയായിരുന്നല്ലേ എന്നാണ് ആദ്യം വിചാരിച്ചത്.
പത്തു പൈസേടെ വിവരം സിനിമയെ പറ്റി ഇല്ലാത്തതു കൊണ്ട് ഇതൊക്കെ പുതുമയായിരുന്നു. ഒരു കുട്ടി ചോദ്യം ചോദിക്കുന്നതാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ആരേയും നോക്കണ്ട താന്‍ തന്നെ ഡബ്ബ് ചെയ്യാമെന്ന് പറഞ്ഞു. ഡബ്ബ് ചെയ്ത് മോശമായെങ്കില്‍ അവര്‍ക്ക് വേറെ ആളെ വെക്കാമല്ലോ.
ഇത് ചെലവുള്ള പരിപാടിയല്ലല്ലോ. അങ്ങനെ ചെയ്തു. അവര്‍ തനിക്ക് ഡബ്ബിംഗ് ക്രെഡിറ്റും തന്നു എന്നാണ് ഒരു അഭിമുഖത്തില്‍ ഐശ്വര്യയുടെ പറയുന്നത്. അതേസമയം, അര്‍ച്ചന 31 നോട്ട് ഔട്ട് ആണ് ഐശ്വര്യയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
