Connect with us

തനിക്ക് അങ്ങനെയുള്ള സിനിമകള്‍ ചെയ്യേണ്ട, അങ്ങനെ വിഷമങ്ങളുടെ കൂമ്പാരത്തില്‍ ജീവിക്കേണ്ട; സ്ത്രീ പ്രാധാന്യമുള്ള റോളുകള്‍ മാത്രം തിരഞ്ഞെടുക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് വിവരം. എന്നാല്‍ ഇപ്പോഴിതാ സ്ത്രീ പ്രാധാന്യമുള്ള റോളുകള്‍ മാത്രം തിരഞ്ഞെടുക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം.

വളരെ വൈകി മാത്രം സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമകള്‍ ചെയ്ത ആളാണ് താന്‍ എന്നാണ് ഐശ്വര്യ പറയുന്നത്. സ്ത്രീയ്ക്ക് പ്രധാന്യമുള്ള കഥയെന്ന് പറയുമ്പോഴേക്ക് തന്നെ പരാധീനതയുള്ള പെണ്‍കുട്ടിയുടെ കഥ അങ്ങനെയാണ് പൊതുവെയുള്ള ഐഡിയ.

അല്ലെങ്കില്‍ ഒരു മെയില്‍ ഹീറോ ചെയ്യേണ്ട കഥയെ പെണ്‍കുട്ടിയുടേതാക്കി ചെയ്യുന്നതായിട്ടുള്ള ഫീലിങ് ആണ് തനിക്ക് ഉണ്ടായിട്ടുള്ളത്. തനിക്ക് അങ്ങനെയുള്ള സിനിമകള്‍ ചെയ്യേണ്ട. അങ്ങനെ വിഷമങ്ങളുടെ കൂമ്പാരത്തില്‍ ജീവിക്കേണ്ട. കാരണം അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ താന്‍ ചെയ്തു കഴിഞ്ഞതാണ്.

ഫീമെയില്‍ സെന്‍ട്രിക് എന്ന് പറയുമ്പോള്‍ അതില്‍ ചെയ്യാന്‍ കുറച്ചു കാര്യങ്ങള്‍ വേണം. അതില്‍ ആ പെണ്ണിന്റെ കഥ മാത്രമാവരുത്. അവിടെ ഒരു നാടിന്റെ കഥ വേണം, രസമുള്ള സംഭവങ്ങള്‍ ഉണ്ടാകണം. അര്‍ച്ചന 31 നോട്ടൗട്ടിന്റെ നറേഷന്‍ കേട്ടപ്പോള്‍ തന്നെ തനിക്ക് ഭയങ്കരമായി ഇഷ്ടമായി.

അതുപോലെ കുമാരി എന്നത് ഫീമെയില്‍ സെന്‍ട്രിക് അല്ല. കുമാരി സെന്‍ട്രല്‍ ക്യാരക്ടറാണ്. ചിത്രത്തില്‍ നടന്‍ റോഷന്‍ മാത്യു ചെയ്യുന്നത് മനോഹരമായ കഥാപാത്രമാണ്. എല്ലാവരുടേയും കൂടി കഥ ഒരുമിച്ച് പറയുന്ന സിനിമകളോടാണ് താത്പര്യം. അല്ലാതെ തന്റെ അഭിനയം മാത്രം വെച്ച് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലല്ലോ എന്നാണ് ഐശ്വര്യ പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top