മലയാളികള്‍ക്കേറെ സുപരിചിതമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ എല്ലാവര്ക്കും നിരവധി ഫോളോവേഴ്സ് ആണ് ഉള്ളത്. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയകളിലും വലിയ പിന്തുണയാണ് എല്ലാവര്‍ക്കുമുള്ളത്.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ഒരാളെ എന്ത് കൊണ്ടാണ് ഫോളോ ചെയ്യുന്നതെന്നും ഒരാളെ എന്ത് കൊണ്ടാണ് ഒഴിവാക്കുന്നതെന്നതിന്റെയും കാരണങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് അഹാന കൃഷ്ണ. കൂടാതെ തിരുവനന്തപുരം ലൈഫില്‍ ജീവിക്കുന്നത് കൊണ്ട് എട്ടു മണിക്കകത്ത് വീട്ടില്‍ കയറി പത്ത് മണി ആകുമ്പോള്‍ ഉറങ്ങാന്‍ റെഡിയാകുന്ന കുട്ടിയാണ് താനെന്നും അഹാന പറയുന്നു
അഹാന കൃഷ്ണ കുമാറിന്റെ വാക്കുകള്‍
‘പേഴ്സണലായി എന്തേലും ഇഷ്ടം കുറവുണ്ടേല്‍ ഒരാളെ അണ്‍ഫോളോ ചെയ്തേക്കാം. വെറുതെ എന്തേലും ചപ്പും ചവറും എഴുതിയിട്ടാലും അണ്‍ഫോളോ ചെയ്യാന്‍ തോന്നും. അവരുടെ എന്തെങ്കിലും വര്‍ക്ക് കണ്ടു ഇഷ്ടമായാല്‍ തീര്‍ച്ചയായും ഫോളോ ചെയ്യും. പിന്നെ അവര്‍ നല്ല ഗുഡ് കണ്ടന്റ് ഇടുമായിരിക്കും.
ചിലപ്പോള്‍ ഇതൊന്നും ആയിരിക്കില്ല ആ വ്യക്തിയെ എനിക്ക് ഭയങ്കര ഇഷ്ടമായിരിക്കും. തിരുവനന്തപുരം ജീവിതത്തില്‍ നൈറ്റ് പാര്‍ട്ടി അങ്ങനെ ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ എട്ടുമണിക്ക് മുന്‍പ് വീട്ടില്‍ കയറി പത്ത് മണി ആകുമ്പോള്‍ ഉറങ്ങാന്‍ റെഡി ആകുന്ന കുട്ടികളില്‍ ഒരാളാണ് ഞാന്‍.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...