Malayalam
കൊങ്ങയ്ക്കു പിടിച്ചു ഞെരിച്ചുകൊണ്ട് എങ്ങനെ സിനിമയെടുക്കും?, ആക്ഷന്‍- കോമഡി ചിത്രങ്ങള്‍ എടുക്കാത്ത കാരണം തുറന്ന് പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന്
കൊങ്ങയ്ക്കു പിടിച്ചു ഞെരിച്ചുകൊണ്ട് എങ്ങനെ സിനിമയെടുക്കും?, ആക്ഷന്‍- കോമഡി ചിത്രങ്ങള്‍ എടുക്കാത്ത കാരണം തുറന്ന് പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന്
നിരവധി ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്. എന്നാല്‍ ഇപ്പോഴിതാ ആക്ഷന്‍ കോമഡി ചിത്രങ്ങള്‍ എന്തുകൊണ്ട് എടുക്കുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അടൂര്‍ ഗോപാലകൃഷ്ണന് മനസ്സുതുറന്നത്.
ആക്ഷന്‍ -കോമഡി എനിക്ക് താത്പര്യമില്ലാത്ത കാര്യമാണ്. കോമഡി എനിക്കിഷ്ടമാണ്. കഥാസന്ദര്‍ഭത്തിന് അനുസരിച്ചുള്ളവ മാത്രം. എന്തൊരു സ്പീഡ് എന്ന പ്രതികരണം ആരും പ്രതീക്ഷിക്കുന്നതല്ല. എന്നാല്‍ സ്വാഭാവികമായി വരുന്നതാണ്. എനിക്കാസ്വദിക്കാന്‍ പറ്റുന്ന ചിത്രങ്ങളേ ഞാന്‍ എടുക്കാറുള്ളൂ. ആക്ഷന്‍ ചിത്രങ്ങളില്‍ എനിക്ക് ഒട്ടും താത്പര്യമില്ല, തീരെ ഇഷ്ടവുമില്ല.
അടിയും പിടിയും കൂടുന്നതും ചോര തെറിക്കുന്നതുമൊക്കെ സിനിമയില്‍ കണ്ടാല്‍ എനിക്കു വലിയ വിഷമമാകും. അതൊന്നും എന്റെ വിഷയവുമല്ല. ഞാന്‍ എന്നും സമാധാനം ഇഷ്ടപ്പെടുന്നയാളാണ്. സ്കൂളില്‍ പഠിക്കുമ്പോഴെ ഞാനൊരു ഗാന്ധിയനാണ്. അന്നേ ഖദറാണ് ധരിക്കുന്നത്. ആക്ഷന്‍ ചിത്രത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടു പോലുമില്ല.’ അടൂര്‍ വ്യക്തമാക്കി.
അടുത്ത ചിത്രം ഒന്നുമായിട്ടില്ലെന്ന് അടൂര്‍ പറയുന്നു. ‘ഒന്നും പ്രചോദിപ്പിക്കാത്ത കാലമാണിത്. ഉള്ളില്‍ നിന്നൊരു പ്രചോദനം വരാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. അതിനു പുറമെ സൂപ്പര്‍ സെന്‍സറിംഗുമൊക്കെ വരികയല്ലേ…?കൊങ്ങയ്ക്കു പിടിച്ചു ഞെരിച്ചുകൊണ്ട് എങ്ങനെ സിനിമയെടുക്കും? എന്തിനുള്ള പുറപ്പാടാണിത്?അടൂര്‍ ചോദിക്കുന്നു.
