Malayalam
അഡ്വാന്‍സ് വാങ്ങിയ ശേഷം വരില്ലെന്നു പറഞ്ഞു, ഞങ്ങള്‍ തിരക്കി എത്തിയത് അറിഞ്ഞതോടെ ആര് വന്നാലും കടത്തി വിടല്ലേ എന്ന് സുനിത നിര്‍ദ്ദേശവും നല്‍കിയിരുന്നു; നടി സുനിത കാരണം പ്രശ്നത്തിലായതിനെ കുറിച്ച് സംവിധായകന്
അഡ്വാന്‍സ് വാങ്ങിയ ശേഷം വരില്ലെന്നു പറഞ്ഞു, ഞങ്ങള്‍ തിരക്കി എത്തിയത് അറിഞ്ഞതോടെ ആര് വന്നാലും കടത്തി വിടല്ലേ എന്ന് സുനിത നിര്‍ദ്ദേശവും നല്‍കിയിരുന്നു; നടി സുനിത കാരണം പ്രശ്നത്തിലായതിനെ കുറിച്ച് സംവിധായകന്
സിദ്ദിഖും ജഗദീഷും നായകന്മാരായി അഭിനയിച്ച നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളാണ് മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. ഒരു കാലത്ത് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്നു സിദ്ദിഖ്-ജഗദീഷ്. അങ്ങനെ വിജയമായി മാറിയ ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ്. 1992 ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സാജനായിരുന്നു. സിദ്ദിഖിന്റെ നായികയായി സുചിത്ര അഭിനയിച്ചപ്പോള്‍ ജഗദീഷിന് നടി സുനിതയെ ആണ് നിശ്ചയിച്ചത്.
എന്നാല്‍ ഷൂട്ടിങ്ങ് തുടങ്ങുന്നതിന്റെ തലേ ദിവസം സുനിത വരില്ലെന്ന് പറഞ്ഞതോടെ നിര്‍മാതാവ് ആകെ പ്രശ്നത്തിലായി. അങ്ങനെ നായികയെ അന്വേഷിച്ച് പൊള്ളാച്ചിയ്ക്ക് പോയതിനെ കുറിച്ചും അവിടെ നടന്ന കാര്യങ്ങളെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംവിധായകന് സാജന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
അന്ന് നായികയായി വെച്ചത് സുനിതയും സുചിത്രയുമാണ്. സിദ്ദിഖ്, ജഗദീഷ്, എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. നവോദയ സ്റ്റുഡിയോയില്‍ വെച്ച് ചിത്രത്തിന്റെ പൂജ നടക്കുകയാണ്. ഇതിന്റെ തലേ ദിവസം വിളിച്ചിട്ട് സുനിത പറയുന്നു എനിക്ക് വരാന്‍ പറ്റില്ലെന്ന്. താന്‍ പൊള്ളാച്ചിയില്‍ സത്യന് അന്തിക്കാടിന്റെ സിനിമയില്‍ ആണെന്നും രണ്ട് ദിവസം കഴിഞ്ഞേ വരികയുള്ളുവെന്നും നടി പറഞ്ഞു. ഇക്കാര്യം നിര്‍മാതാവിനെ വിളിച്ച് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടതൊക്കെ ചെയ്ത് തന്നിട്ടും ഒരു നായികയെ കൊണ്ട് വരാന്‍ പറ്റിയില്ലെങ്കില്‍ നിങ്ങള്‍ എന്റെ സിനിമ സംവിധാനം ചെയ്യണ്ടെന്ന് പറഞ്ഞു.
പുള്ളി അത് പറയുന്നതില്‍ തെറ്റൊന്നുമില്ല. കാരണം സൂപ്പര്‍സ്റ്റാറുകളെ ഒന്നും കൊണ്ട് വരാന്‍ പറഞ്ഞില്ലല്ലോ. സുനിതയ്ക്കും സുചിത്രയ്ക്കും അഡ്വാന്‍സ് കൊടുത്ത് എഴുതിയും വാങ്ങിച്ചതാണ്. സേതു മണ്ണാര്‍ക്കാട് ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. ഞാനും മാര്ട്ടിന് പ്രാക്കാട്ടും കൂടി നേരെ പൊള്ളാച്ചിയ്ക്ക് പോയി. ഞങ്ങള്‍ എത്തിയത് അറിഞ്ഞതോടെ ആര് വന്നാലും കടത്തി വിടല്ലേ എന്ന് സുനിത റിസപ്ഷനില്‍ വിളിച്ച് പറഞ്ഞു.
ആ കുട്ടി പേടിച്ച് പോയി. റൂമിലേക്ക് ഞങ്ങളെ പ്രവേശിപ്പിച്ചില്ല. പക്ഷേ നിങ്ങളെയും കൊണ്ടേ പോവൂ എന്ന് പറഞ്ഞ് ഞാനും നിന്നു. സിയാദ് കോക്കറാണ് മറ്റേ സിനിമയുടെ നിര്‍മാതാവ്. സര് എന്നെ കൊണ്ട് പോവാന്‍ സംവിധായകന് സാജനും ഗ്രൂപ്പും വന്നിരിക്കുകയാണെന്ന് സുനിത ലൊക്കേഷനില്‍ വിളിച്ച് പറഞ്ഞു. അങ്ങനെ സിയാദ് ഞങ്ങളുടെ അടുത്തെത്തി. ആരുടെയും കുഴപ്പമല്ല. ഐവി ശശിയുടെ സിനിമ ഷൂട്ടിങ്ങ് കഴിഞ്ഞ് വന്നത് മൂന്നാല് ദിവസം വൈകിയാണ്. ഇന്നും നാളെയും ഇവിടെ ഷൂട്ടിങ്ങ് ചെയ്തില്ലെങ്കില്‍ അവിടെയുള്ള പെര്മിഷന് തീരുമെന്നായി സിയാദ്. ഒടുവില്‍ എസ്എന്‍ സ്വാമി വഴി നിര്‍മാതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മറ്റൊരു നായികയെ കൊണ്ട് വരാമെന്ന് ഏറ്റു. അങ്ങനെയാണ് മൈഥിലി എന്ന നടി അഭിനയിച്ചതെന്നും സംവിധായകന് പറയുന്നു.
പഴയ കാല മലയാള ചലച്ചിത്രങ്ങളില്‍ ഒരുപാട് ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു സുനിത. മലയാളി അല്ല സുനിത എന്നുപോലും പ്രേക്ഷകര്‍ക്ക് അറിയുന്നുണ്ടായിരുന്നില്ല അത്രത്തോളം മലയാളത്തോട് ലയിച്ചു ചേരുകയും തനതായ അഭിനയ വൈഭവത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത താരമാണ് സുനിത. ജഗദീഷ്, മുകേഷ്, സിദ്ദിഖ് തുടങ്ങിയവരുടെ കൂട്ടുകെട്ടില്‍ ഒരുപാട് ചിത്രങ്ങളാണ് പഴയകാല ഹിറ്റുകളുടെ കൂട്ടത്തില്‍ ഉള്ളത്. അവയിലെല്ലാം ഒരു സ്ഥിര സാന്നിദ്ധ്യമായിരുന്നു സുനിത. പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അഭിനയിക്കാനും സുനിതക്ക് മലയാളചലച്ചിത്രം വേദിയായിട്ടുണ്ട്. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാന്‍ സുനിതയും ശ്രമിച്ചിരുന്നു.
1996ലാണ് താരം വിവാഹം കഴിക്കുന്നത്. അതോടെ സിനിമയില്‍നിന്ന് താര അപ്രത്യക്ഷമാവുകയാണ് ചെയ്തത്. പിന്നീട് താരത്തെ കുറിച്ച് ഒരു വിവരവും പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ടയിരുന്നില്ല. പക്ഷേ ഇപ്പോള്‍ സുനിതയുടെ പുതിയ വിശേഷങ്ങള്‍ അറിയുകയാണ്. അതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി പ്രചരിക്കുന്നതും. ആന്ധ്രപ്രദേശ് ആണ് താരത്തിന് സ്വദേശം പക്ഷേ ഇപ്പോള്‍ ഭര്‍ത്താവും ഏകമകന് ശശാങ്കനുമൊപ്പം അമേരിക്കയിലെ സൗത്ത് കരോലിനയിലാണ്. നൃത്താഞ്ജലി എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ഇപ്പോള്‍ താരം.
ചെറുപ്പത്തില്‍തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങിയതായിരുന്നു സുനിത. മൂന്നാം വയസ്സില്‍ അഭ്യസിച്ചു തുടങ്ങിയ നൃത്തം പതിനൊന്നാം വയസ്സാകുമ്പോഴേക്കും അരങ്ങേറ്റത്തിന് എത്തിക്കാന്‍ സാധിച്ചു. ആ നൃത്ത പാടവമാണ് ഇപ്പോഴും സജീവമായി താരം തുടര്‍ന്നു പോരുന്നത്. 1986 കളിലാണ് താരം സിനിമ അഭിനയത്തിലേക്ക് ചുവടു മാറുന്നത്. മലയാളത്തിലെ ഒരുപാട് ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു എങ്കിലും തമിഴില്‍ അഭിനയിച്ച കൊണ്ടായിരുന്നു സിനിമ അരങ്ങേറ്റം. തമിഴില്‍ ആദ്യം അഭിനയിച്ച സിനിമ കോടൈമഴൈ ആയിരുന്നു. അതിനാല്‍ കോടൈമഴൈ വിദ്യ എന്നാണ് താരം തമിഴ്നാട്ടില്‍ ഇപ്പോഴും അറിയപ്പെടുന്നത്.
തമിഴിന് പുറമെ തെലുങ്ക് കന്നഡ മലയാളം തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചു. ഇപ്പോഴും ഓര്‍ക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് അവസരം കിട്ടിയത് മലയാളത്തിലാണ് എന്നുവേണം മനസ്സിലാക്കാന്‍. സിബി മലയില്‍ സംവിധാനം ചെയ്ത കളിവീട് എന്ന സിനിമയിലാണ് അവസാനമായി സുനിത അഭിനയിച്ചത്. 1996ലെ താരത്തിന് വിവാഹത്തിനുശേഷം സിനിമാഭിനയം അതിനോടു മാത്രമായിരുന്നു വിടപറഞ്ഞത് ഇപ്പോള്‍ നൃത്ത വിദ്യാലയവുമായി വളരെയധികം സജീവമാണ് സുനിത. സിനിമ അവസാനിച്ചതിനു ശേഷം പൊതുവേദിയിലോ ഒന്നും സുനിത പ്രത്യക്ഷപ്പെട്ടിരുന്നില്ല.
