News
ക്യാന്‍സര്‍ അല്ല എന്റെ ജീവിതം എങ്ങിനെയാകണമെന്ന് തീരുമാനിക്കേണ്ടത് എന്ന് എന്റെ ദൃഢനിശ്ചയമുണ്ടായിരുന്നു, കുറിപ്പുമായി നടി
ക്യാന്‍സര്‍ അല്ല എന്റെ ജീവിതം എങ്ങിനെയാകണമെന്ന് തീരുമാനിക്കേണ്ടത് എന്ന് എന്റെ ദൃഢനിശ്ചയമുണ്ടായിരുന്നു, കുറിപ്പുമായി നടി
ക്യാന്‍സറിനോട് പൊരുതി വിജയത്തിലെത്തിയ വ്യക്തിയാണ് ബോളിവുഡ് താരം സൊനാലി ബേന്ദ്രെ. ഇപ്പോഴിതാ തന്റെ അതിജീവിനത്തെക്കുറിച്ച് പറയുകയാണ് സൊനാലി. സോഷ്യല്‍ മീഡിയിയല്‍ സജീവമായ താരം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇതേ കുറിച്ച് പറഞ്ഞത്.
സമയം എങ്ങനെയാണ് കടന്നു പോവുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍, ഞാന്‍ എന്നിലെ ശക്തിയും ബലഹീനതയും കാണുന്നു. പ്രധാന കാര്യം ഇതൊന്നുമല്ല, ക്യാന്‍സര്‍ അല്ല എന്റെ ജീവിതം എങ്ങിനെയാകണമെന്ന് തീരുമാനിക്കേണ്ടത് എന്ന് എന്റെ ദൃഢനിശ്ചയമുണ്ടായിരുന്നു. നിങ്ങളുടെ ലോകം എങ്ങിനെയാകണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ആ യാത്ര നിങ്ങളുടെ കൈകളിലാണ്.
ചികിത്സ സമയത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും സൊനാലി പങ്കുവെച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്ര, അനുപം ഖേര്‍, സോയ അക്തര്‍, അഭിഷേക് ബച്ചന്‍ തുടങ്ങി നിരവധിപ്പേര്‍ നടിയുടെ പോസ്റ്റിന് താഴെ കമാറ്റുകളുമായി എത്തിയിട്ടുണ്ട്. 2018ലാണ് താരത്തിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് ചികിത്സയ്ക്കായി പോവുകയുമുണ്ടായി.
ചികിത്സയുടെ തുടക്കത്തില്‍ കീമോതെറാപ്പി തന്റെ കാഴ്ചയെ എങ്ങനെ ബാധിച്ചു എന്ന കുറിപ്പുമായി താരം എത്തിയിരുന്നു. ‘അടുത്ത പുസ്തകം പ്രഖ്യാപിക്കാന്‍ സമയമായിരിക്കുന്നു. കീമോതെറാപ്പിക്കിടെ എന്റെ കാഴ്ചശക്തി വിചിത്രമായി പെരുമാറിയതു കൊണ്ട് ഇതിനു മുന്‍പത്തെ പുസ്തകം തീര്‍ക്കാന്‍ അല്‍പ്പം സമയമെടുത്തു. കുറച്ചു കാലം എനിക്കു വായിക്കാന്‍ പറ്റിയില്ല. ഒരല്‍പം പരിഭ്രമിച്ചു, പക്ഷെ ഇപ്പോള്‍ എല്ലാം ശരിയായിരിക്കുന്നു,’
ഹന്യ യാനാഗിഹാരയുടെ ആ പുസ്തകത്തെപ്പറ്റി പറയുന്നതിങ്ങനെ. ‘ഒട്ടനവധി സാഹിത്യ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട പുസ്തകമാണിത്. ഇതു സൗഹൃദത്തിന്റെയും അഭിലാഷത്തിന്റെയും കഥയാണ്. സ്ത്രീ സൗഹൃദങ്ങളുടെ പുസ്തകങ്ങള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ആണ്‍കുട്ടികള്‍ക്കിടയിലെ സൗഹൃദം പറയുന്നതിതാദ്യമാണ്. ഇതു രസകരമായിരിക്കണം. വായിച്ചു തുടങ്ങാന്‍ കാത്തിരിക്കാന്‍ വയ്യ. എനിക്കൊപ്പം നിങ്ങളും വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്നാണ് താരം കുറിച്ചത്.
