ആ ഷൂട്ടിംഗ് ദിനങ്ങള്‍ ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. അന്ന് സെറ്റില്‍ എന്റെ പേര് പോലും ആര്‍ക്കും അറിയില്ല, അന്ന് ഞാന്‍ പറഞ്ഞിരുന്നത് ഇങ്ങനെയാണ്!, തുറന്ന് പറഞ്ഞ് ജോണ്‍ കൊക്കന്
ആ ഷൂട്ടിംഗ് ദിനങ്ങള്‍ ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. അന്ന് സെറ്റില്‍ എന്റെ പേര് പോലും ആര്‍ക്കും അറിയില്ല, അന്ന് ഞാന്‍ പറഞ്ഞിരുന്നത് ഇങ്ങനെയാണ്!, തുറന്ന് പറഞ്ഞ് ജോണ്‍ കൊക്കന്
ആ ഷൂട്ടിംഗ് ദിനങ്ങള്‍ ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. അന്ന് സെറ്റില്‍ എന്റെ പേര് പോലും ആര്‍ക്കും അറിയില്ല, അന്ന് ഞാന്‍ പറഞ്ഞിരുന്നത് ഇങ്ങനെയാണ്!, തുറന്ന് പറഞ്ഞ് ജോണ്‍ കൊക്കന്
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ, സാര്‍പട്ടെ പരമ്പരൈയില് എത്തി, വളരെ ശ്രദ്ധ നേടിയ താരമാണ് ജോണ്‍ കൊക്കന്. മലയാളം, തെലുങ്ക്, തമിഴ് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയം തുടങ്ങിയ ജോണ്‍ പഴയകാല ഓര്‍മ്മകളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. ബാഹുബലിയിലെ ഒരു രംഗം പങ്കുവെച്ചു കൊണ്ടാണ് ഒന്നുമല്ലാതിരുന്ന ആ കാലത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്.
ജോണ്‍ കൊക്കന്റെ കുറിപ്പ്:
ഇത് ബാഹുബലിയില്‍ നിന്നുള്ള രംഗമാണ്. വളരെ ചെറിയൊരു വേഷമായിരുന്നു. ആ ഷൂട്ടിംഗ് ദിനങ്ങള്‍ ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. അന്ന് സെറ്റില്‍ എന്റെ പേര് പോലും ആര്‍ക്കും അറിയില്ല. ഒരിക്കല്‍ എന്റെ പേരും എല്ലാവരും അറിയുമെന്ന് എന്നോടു തന്നെ ഞാന്‍ പറയാറുണ്ടായിരുന്നു. സാര്‍പട്ടൈ പരമ്പരൈയിലൂടെയാണ് ആ ദിവസമെത്തിയത്. ഇന്ന് ഏറെ അഭിമാനത്തോടെയാണ് ഞാന്‍ ഈ ചിത്രം പങ്കുവെയ്ക്കുന്നത്.
അജിത്ത് സര് പറഞ്ഞ കാര്യം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. എന്നാല്‍ തളര്‍ന്നു പോകാതെ നിങ്ങള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കണം. നിങ്ങളുടെ സമയത്തിന് വേണ്ടി കാത്തിരിക്കുക. സമയം വരുന്നതു വരെ സ്വയം പ്രവര്‍ത്തിക്കുക, കഴിവുള്ളവരായി മാറുക. നടക്കാത്തതായി ഒന്നും തന്നെയില്ല, ഒരു ജീവിതമേയുള്ളൂ, നിങ്ങളുടെ സ്വപ്നങ്ങള്‍ക്കായി പോരാടൂ…
2007 മുതല്‍ സിനിമാ മേഖലയില്‍ സജീവമായി നില്‍ക്കുന്നയാളാണ് ജോണ്‍ കൊക്കന്. കളഭം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ഐജി, അലക്സാണ്ടര്‍ ദി ഗ്രേറ്റ്, വീരം, ബാഹുബലി ദി ബിഗ്നിങ്, ജനതാ ഗ്യാരേജ്, ടിയാന്, കെജിഎഫ്, മഹര്‍ഷി തുടങ്ങി നിരവധി സിനിമകളില്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....