Connect with us

സൂര്യയ്ക്ക് തണലായി വന്ന എസ് പി സൂരജ് ചില്ലറക്കാരനല്ല; കണ്ണുതള്ളിപ്പോകും ഈ കഥ അറിഞ്ഞാൽ !

Malayalam

സൂര്യയ്ക്ക് തണലായി വന്ന എസ് പി സൂരജ് ചില്ലറക്കാരനല്ല; കണ്ണുതള്ളിപ്പോകും ഈ കഥ അറിഞ്ഞാൽ !

സൂര്യയ്ക്ക് തണലായി വന്ന എസ് പി സൂരജ് ചില്ലറക്കാരനല്ല; കണ്ണുതള്ളിപ്പോകും ഈ കഥ അറിഞ്ഞാൽ !

മിനിസ്ക്രീൻ പ്രേക്ഷകർ കാത്തിരുന്ന് കാണുന്ന ഋഷ്യ പ്രണയകഥയാണ് കൂടെവിടെ പരമ്പര. ഋഷ്യ ജോഡികൾ കാണാൻ വേണ്ടി കാത്തിരിക്കുന്നവർക്ക് കൂടെവിടെയിലെ ഓരോ കഥാപാത്രങ്ങളെയും ഒരുപാടിഷ്ടമാണ്. ഓരോ ദിവസത്തെ എപ്പിസോഡും ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാണുക. പതിവ് കണ്ണീർ പരമ്പരയോ വലിച്ചുനീട്ടൽ കഥയോ ഒന്നുമല്ല കൂടെവിടെയിൽ ഉള്ളത് എന്നതുതന്നെയാണ് സീരിയൽ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം.

ഋഷ്യ ജോഡികൾക്ക് പുറമെ കഥയിൽ ശേഖരൻ ആര്യ ജോഡിയും അഥിതി ടീച്ചർ ആദി സാർ ജോഡിയും ഹിറ്റാണ്. പ്രണയ ജോഡികളെ മാത്രമല്ല, ചിരിപ്പിക്കാനും സൂര്യയെ സഹായിക്കാനുമെത്തുന്ന റോഷൻ കെ റോഷനും ഉണ്ട് ആരാധകർ. അതുപോലെ തന്നെ എസ് പി സൂരജിനും ആരാധകർക്കിടയിൽ വലിയ മതിപ്പാണ്. എന്നാൽ, ഈ കഥാപാത്രങ്ങളെല്ലാം അവതരിപ്പുന്ന യഥാർത്ഥ താരങ്ങളെ അധികം പ്രേക്ഷകർക്കും അറിയില്ല.

ഇപ്പോൾ കൂടെവിടെയിൽ നമ്മുടെ ഋഷിയെ ചൊടിപ്പിച്ചിരിക്കുന്നത് സൂര്യയുടെ സൂരജുമായുള്ള ഇറങ്ങിപ്പോക്കാണ് . സൂരജിനെയും സൂര്യയെയും ചേർത്ത് കഥയുണ്ടാക്കാൻ കാത്തിരിക്കുന്ന റാണിയമ്മയ്ക്ക് വീണുകിട്ടിയ തുറുപ്പ് ചീട്ടാണ് ഇപ്പോഴുള്ള സൂര്യയുടെ പോക്ക്. എന്നാൽ ആ പ്രശ്നങ്ങളൊന്നും ഋഷിയെ ബാധിച്ചിട്ടില്ല.

ഇനി സൂരജ് എങ്ങനെയാണെന്നും ആരെന്നും അറിയാത്തവർക്കായിട്ട് എസ് പി സൂരജിന്റെ കഥ ഇവിടെ പറയാം..

എസ് . പി സൂരജായി കൂടെവിടെയിൽ പ്രത്യേകതരം മലയാളം പറയുന്ന നടന്റെ യഥാർത്ഥ പേര് ദേവേന്ദ്ര നാഥ്‌ ശങ്കരൻ നാരായണൻ എന്നാണ്. അദ്ദേഹം ഒരു ആക്ടർ എന്നതിലുപരി ആക്ടിങ് ട്രൈനെർ ആണ്. പെർഫോമൻസ് റിസേർച്ചർ , തിയറ്റർ പ്രക്ടിഷണർ,ആക്ടിങ് കോച്ച് എന്നീ നിലകളിൽ പ്രശസ്തനാണ്. ഇന്ത്യയിലെ തന്നെ പല പ്രമുഖ ഫിലിം ഇൻസ്റിറ്റ്യൂട്ടുകളിൽ പഠിപ്പിക്കുന്നുണ്ട്. ഫിലിം ഇൻസ്റ്റിട്യൂട്ട് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം എല്ലാവരുടെയും മനസ്സിൽ എത്തുക പൂനൈ ഫിലിം ഇൻസ്റ്റിട്യൂട്ട് ആണ് .

അവിടെ സ്‌കില്ലിങ് ഇന്ത്യ ഇൻ ഫിലിം ആൻഡ് ടെലിവിഷൻ ബേസിക് ആക്ടിങ് പ്രോഗ്രാമിന്റെ കോഴ്സ് ഡയറക്റ്ററാണ്. യു എസ് , കാനഡ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആക്ടിങ് സെഷൻസും നടത്തുന്നുണ്ട്.

രാജ്യത്തെ വിവിധ ഗവൺമെന്റ്, പ്രൈവറ്റ് സ്‌കൂൾ, ഡൽഹി പബ്ലിക് സ്‌കൂൾസ് എന്നിവിടങ്ങളിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായും വർക്ക് ചെയ്യുന്നു. വയനാട് പുൽപ്പള്ളിയിൽ ജനിച്ചു വളർന്ന ദേവേന്ദ്രനാഥ്‌ , മട്ടന്നൂർ പഴശ്ശിരാജാ കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദം നേടി. തുടർന്ന് തൃശൂർ കോളേജ് ഓഫ് ഡ്രാമയിൽ അഭിനയത്തിൽ ബിരുദമെടുത്തു.

ഹൈദ്രബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎയും നേടിയിട്ടുണ്ട്. പഠിച്ച സ്ഥാപനങ്ങളിലെല്ലാം റാങ്കുനേടിയാണ് മുന്നേറിയത്. ഇനേറ്റർനാഷൻ പെർഫോമൻസ് റിസേർച്ച് നിരവധി വിദേശ യൂണിവേഴ്സിറ്റികളിൽ നിന്നുമാണ് പൂർത്തിയാക്കിയത്. പഠനങ്ങളുടെയും പഠിപ്പിക്കലിന്റെയും നീണ്ട നിരതന്നെയുണ്ട് ദേവേന്ദ്രനാഥഥിന്റെ കയ്യിൽ.

ശേഷം 2012 ൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ദേവേന്ദ്രനാഥ്‌, ഏഷ്യാനെറ്റിലെ തന്നെ ഹിറ്റ് പരമ്പരയായിരുന്ന കുങ്കുമപ്പൂവ് കറുത്തമുത്ത്, കസ്തൂരിമാൻ , മകൾ, മാളൂട്ടി തുടങ്ങിയ സീരിയലുകളും അഭിനയിച്ചു. കുങ്കുമപ്പൂവിലെ അഭിനയത്തിന് നെഗറ്റിവ് റോൾ ബെസ്റ്റ് ആക്റ്റർ അവാർഡ് താരത്തിന് ലഭിച്ചു. കൂടാതെ സെവൻ ഡേയ്‌സ് ഇൻ സ്ലോ മോഷൻ , കണ്ടെത്തൽ, മറുഭാഗം , രമേശൻ ഒരു പേരല്ല. ബിരിയാണി , വിശുദ്ധ രാത്രികൾ, പട, തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഫോറൻസിക് അഞ്ചാം പാതിരാ ഉൾപ്പടെ നിരവധി സൗത്ത് ഇന്ത്യൻ സിനിമകളിൽ ആക്റ്റിങ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. തന്നിലെ നടനെക്കാൾ തന്നിലെ അധ്യാപകനെ ഇഷ്ടപ്പെടുന്ന ദേവേന്ദ്രനാഥ്‌ അഭിനയിക്കാൻ കിട്ടുന്ന അവസരങ്ങൾ കുറച്ചേ സ്വീകരിക്കാറുള്ളു. കൊച്ചിയിലെ ലുമിനാർ ഫിലിം അക്കാർഡമിയുടെ ഡയറക്റ്റർ കൂടിയാണ് താരം. ഭാര്യ സുനിത അമേരിക്കയിലെ വിപ്രോയിൽ സീനിയർ ടെക്‌നിക്കൽ റൈറ്റർ ആണ് . കൂടെവിടെയിൽ സൂര്യയുടെ സപ്പോർട്ടറായിട്ട് വന്നതിൽ പിന്നെ നിരവധിപേരാണ് ദേവേന്ദ്രനാഥിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top